താൾ:CiXIV126.pdf/238

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

214 JESUS ATTENDING THE FEAST OF TABERNACLES [PART III. CHAP. II.

ന്ന സാക്ഷ്യം മതിയല്ലോ എന്നു കേട്ടാറെ ശത്രുക്കൾ പരിഹസിച്ചു അഛ്ശനെ
കാണേണം എന്നു ചോദിച്ചതിന്നു നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ പി
താവേയും അറിയുമായിരുന്നു (ഞാൻ അവന്റെ പ്രതിബിംബം അത്രെ),
ഇപ്പോൾ എന്നേയും അവനേയും അറിയുന്നില്ല എന്നു കല്പിച്ചു. ഇങ്ങിനെ
മൂന്നാം വട്ടം (൫, ൩൦, ൪൪, ൮, ൨൦) അവനെ ആരും പിടിച്ചതും ഇല്ല.

ഉത്സവം തീൎന്നിട്ടു പലരും യാത്രയാകുമ്പോൾ യേശുവും പോകുന്ന ഭാവം
കാട്ടി, യഹൂദർ ആപൽകാലത്ത് മശീഹയെ അന്വേഷിക്കും എങ്കിലും അവനെ
കാണാതെ സ്വപാപങ്ങളിൽ നശിക്കും, തന്റെ മരണത്തിൽ തന്നെ അനുഗ
മിപ്പാൻ കഴികയും ഇല്ല എന്നു വിഷാദിച്ചു പറഞ്ഞപ്പോൾ പരിഹാസക്കാർ
അവൻ പക്ഷെ തന്നെത്താൻ കൊല്ലും, എന്നാൽ ശ്യോലിന്റെ ഏറ്റവും ഇ
രിട്ടുള്ളേടം പ്രാപിക്കും, അവിടെ നാം ആരും അവനോടു എത്തുകയും ഇല്ല എ
ന്നു സൂചിപ്പിച്ചു. അതിന്നു യേശുവിന്റെ ഉത്തരം: നൈരാശ്യവും ആത്മഹ
ത്യയും ചേരുന്ന അധോലോകം നിങ്ങളുടെ സ്ഥാനം; നിങ്ങൾ ഇഹലോകക്കാ
രല്ലോ. ഞാൻ രണ്ടിന്നും മേല്പെട്ട ഉപരിലോകത്തിൽനിന്നുള്ളവൻ. ഞാൻ ആ
കുന്നു എന്നു നിങ്ങൾ വിശ്വസിക്കാഞ്ഞാൽ സ്വപാപങ്ങളിൽ മരിക്കും. എന്നു
കേട്ടു ചിലർ ലൌകികമായ മശീഹാഗ്രഹത്തോടെ നീ ആർ എന്നു ചോദിച്ച
പ്പോൾ യേശു പറഞ്ഞിതു: കേവലം(ലോകവെളിച്ചം എന്നും മറ്റും) പറയുന്നതു
തന്നെ. അധികം പറവാനുള്ളതു നിങ്ങളുടെ കുറവു നിമിത്തം വെളിപ്പെടുത്തു
വാൻ സമയം ഇല്ല. എന്നെ നിയോഗിച്ചവൻ കേൾ്പിക്കുന്നതെ ഞാൻ ലോ
കത്തോടു പറകേ ഉള്ളൂ. എന്നുതും അവൎക്കു ബോധിക്കാത്തതിൽ പിന്നെ മനു
ഷ്യപുത്രനെ നിങ്ങൾ (ക്രൂശിന്മേൽ) ഉയൎത്തിയതിന്റെ ശേഷം അത്രെ ഞാൻ
ഇന്നവൻ എന്നു ക്രമത്താലെ ബോധിക്കും; ഇപ്പോൾ ബോധം വരുത്തുവാൻ
കഴികയില്ല. ഞാനായിട്ടു ഒന്നും ചെയ്യുന്നില്ല. പറയുന്നതും ചെയ്യുന്നതും അ
ഛ്ശന്റെ ഹിതംപോലെ അത്രെ ആകയാൽ അവൻ എന്നെ ഏകനായി വിട്ട
തും ഇല്ല എന്നു കല്പിച്ചപ്പോൾ പലരും ഒരു പ്രകാരത്തിൽ വിശ്വസിച്ചു തുട
ങ്ങി. നാം തന്നെ മുതിൎന്നു അവനെ (സിംഹാസനത്തിൽ ഇരുത്തി) ഉയൎത്തു
വാൻ ഒരുങ്ങിയാൽ അധികം സ്പഷ്ടമായി മശീഹ എന്നു കാട്ടും, അപ്പോൾ
സ്വൎഗ്ഗീയ തുണ വിളങ്ങുമാറാകം എന്നുള്ളതു യേശുവിന്റെ അഭിപ്രായം എ
ന്ന് അവർ നിരൂപിച്ചു, പ്രമാണികളുടെ പരസ്യം കൂട്ടാക്കാതെ യേശുവെ ആ
ശ്രയിച്ചു തുടങ്ങി.

ഇപ്രകാരം വിശ്വസിച്ചവരുടെ ഉള്ളു യേശു അറിഞ്ഞു. എന്റെ വചന
ത്തിൽ നിലനിന്നുകൊണ്ടാൽ നിങ്ങൾ എന്റെ ശിഷ്യരായ്ചമഞ്ഞു സത്യത്തെ
അറിയും, സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്നരുളിച്ചെയ്കയാൽ അവർ
വ്യസനപ്പെട്ടു. അബ്രഹാംബീജത്തിൽനിന്നുള്ള തോല്പണിക്കാരനും രാജാക്ക
ന്മാൎക്ക് സമനാകുന്നു എന്ന റബ്ബിവാക്കിന്നു തക്കവണ്ണം ജനനത്താൽ ഭൂദേവ
ന്മാരായ്തീൎന്നപ്രകാരം ഗൎവ്വിച്ചു തുടങ്ങി. യേശുവോ പാപം ചെയ്യുന്നവൻ എ
ല്ലാം പാപദാസൻ ആകയാൽ നിങ്ങളും പുത്രൻ സ്വാതന്ത്ര്യം വരുത്താഞ്ഞാൽ
ദേവഭവനത്തിലേ ദാസന്മാരത്രെ. അടിയാരെ വല്ലപ്പോഴും പുറത്താക്കുവാനും
സംഗതി ഉണ്ടു; മക്കളേ നിത്യം പാൎക്കും. നിങ്ങൾ അബ്രാഹാമ്യർ എങ്കിലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/238&oldid=186457" എന്ന താളിൽനിന്ന് ശേഖരിച്ചത്