താൾ:CiXIV126.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 111.] THE GOOD SHEPHERD. 219

മാത്രം നോക്കി മാനിച്ചും സ്വീകരിച്ചുംകൊണ്ടു വിശ്വാസത്തിൽ ഉറച്ചു നി
ന്നതു ആടുകൾ ഇടയശബ്ദം മാത്രം കേട്ട് അനുസരിച്ചു നടക്കുന്നതിന്നു സ
ദൃശമത്രെ. ൩.) നിന്ദിച്ചും ഹിംസിച്ചും ഭ്രഷ്ടനാക്കിയ ആയാളെ യേശു ദയാലു
വായി തിരഞ്ഞു കൈക്കൊണ്ട വിധം നല്ല ഒർ ഇടയൻ ആടുകളെ നോക്കി
സംരക്ഷണ ചെയ്യുന്നതിനു തുല്യം അത്രെ.

ഇസ്രയേൽ യഹോവയുടെ ആട്ടിങ്കൂട്ടം (൪മോ. ൨൭, ൧൭; ൧രാജ. ൨൨,
൧൭; സങ്കീ. ൯൫, ൭) പ്രമാണികൾ ഇടയന്മാർ (യിറ. ൨൩, ൧ƒ) മശീഹ ഇ
ടയശ്രേഷ്ഠൻ (ഹജ.൩൪,൨൩;യശ.൪൦,൧൧) എന്നതു പണ്ടേ പ്രസിദ്ധമല്ലോ.
കനാനിൽ ആട്ടിങ്കൂട്ടങ്ങളെ വൈയ്യീട്ടു കല്ക്കെട്ടുള്ള സ്ഥലത്താക്കി അടെക്കും; ഒർ
ആയുധക്കാരൻ വാതില്ക്കൽ കാവലും ഉണ്ടാം. ആട്ടിങ്കൂട്ടം ഒന്നു മാത്രം അല്ല,
രണ്ടു മൂന്നു ഒരുമിച്ചു ഇങ്ങിനെത്തൊരു തൊഴുത്തിൽ രാത്രികാലത്ത് അടച്ചി
രിക്കും. വെവ്വേറെ കൂട്ടങ്ങൾക്കു കാവല്ക്കാരൻ ഒരുത്തനേയുള്ളൂ. ആയവൻറ
കൈയിൽ വൈകുന്നേരം ഇടയന്മാർ തങ്ങളുടെ ആടുകളെ ഭരമേല്പിച്ചിട്ടു താ
ന്താങ്ങടെ വീട്ടിലേക്കു പോകും. പുലൎച്ചെക്കു അവർ വന്നു വാതില്ക്ക മുട്ടു
വോളം കാവലാളി ആടുകളോട് ഒന്നിച്ചു തൊഴുത്തിൽ ഇരിക്കേണം. മുട്ടുന്ന ഇ
ടയന്മാക്കു കാവല്ക്കാരൻ വാതിൽ തുറന്നിട്ടു ഓരോ ഇടയൻ താന്താന്റെ ആടു
കളെ വിളിച്ചു ചേൎക്കുകയും മേച്ചലിന്നു കൊണ്ടു പോകയും ചെയ്യുന്നു. മുഖ്യ
മായ ചില ആടുകളെ മാത്രം പേർ വിളിച്ചു പുറത്തു കൊണ്ടു പോകുന്നു, മററു
ള്ളതു വെറുതെ വഴിയെ ചെല്ലുന്നു എന്നും കേൾ്ക്കുന്നു. കള്ളരോ തൊഴുത്തിൽ
അകമ്പൂകുവാൻ വാതിലൂടെ അല്ല മതിൽ കയറി മറിഞ്ഞിട്ടു വേണം. ഇതിൻ
വണ്ണം യേശു ൩ വിശേഷങ്ങളെ മുമ്പെ സൂചിപ്പിച്ചും പിന്നെ വിവരിച്ചും പ
റഞ്ഞു. ഇസ്രയേൽസഭയായതു ആട്ടിങ്കൂട്ടത്തിൻറെ വേലി. വാതിൽ മശീ
ഹ, കാവല്ക്കാരൻ കൎത്താവിന്റെ ആത്മാവത്രെ. യേശുമശീഹയെ മുന്നിട്ടു ക
ടക്കാതെ ഗുരുക്കളായെഴുന്നവർ എല്ലാം ആടുകളുടെ സൌഖ്യത്തിന്നായിട്ടല്ല നാ
ശത്തിന്നായി വന്ന കള്ളന്മാർ അത്രെ. നല്ല ആടുകൾ അവരെ വിചാരിച്ച
തും ഇല്ല (യോഹനാനെ പോലെ യേശുവിന്നു പിമ്പർ എന്നറിഞ്ഞു മുന്നട
ന്നു അവന്റെ മാൎഗ്ഗം ഒരുക്കിയവർ സാക്ഷാൽ ൟ വകക്കാരിൽ കൂടുകയില്ല).
മശീഹയാൽ ഇടയന്മാരായി വരുന്നവരോ അവൻറ ആടുകളും കൂടി ആകുന്നു.
അവൎക്കു യേശു വാതിലായി കാക്കുന്നവനും മേച്ചലിന്നു വഴിയും ആകുന്നു.
ഇങ്ങിനെ ആടുകളുടെ ശത്രുമിത്രങ്ങളെ അറിയാം –൧൦). രണ്ടാമത് കാവ
ല്ക്കാരൻ നല്ല ഇടയനെ അറികകൊണ്ടു അവനായി തുറക്കുന്നു, കള്ളന്മാരേ
യും ദുഷ്ടജന്തുക്കളേയും തടുപ്പാൻ ആയുധം പ്രയോഗിക്കുന്നു. ജന്മാന്ധൻ പ
റീശരെ അനുസരിയാതെ യേശുവെ ആശ്രയിച്ചു വന്നതു ആ ആത്മാവിൻ
ക്രിയ തന്നെ (൬,൩൭). മൂന്നാമത് ഇടയശ്രേഷ്ഠൻ പ്രവേശിച്ചു വിളിക്കു
മ്പോൾ ആടുകൾ എല്ലാം അവന്റെ ശബ്ദം അറിയുന്നു. തനിക്ക് വിശേഷാൽ
തെളിഞ്ഞിട്ടുള്ള ചിലവറ്റിന്റെ പേർ വിളിക്കുന്നു. എന്നാൽ അവ മുമ്പോട്ട്
പായുമ്പോൾ മറ്റുള്ള ആടുകളും പിഞ്ചെല്ലുന്നു. യേശു താൻ വന്നാൽ ശേഷം
ഇടയന്മാരും ആടുകൾ ആയി. താൻ മാത്രം പ്രാണനെ വെച്ച് ആട്ടിങ്കൂട്ടത്തെ
രക്ഷിക്കുന്ന ഇടയൻ. ആടുകൾ്ക്ക് വേണ്ടി വിചാരമില്ലാത്ത കൂലിക്കാരനും


28*

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/243&oldid=186462" എന്ന താളിൽനിന്ന് ശേഖരിച്ചത്