താൾ:CiXIV126.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 110.] A MAN BORN BLIND RESTORE TO SIGHT. 215

എന്റെ വചനം നിങ്ങളിൽ ചെല്ലായ്കയാൽ എന്നെ കൊല്ലുവാൻ അന്വേഷി
ക്കുന്നു; അതുകൊണ്ടു വേറെ അഛ്ശൻ ഉണ്ടു. അബ്രഹാം ദേവസ്നേഹിതൻ
ആകയാൽ അവന്റെ മക്കൾക്കും ദേവമകന്നും തമ്മിൽ മമത വേണ്ടിയതല്ലോ.
നിങ്ങൾക്കോ മനുഷ്യനെ കൊല്ലുക, സത്യവാക്കു നിമിത്തം കൊല്ലുക, ദേവവാ
യിൽനിന്നുള്ള പരമസത്യം നിമിത്തം കൊല്ലുക, ഇങ്ങിനെ ൩ ദുരാഗ്രഹങ്ങൾ
ഉള്ളത് അബ്രഹാമ്യഭാവത്തോട് എത്രയും വിപരീതം. എന്ന് അവർ കേട്ടാറെ
അബ്രഹാം ഒഴികെ ദൈവം മാത്രം ജനകൻ എന്നു ചൊല്ലിയപ്പോൾ യേശു
ഉത്തരം പറഞ്ഞിതു: ദൈവം നിങ്ങളുടെ ജനകൻ എന്നു വരികിൽ നിങ്ങൾ പ
ണ്ടു തന്നെ എന്നെ സ്നേഹിക്കുമായിരുന്നു. ഞാൻ സ്വമേധയാൽ പുറപ്പെ
ടാതെ അഛ്ശൻ അയക്കയാൽ അത്രെ വന്നതു. എന്റെ വചനത്തെ കേൾ്പാൻ
കഴിയായ്കയാൽ എന്റെ കൂറ്റും നിങ്ങൾക്ക് ബോധിക്കുന്നില്ല. കള്ളത്തിന്റെ
അഛ്ശനും ആദിമുതൽ ആളക്കൊല്ലിയും ആയവൻ തന്നെ നിങ്ങളുടെ അഛ്ശൻ.
അവന്റെ ഈ ൨ ഭാവങ്ങളിൽ നിങ്ങൾ രസിക്കുന്നു, ഞാൻ സത്യം പറക
യാൽ തന്നെ എന്നെ വിശ്വസിക്കുന്നതും ഇല്ല. ഞാൻ ഒന്നിങ്കലും പിഴെച്ച
പ്രകാരം നിങ്ങൾക്ക് കാട്ടുവാൻ കഴികയില്ല എങ്കിലും നിങ്ങൾ എന്റെ സത്യ
ത്തെ പ്രമാണിക്കാത്തത് ദേവജാതിയല്ലാത്തവർ ആകയാൽ വന്നതു.

അതിന്നു അവർ കോപിച്ചു, ജാതിസങ്കരം ഞങ്ങളിൽ അല്ല നിന്നിൽ ഉ
ണ്ടു, നീ ശമൎയ്യൻ, നീ പിശാചുള്ളവൻ എന്നു നാണം കെടുത്തപ്പോൾ ഞാൻ
പിതാവെ ബഹുമാനിക്ക അത്രെ ചെയ്യുന്നു, എന്റെ മാനത്തെ ഞാനല്ല അ
വൻ തന്നെ അന്വേഷിക്കുന്നു; അവന്റെ ന്യായവിധിയിൽനിന്നു തെറ്റു
വാൻ ഏകവഴിയായ്തു എന്റെ വചനം കാത്തുകൊൾക എന്നുള്ളതത്രെ എന്നു
പറകയാൽ അബ്രഹാമേക്കാളും തന്നെ വലിയവൻ ആക്കുന്നതു നിമിത്തം
ദേഷ്യം അധികം തോന്നിയപ്പോൾ യേശു മാനരക്ഷെക്കായിട്ടല്ല സത്യര
ക്ഷെക്കായി പറഞ്ഞിതു: അബ്രഹാം (പണ്ടു ഭൂമിയിൽ വെച്ച) വാഗ്ദത്തം
കേട്ട് ആനന്ദിച്ചതല്ലാതെ (ഇപ്പോൾ പരത്തിൽനിന്നു) എന്റെ വരവുദിവ
സത്തെ കണ്ടു സന്തോഷിച്ച് എന്നും, അബ്രഹാം ഉണ്ടായതിന്നു മുമ്പെ
ഞാൻ ഉണ്ട് എന്നും അരുളിച്ചെയ്ത ഉടനെ കല്ലെറിവാൻ ഭാവിക്കുന്നവരുടെ
കൂട്ടത്തിൽ കൂടി കടന്നു ദേവാലയത്തിൽനിന്നു പുറപ്പെടുകയും ചെയ്തു.

§ 110.

BORN BLIND HEALED ON THE SABBATH.

പിറവിക്കുരുടന്നു കാഴ്ചവന്നതിനാൽ ഉണ്ടായ വിവാദങ്ങൾ.

JOHN IX.

1 And as Jesus passed by, he saw a man
which was blind from his birth.

2 And his disciples asked him, saying,
Master, who did sin, this man, or his parents,
that he was born blind?

3 Jesus answered, Neither hath this man
sinned, nor his parents: but that the works of
God should be made manifest in him.

4 I must work the works of him that sent

me, while it is day: the night cometh, when
no man can work.

5 As long as I am in the world, I am the
light of the world.

6 When he had thus spoken, he spat on the
ground, and made clay of the spittle, and he
anointed the eyes of the blind man with the
clay,

7 And said unto him, Go, wash in the pool

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/239&oldid=186458" എന്ന താളിൽനിന്ന് ശേഖരിച്ചത്