താൾ:CiXIV126.pdf/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 120.] A SOLEMN CALL TO REPENTANCE. 235

Luke XIII.

14 And the ruler of the synagogue answered
with indignation, because that Jesus had healed
on the sabbath day, and said unto the people,
There are six days in which men ought to work:
in them therefore come and be healed, and not
on the sabbath day.

15 The Lord then answered him, and said,
Thou hypocrite, doth not each one of you on
the sabbath loose his ox or his ass from the
stall, and lead him away to watering?

16 And ought not this woman, being a daugh-
ter of Abraham, whom Satan hath bound, lo,
those eighteen years, be loosed from this bond
on the sabbath day?

17 And when he had said these things, all his
adversaries were ashamed: and all the people
rejoiced for all the glorious things that were
done by him.

പിലാതൻ പല സാഹസങ്ങളേയും ചെയ്തു നടന്നവൻ എന്നറിയുന്നുവ
ല്ലോ (ഭാഗം ൬൪ƒ.) ആ ൨൯ വൎഷത്തിലേ പെന്തകൊസ്തനാളിൽ ഉണ്ടായിരിക്കും
ദേവാലയത്തിൽ ചില ഗലീലക്കാർ മശീഹയെ ചൊല്ലി കലഹഭാവം കാട്ടീട്ടോ
യഹൂദപ്രമാണികൾ നാടുവാഴിയോടു സങ്കടപ്പെട്ടിട്ടോ പിലാതൻ ചേകവ
രെ ബലികഴിക്കുന്ന പ്രാകാരത്തിന്നുള്ളിൽ അയച്ചു ചിലരെ കൊല്ലിച്ചു അ
വരുടെ ചോര യാഗരക്തത്തോടു ചേൎന്നൊഴുകുവാൻ സംഗതി വരുത്തിയതു. ആ
വൃത്താന്തം ചിലർ യേശുവോടു അറിയിച്ചു, ഇവർ പ്രായശ്ചിത്തം കഴിക്കുന്ന
സമയം തന്നെ ഘോരശിക്ഷയിൽ ഉൾപ്പെട്ടവരാകയാൽ എത്രയും പാപിഷ്ഠ
രല്ലോ എന്നുള്ള ഭാവത്തെ സൂചിപ്പിക്കയും ചെയ്തു. ആയ്തു സ്വനീതിയുടെ
വികാരം അത്രെ എന്നു കൎത്താവ് കാണിച്ചു, അവർ മാത്രമല്ല ശേഷം ഗലീ
ലക്കാരും അനുതപിക്കുന്നില്ല എങ്കിൽ ന്യായവിധിക്കായി പഴുത്തു നില്ക്കുന്നു. യ
ഹൂദരുടെ അവസ്ഥയും അധികം ശുഭമായ്തല്ല: ശിലോഹഗോപുരം വീഴുകയാൽ
൧൮ പേർ തകൎന്നു മരിച്ചു എന്നു കേട്ടാൽ അവർ മറ്റ് യരുശലേമ്യരിലും പാ
പികൾ എന്നു നിരൂപിക്കേണ്ടാ, അനുതപിക്കുന്നില്ല എങ്കിൽ എല്ലാവൎക്കും അ
പമൃത്യുവും അതിവേഗമുള്ള ന്യായവിധിയും വരും നിശ്ചയം.

ഫലിക്കാത്ത അത്തിമരം അതിന്നു ദൃഷ്ടാന്തം (§൪൫). ക്രിസ്താബ്ദം ൨൭—
൨൯, ഈ മൂന്നു വൎഷത്തിന്നകം ദൈവം മുമ്പേ യോഹനാനേയും പിന്നെ
പുത്രനേയും നിയോഗിച്ചു ഫലം അന്വേഷിപ്പിച്ചതു പഴുതിൽ ആയി. താൻ
തോട്ടക്കാരനായി ജനത്തിന്നു വേണ്ടി അപേക്ഷിക്കയാൽ അത്രെ ഒരു വൎഷ
ത്തെ താമസം സാധിച്ചു. പിന്നെ മശീഹയെ കൊന്നതിനാൽ ഇസ്രയേലെ
വെട്ടിക്കളവാൻ അവൻ താൻ സമ്മതിക്കയും ചെയ്തു.

അനന്തരം ഒരു പള്ളിയിൽ പഠിപ്പിക്കുമ്പോൾ ൧൮ വൎഷം കൂനിയായ
സ്ത്രീയെ കണ്ടു അവളിൽ ഉള്ള പിശാചബന്ധം വചനത്താൽ അഴിച്ചു, പിന്നെ
രോഗത്തേയും ഹസ്താൎപ്പണത്താലെ മാറ്റി, അവളും അബ്രഹാമിൻ പുത്രിക്കു
യോഗ്യമാകുംവണ്ണം യഹോവയെ സ്തുതിച്ചു. പള്ളിപ്രമാണി യേശുവെ കുറി
ച്ചു ധൈൎയ്യമില്ലാതെ ജനങ്ങളെ ശാസിച്ചു, പ്രാണഭയം ചേലാകൎമ്മം ചേലാ
ശാന്തി ഈ മൂന്നിൽ അല്ലാതെ ചികിത്സിപ്പാൻ ശബ്ബത്ത് ആകാ, ൬ ആഴ്ച മതി
എന്ന പാരമ്പൎയ്യവാക്കു പറഞ്ഞപ്പോൾ യേശു എതിൎത്തു, വ്യാജക്കാരേ, ശബ്ബ
ത്തിൽ കന്നുകാലികളെ വെള്ളം കൊടുപ്പാൻ കെട്ടഴിക്കുന്നില്ലയോ? സാത്താൻ
൧൮ വൎഷം മുഴുവൻ ബന്ധിച്ചിട്ടുള്ള സഹോദരിയെ ഇന്നു തന്നെ അഴിക്കേണ്ട
തല്ലയായിരുന്നുവോ? എന്നു കേട്ടാറെ വിരോധികൾ എല്ലാവരും നാണിച്ചു പുരു
ഷാരം സന്തോഷിക്കയും ചെയ്തു.


30*

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/259&oldid=186478" എന്ന താളിൽനിന്ന് ശേഖരിച്ചത്