താൾ:CiXIV126.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 107.] CHRIST'S PUBLIC TEACHING IN THE TEMPLE 209

John VII.

44 And some of them would have taken him;
but no man laid hands om him.

45. Then came the officers to the chief priests
and Pharisees; and they said unto them, Why
have ye not brought him?

46. The officers answered, Never man spake
like this man.

47 Then answered them the Pharisees, Are
ye also deceived?

48 Have any of the rulers or of the Pharisees
believed on him?

49 But this people who knoweth not the law
are cursed.

50 Nicodemus saith unto them, (he that came
to Jesus by night, being one of them,)

51 Doth our law judge any man, before it
hear him, and know what he doeth?

52 They answered and said unto him, Art
thou also of Galilee? Search, and look: for
out of Galilee ariseth no prophet.

53 And every man went unto his own
house.

എന്നാൽ ആ വൎഷത്തേ ഉത്സവസന്തോഷം വലിയതല്ല. സ്നേഹിതരും
ശത്രക്കളും യേശുവെ അന്വേഷിച്ചു കാണായ്കയാൽ പലതും വിചാരിച്ചു പറ
ഞ്ഞു ഛിദ്രിച്ചു പോയി. ഉടനെ ഉത്സവത്തിന്റെ നാലാം ദിവസം യേശു ദേ
വാലയത്തിന്റെ പ്രാകാരത്തിൽ എഴുനീറ്റുപദേശിച്ചു തുടങ്ങി. അപ്പോൾ ഇ
വൻ റബ്ബികൾക്കു ശിഷ്യനില്ലാഞ്ഞിട്ടും വിദ്വാനായതു എങ്ങിന്റെ എന്നു ചോ
ദിച്ചാറെ യേശു തന്റെ ഉപദേശം സ്വയങ്കൃതമല്ല അയച്ചവനിൽനിന്നു
ആകുന്നു എന്നും, താന്താൻ അറിയുന്ന ദേവേഷ്ടത്തെ മാത്രം ചെയ്വാൻ മന
സ്സുണ്ടെങ്കിൽ ൟ ഉപദേശത്തിന്റെ ദിവ്യത്വം ബോധിക്കും എന്നും, തനിക്കല്ല
തന്നെ അയച്ചവന്റെ സാന്നിദ്ധ്യം മാത്രം അന്വേഷിക്കുന്നവൻ സാക്ഷാൽ
സത്യവാൻ എന്നും പറകയാൽ ഹൃദയത്തിന്റെ ഏകാഗ്രനിൎമ്മലതയെ ഉപ
ദേശശുദ്ധിക്കും ഉപദേശശുദ്ധിയെ ഗുരുസ്ഥാനത്തിന്നും ആധാരം ആക്കി, നി
ങ്ങളോ എങ്ങിനെ ഉള്ള വൈദികന്മാർ! വേദത്തിലേ ദേവേഷ്ടം അറിഞ്ഞിട്ടും
എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നുവല്ലോ (യോ, ൫, ൧൬) എന്നുരെച്ചു.

എന്നാറെ നീ ഭ്രാന്തനായി, ആരും അങ്ങിനെ വിചാരിക്കുന്നില്ല എന്നു വി
രോധികൾ പറഞ്ഞപ്പോൾ യേശു ബെത്ഥെസ്ദയിലേ ക്രിയെക്ക് ദോഷമില്ല
എന്നു കാട്ടിയതിപ്രകാരം: ശബ്ബത്തിന്നു മേല്പട്ടതല്ലോ അൎദ്ധചികിത്സയാ
കുന്ന ചേലാകൎമ്മം തന്നെ. ആകയാൽ അതിശയമുള്ള മുഴുചികിത്സയും ശബ്ബ
ത്തിന്റെ ലംഘനമല്ല. അനന്തരം ചില നഗരക്കാർ "ഇവനെ പ്രമാണികൾ
കൊല്ലുവാൻ ഭാവിച്ചുവല്ലോ, അവൎക്കു പക്ഷെ മനസ്സു ഭേദിച്ചു വന്നുവോ?" എ
ന്നു പറഞ്ഞാറേയും യേശുവിന്റെ ഉത്ഭവഹീനത നിമിത്തം മശീഹ അല്ല എ
ന്നു വിധിച്ചു. ഗലീലയിൽനിന്നല്ല ബെത്ത്ലഹേമിൽനിന്നു മശീഹ വരേണം
എന്നു ചിലരും (൭, ൪൨), അവൻ അമ്മയഛ്ശന്മാരില്ലാതെ ദേവദൂതനെ പോ
ലെ ഇറങ്ങി വരും എന്നാൽ എലീയ അവന്റെ അഭിഷേകം ചെയ്തു പ്രസിദ്ധ
നാക്കും എന്നു ചിലരും, അവൻ മേഘങ്ങളിൽ വരും എന്നു മറ്റവരും പ്രമാ
ണിച്ചു പോന്നു. തന്റെ സ്വഭാവത്തെ അറിയായ്കയാൽ ഉൽപത്തിയേയും അ
റിയുന്നില്ല എന്നു യേശു തിണ്ണം പറഞ്ഞപ്പോൾ ചിലർ ശഠിച്ചു അവനെ
പിടിപ്പാൻ വിചാരിച്ചു എങ്കിലും അവന്റെ ദിവ്യസാന്നിദ്ധ്യം നിമിത്തം ധൈ
ൎയ്യം വന്നില്ല.

മറ്റ് അനേകർ അതിശയാധിക്യം വിചാരിച്ചു അവൻ പക്ഷെ മശീഹ
യായിരിക്കും എന്നു പറഞ്ഞപ്പോൾ പ്രാകാരത്തിൽ ഉള്ളൊരു കല്മുറിയിൽ കൂടി
വിചാരിക്കുന്ന സൻഹെദ്രീൻ എന്ന ന്യായാധിപതികൾ കലഹശങ്ക ഉള്ള
പ്രകാരം നടിച്ചു. അവനെ പിടിപ്പാൻ ആൾ അയച്ചു. ഇവൻ മശീഹ


27

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/233&oldid=186452" എന്ന താളിൽനിന്ന് ശേഖരിച്ചത്