താൾ:CiXIV126.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

228 JESUS ATTENDING THE FEAST OF THE DEDICATION. [PART III. CHAP. II.

എന്നും പേരുകൾ ഉണ്ടു. ആ വൻ ആണ്ടിൽ ദിസംബർ ൨൦ാം ൹ തന്നെ ഉത്സ
വാരംഭം. അന്നു ശീതവികാരം നിമിത്തം യേശു ഒരു സ്ഥലം അന്വേഷിച്ചു ശ
ലോമോൻറ പണിയായി ശേഷിച്ച കിഴക്കേ മണ്ഡപത്തിൽ പുക്ക ഉടനെ യ
ഹൂദർ അവനെ വളഞ്ഞുകൊണ്ടു, എത്ര കാലം നീ ഞങ്ങളുടെ ആത്മാക്കളെ ആടി
ക്കുന്നു! നീ മശീഹ എങ്കിൽ നേർ പറക എന്നു ചോദിച്ചു. ആ യഹൂദാവെന്ന
പോലെ പുതുക്കം വരുത്തുന്ന വീരനിൽ ലോകപ്രകാരം ആശ ഉണ്ടായതിനാൽ
ഇപ്രകാരം പറഞ്ഞിരുന്നു.

അവൎക്കു ബോധിച്ച മശീഹഭാവത്തെ താൻ തള്ളീട്ടും, യേശു മുമ്പിൽ അ
റിയിച്ചപ്രകാരം അവൎക്കു മശീഹ ആവാൻ ഇഛ്ശിച്ചു എങ്കിലും തൻറെ വാ
ക്കും ക്രിയകളും രണ്ടും അവർ വിശ്വസിക്കാത്തതു തന്നെ തടവാകുന്നു എന്നു
കാട്ടി. ഈ അവിശ്വാസത്താൽ അവർ തൻറ ആടുകൾ അല്ലാത്തവർ എന്നു
കാണിക്കയാൽ നല്ല ആടുകളുടെ ഭാഗ്യത്തെ മുമ്പത്തെ പെരുനാളിൽ എന്ന
പോലെ വൎണ്ണിപ്പാൻ സംഗതി വന്നു. ഇവർ യേശുവെ നടത്തുന്നവരല്ല, അ
വൻ ഇടയനായി നടത്തുന്ന ആടുകൾ കണക്കെ അനുസരിച്ചു എങ്കിൽ രോ
മരുടെ പാളയത്താലും മററും നാശം വരുന്നതിന്നു ഭയപ്പെടേണ്ടതില്ലയായിരു
ന്നു (൧൧, ൪൮). സ്വന്ത ആടുകളെ ഏതു വിരോധത്തിൽനിന്നും ഉദ്ധരിപ്പാൻ
തനിക്ക് ശക്തി ഉണ്ടാകുന്നത് അവറ്റെ തന്നെ പിതാവിൻറെ മഹത്വം മൂലം
സാധിച്ചു: ഞാനും പിതാവും ഒന്നത്രെ.

എന്നു കേട്ട ഉടനെ യഹൂദദുൎവ്വാശി പൊങ്ങീട്ടു അവർ കല്ലെടുപ്പാൻ തുട
ങ്ങി. ഞാൻ കാട്ടിയ ഏതൊരു സൽക്രിയ നിമിത്തം നിങ്ങൾ എന്നെ കല്ലെറി
യുന്നു എന്നു ശാന്തതയോടെ ചോദിച്ചത് അവൎക്ക് അല്പം ബോദ്ധ്യം വരുത്തി
യപ്പോൾ ദേവപുത്രൻ എന്ന നാമധേയം കൂടെ ദിവ്യ മുദ്ര ഉള്ള മദ്ധ്യസ്ഥന്നു
പററുന്നു എന്നു വേദവാക്യങ്ങളെ കൊണ്ടു കാട്ടി (സങ്കീ. ൮൨, ൬; ദേവജാതി
യിലേ സ്ഥാനികൾ യഹോവയുടെ പ്രതിബിംബം പോലെ ആകകൊണ്ടു
ദേവർ എന്ന പേർ ഉണ്ടു; ൨ മോ. ൪,൧൬ പിന്നെ ൨ മോശ. ൧൨, ൬; ൨൨,൮
“ന്യായാധിപതികൾ” എന്ന വാക്കു മൂലഭാഷയിലില്ല, “ദേവകൾ” എന്ന വാ
ക്കേ ഉള്ളൂ). എന്നിൽ കാണുന്ന ദിവ്യഭാവത്തെ വിശ്വസിക്കാതെ ഇരുന്നാലും
ദേവകൃതമായ പ്രവൃത്തികളാൽ പോലും വിശ്വാസം ജനിക്കേണ്ടതായിരുന്നു. എ
ന്നതു കേട്ടാറെ അവർ അല്പം അടങ്ങീട്ടും പിടിച്ച വിസ്തരിപ്പാൻ ഭാവിച്ച
പ്പോൾ യേശു തനിക്ക് ൩ മാസത്തേ പണി ശേഷിപ്പണ്ടു എന്നറിഞ്ഞു പി
ന്നെയും അവരിൽനിന്നു തെറ്റി പരായ്യെക്കു മടങ്ങി പോരുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/252&oldid=186471" എന്ന താളിൽനിന്ന് ശേഖരിച്ചത്