താൾ:CiXIV126.pdf/244

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

220 JESUS ATTENDING THE FEAST OF TABERNACLES. [PART III. CHAP. II.

ചീന്തുന്ന ചെന്നായും കടക്കുന്ന കള്ളനും കിട തന്നെ. നല്ല ഇടയനോ അഛ്ശ
നോടുള്ളതു പോലെ ആടുകളുമായി പരിചയവും സംബന്ധവും ഉണ്ടു. ഇപ്ര
കാരമുള്ള വലിയ കൂട്ടം ഇസ്രയേലിൽനിന്നു മാത്രമല്ല ജാതികളിൽനിന്നും ചേ
ൎന്നു വന്നു ഏകസഭയായ്തീരും. ആയതിന്നു ഇടയന്റെ ആത്മബലി തന്നെ
വഴി. ആയതു ഘോരമരണത്തിൽ അകപ്പെടുന്നതല്ല ഉയിൎപ്പിന്റെ നിശ്ചയ
ത്തോടെ ജീവനെ വെക്കുന്ന ഒരു കൎമ്മം ആകകൊണ്ടു പിതാവിന്റെ സ്നേഹം
എല്ലാം തന്നിൽ ഉണ്ടു. എന്നുള്ളതു കേട്ടറെ പിന്നേയും ചിലൎക്ക് ഭ്രാന്ത് എന്നു
തോന്നി, മററവൎക്ക് സ്പഷ്ടമല്ല എങ്കിലും കുരുടരുടെ കണ്ണു പ്രകാശിപ്പിപ്പാൻ
പ്രാപ്തനായവന്റെ വാക്കാകയാൽ ഏകദേശം ബോധിച്ചു.

മറെറാരു വ്യാഖ്യാനത്തേയും പറയാം. ഉപമ ഒന്നല്ല മൂന്നു തന്നെ. ൧)
൧—൬; ൨)൭—൧൦; ൩.)൧൧—൧൮. ൧)ദിവ്യ ആജ്ഞയും ഉദ്യോഗവും ഇല്ലാ
തെ കണ്ടു വെറും അധികാരകാംക്ഷയാൽ ധൂൎത്ത പറീശർ ഇസ്രയേലിൽ
നുഴഞ്ഞു മെല്ലേ സകല സ്ഥാനമാനങ്ങളേയും വശാക്കി എങ്ങും പിടിച്ചുപറി
ക്കയും ജനങ്ങളെ ദാസ്യപ്പെടുത്തി കൎത്തൃത്വം നടത്തുകയും ചെയ്തുകൊണ്ടിരി
ക്കേ യേശു ദേവനിയോഗത്താലെ ന്യായമുള്ള വഴിയായി ഇസ്രയേൽ
തൊഴുത്തിൽ പ്രവേശിച്ചു. വാതില്ക്കാരൻ അവന്നു ക്രമം പോലെ വാതിൽ തുറ
ന്നിട്ടേ അവൻ അകമ്പുക്കുള്ളൂ. വാതിലാളനോ ഉടമസ്ഥനിലും ഇടയനിലും
താണവനായിരിക്കേണം. യേശുവിന്നു വാതിൽ തുറന്നു ആട്ടിങ്കൂട്ടത്തെ ഭരമേ
ല്പിച്ച കാവൽകാരൻ ആരെന്നാൽ അഗ്രേസരനായ യോഹനാൻ അത്രെ.
മശീഹ വരുമ്പോഴേക്കു കാവൽനിന്നു ജനത്തെ അവന്നായി ഒരുക്കി വെക്കു
കയും തന്റെ ഉത്തമ ശിഷ്യൎക്കു ക്രിസ്തനോടു പരിചയം ഉണ്ടാവാൻ പ്രയത്നി
ച്ചു വാതിൽ തുറക്കുകയും ചെയ്തതു സ്നാപകൻ തന്നെ (൧, ൩൫—൩൭; ൩,
൨൮—൩൦). ഇപ്രകാരം യേശു ഇടയനായിട്ടു ഇവനേയും അവനേയും (൧,
൩൭—൫൦) വിളിച്ചു ചെറിയ ആട്ടിങ്കൂട്ടത്തെ മേച്ചലിന്നു കൊണ്ടുപോകയും
ചെയ്തു. ഇടയശബ്ദം അല്ലാതെ ഇടവലം തെറ്റിക്കുന്ന ഓരോ അന്യശബ്ദ
ങ്ങളും വഴിയിൽ കേളായി വന്നെങ്കിലും ആടുകൾ വഞ്ചന എന്ന് അറിഞ്ഞു മ
ണ്ടി പോകേയുള്ളൂ. ദൃഷ്ടാന്തം “ആ മനുഷ്യൻ ദൈവത്തിൽനിന്നുള്ളവൻ അ
ല്ല” (൪, ൧൬), “ദൈവത്തിന്നു തേജസ്സു കൊടുക്ക, ആ മനുഷ്യൻ പാപി എന്നു
ഞങ്ങൾ അറിയുന്നു” (൨൪) എന്നും മറ്റും കുരുടനോടു ചൊല്ലിയതു അന്യശ
ബ്ദം തന്നെ. അതുവും എല്ലാം വ്യൎത്ഥമായല്ലോ.

൨.) ഇങ്ങിനെ യേശു ന്യായപ്രകാരം തൊഴത്തിൽ പുക്കു തനിക്കു ഒർ ആ
ട്ടിങ്കൂട്ടത്തെ ചേൎത്തു സമ്പാദിക്കയും ചെയ്തു എന്നു വൎണ്ണിച്ച ശേഷം (൧ —൫)
ഇവ്വണ്ണം തന്റെ വിളിയെ കേട്ടനുസരിച്ചു നടക്കുന്ന ആടുകൾ്ക്കു എങ്ങിനെ
ത്തൊരു സുഖവും നിൎഭയസ്ഥിതിയും ഉണ്ടെന്നു രണ്ടാം ഉപമയിൽ (൫—
൧0) വിവരിക്കുന്നു. ഇതിൽ യേശു ഇടയൻ അല്ല വാതിൽ തന്നെ ആകു
ന്നു. അതായ്തു വേറെ ഇടയന്മാർ ആട്ടിങ്കൂട്ടത്തിലേക്കു പ്രവേശിപ്പാൻ തക്ക
വാതിൽ എന്നല്ല, ആടുകൾ തന്നെ ഇഷ്ടം പോലെ സ്വൈരത്തിനായി അ
കുമ്പൂകുകയും മേച്ചലിന്നായി പുറപ്പെടുകയും ചെയ്യുന്ന വാതിൽ തന്നെ. ക്രി
സ്തന്നു മുമ്പെ വാതിലായി വന്നവർ (൮) ആരെന്നാൽ: അറിവിന്റെ താ

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/244&oldid=186463" എന്ന താളിൽനിന്ന് ശേഖരിച്ചത്