താൾ:CiXIV126.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

210 JESUS ATTENDING THE FEAST OF TABERNACLES. [PART III, CHAP. II.

എന്നു സമ്മതിച്ചാൽ പള്ളിഭ്രംശം ഉണ്ട്* എന്ന് അന്നു തന്നെ നിരൂപിച്ചു
കല്പിച്ചു പരസ്യമാക്കീട്ടും ഉണ്ടു (൯, ൨൨). സേവകരെ കണ്ടാറെ യേശു അ
ഭിപ്രായം അറിഞ്ഞു, ഇനി കുറയ കാലം നിങ്ങളോടു കൂട ഇരിക്കും, അതിന്റെ
ശേഷം എന്നെ പിടിച്ചു കൂടും, അന്നു പിടിച്ചാലും നിൎബ്ബന്ധത്താലല്ല താൻ
പിതാവോടു ചേരുവാനുള്ള ആഗ്രഹത്താൽ തന്നെ സാധിക്കും, ഇങ്ങിനെ വിട്ടു
പോയതിൽ പിന്നെ തന്നെ കാണുകയില്ല ഇനി പിടികൂടുകയും ഇല്ല (അന്നു
മുതൽ യഹൂദർ മശീഹയുടെ വരവു നോക്കി നടന്നു ആശിച്ചുകൊണ്ടാലും
അവനെ കാണ്മാൻ കഴിയാതെയും ഇരിക്കും), എന്നിങ്ങിനെ ഗൂഢമായ ചില
വാക്കുകളെ പറഞ്ഞാറെ ശത്രുക്കൾ അൎത്ഥം നല്ലവണ്ണം ഗ്രഹിയാതെ പ
ക്ഷെ യഹൂദർ ചിതറി പാൎക്കുന്ന പരദേശത്തു അവൻ ചെന്നുപദേശിക്കുമോ
എന്നു പരിഹസിച്ചു പറഞ്ഞു. ഇതിലും അവർ അറിയാത്ത ഒർ അത്ഥം ഉ
ണ്ടു: യേശുവിന്റെ ആത്മാവ് യഹൂദരെ വിട്ടു പുറജാതികളെ പഠിപ്പിപ്പാൻ
പുറപ്പെട്ടുവല്ലോ.

ഉത്സവത്തിൻ എട്ടാം നാളിൽ ആ വെള്ളം കോരുന്ന മൎയ്യാദ (ഭാഗ. ൨൦൭) നട
ന്നുവോ ഇല്ലയോ എന്നു നിശ്ചയം ഇല്ല. ൭ ദിവസങ്ങളോളം ഇസ്രയേലി
ന്റെ പ്രയാണങ്ങളെ ഓൎത്തുകൊണ്ടതിൽ പിന്നെ ൮ആമതിൽ കനാനിലേ
പ്രവേശത്തേയും അനുഗ്രഹം പെരുകിയ വാസത്തേയും സ്മരിക്കുന്നതു പ്ര
മാണം. ഇസ്രയേൽ അല്ലോ ജാതികൾക്കുള്ള ജീവനീരിന്റെ ഉറവ് തന്നെ.
വരണ്ട വംശത്തിന്റെ മേൽ ആത്മാവാകുന്ന വെള്ളത്തെ ഒഴിക്കും എന്നും (യ
ശ. ൪൪, ൩), അവർ ചോലയും നിത്യ ഉറവും ആകം എന്നും (൫൮, ൧൧), ദൈ
വാലയത്തിൽനിന്നു സദോം താഴ്വരയോളം നനെച്ചൊഴുകുന്ന ഉറവു ജനിക്കും
എന്നും (യോവെൽ ൩,൧൮; ഹെജ.൪൭), നിത്യം ഒഴുകുന്ന ജീവവെള്ളങ്ങൾ യ
രുശലേമിൽനിന്നു സൎവ്വലോകത്തിലേക്കും പുറപ്പെടും എന്നും (ജക. ൧൪, ൮)
ഉള്ള പ്രവാചകങ്ങളെ വിശേഷാൽ ഓൎക്കുകകൊണ്ടു ആ എട്ടാം നാൾ മഹാദി
നം എന്നു പ്രസിദ്ധം. അന്നു യേശു ഇരുന്നല്ല നിന്നുകൊണ്ടു വിളിച്ചു പറ
ഞ്ഞിതു: ഒരുത്തുന്നു ദാഹിക്കുന്നെങ്കിൽ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ എ
ന്നാൽ വിശ്വാസം ജനിച്ചിട്ടു ദാഹം തീരും എന്നു വേണ്ടാ, വാഗ്ദത്തപ്രകാരമു
ള്ള ജീവനീരുറവ് അവനിൽ ഒഴുകി തുടങ്ങും. ദേവാലയമലയിൽനിന്നു എ
ന്നു വായിച്ചു കേൾക്കുന്നതു പോലെ അവനവന്റെ വയറ്റിൽനിന്നു ജീവ
പ്രദമായ നദികൾ പുറപ്പെടും. എന്നുള്ളതിനാൽ ആത്മജീവൻ ശിഷ്യന്മാരിൽ
ദാഹം തീൎപ്പാൻ അന്ന് ആരംഭിച്ചത് എങ്കിലും അതുറവായി മറ്റവരിലും വ
രേണ്ടതിനു മശീഹാമരണത്താലും പുനരുത്ഥാനത്താലും മാത്രം സംഗതി വ
രും എന്നുദ്ദേശിച്ചു പറഞ്ഞു.

ഇവ്വണ്ണം ഓരോന്നു കേട്ടാറെ ചിലർ ഇവൻ ദേവാഭിപ്രായം അറിയുന്ന
പ്രവാചകൻ (൧, ൨൧) എന്നും, അതിനെ നിവൃത്തിക്കയും ചെയ്യുന്ന മശീഹ
എന്നും ഊഹിച്ചു. ഗലീലോത്ഭവം നിമിത്തം മറ്റുള്ളവൎക്ക് ഇടൎച്ച തോന്നി, സേ
വകർ യേശുവെ പിടിക്കാത്തതിന്റെ കാരണം ഇവനെ പോലെ ഒരു മനു


**അടി കൂടിയ (അപോ. ൫, ൪൦) ഒരു മാസത്തേ പള്ളിഭ്രംശം തുടങ്ങി നിത്യമായ ഇസ്രയേൽസഭാ
ഭ്രഷ്ട് വരേയും വൎദ്ധിക്കുന്ന പല ശാപശിക്ഷകളും യഹൂദരിൽ ഉണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/234&oldid=186453" എന്ന താളിൽനിന്ന് ശേഖരിച്ചത്