താൾ:CiXIV126.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§108.] THE WOMAN TAKEN IN ADULTERY. 211

ഷ്യന്നും ഒരുനാളൂം സംസാരിച്ചില്ല എന്നു പറഞ്ഞപ്പോൾ സൻഹെദ്രിനിലേ
പറീശന്മാർ ചൊടിച്ചു, പ്രമാണികൾ ആരാനും അവനിൽ വിശ്വസിക്കുന്നു
വോ? അല്ല വേദം അറിയാത്ത മൂഢന്മാർ അത്രെ, അവർ ശാപഗ്രസ്തർ* എ
ന്നു കേട്ടാറെ നിക്കൊദേമൻ യേശുവിൽ വിശ്വസിക്കുന്നു എന്നു പറയാതെ ധ
ൎമ്മപ്രകാരം ന്യായവിസ്താരം വേണ്ടേ (൫ മോ. ൧൯, ൧൫) എന്നു ബുദ്ധി പറ
ഞ്ഞു. അവരോ ഇത്തിരി വിരോധം സഹിയാഞ്ഞു, എലീയാ യോനാ (നാ
ഹും ഹൊശയ) എന്നവരുടെ ജനനത്തെ കോപമ്മൂലം മറന്നോ മറച്ചോ, നീയും
ഗലീലക്കാരനോ? ഗലീലയിൽനിന്നു പ്രവാചകൻ സാക്ഷാൽ ഉദിക്കുന്നില്ല
എന്നു പറഞ്ഞു.

§108.

THE WOMAN TAKEN IN ADULTERY.

വ്യഭിചാരിണിക്കുള്ള വിധി.

JOHN VIII.

1 Jesus went unto the mount of Olives.

2 And early in the morning he came again
into the temple, and all the people came unto
him; and he sat down, and taught them.

3 And the scribes and Pharisees brought
unto him a woman taken in adultery: and when
they had set her in the midst,

4 They say unto him, Master, this woman
was taken in adultery, in the very act.

5 Now Moses in the law commanded us, that
such should be stoned: but what sayest thou?

6 This they said, tempting him, that they
might have to accuse him. But Jesus stooped
down, and with his finger wrote on the ground,
as though he heard them not.

7 So when they continued asking him, he
lifted up himself, and said unto them, He that

is without sin among you, let him first cast a
stone at her.

8 And again he stooped down, and wrote on
the ground.

9 And they which heard it, being convicted
by their own conscience, went out one by one,
beginning at the eldest, even unto the last:
and Jesus was left alone, and the woman
standing in the midst.

10 When Jesus had lifted up himself, and
saw none but the woman, he said unto her,
Woman, where are those thine accusers? hath
no man condemned thee?

11 She said, No man, Lord. And Jesus said
unto her, Neither do I condemn thee: go, and
sin no more.

ബലാൽക്കാരേണ പിടിപ്പാൻ കഴിയാഞ്ഞപ്പോൾ ഉപായേന യേശുവെ
വാക്കിൽ കുടുക്കേണ്ടതിന്നു പറീശർ വൈദികരോട്ടു കൂടി നിരൂപിച്ചിതു: നാം
ആരെയും കൊല്ലരുത് എന്നു രോമകല്പന ഉണ്ടല്ലോ. വ്യഭിചാരിണിയെ കൊ
ല്ലുവാൻ മോശെ കല്പിച്ചു (൩ മോശ. ൨൦, ൧൦). ഈ വകയിൽ കൈസരോ
ദേവാജ്ഞയോ ഏതു പ്രമാണം എന്നിങ്ങിനെ പരീക്ഷിക്കേണ്ടതിനു ഒരു വ്യ
ഭിചാരിണിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നപ്പോൾ അവൻ
ചോദ്യം കേട്ട ഉടനെ കുനിഞ്ഞു വിരൽകൊണ്ടു നിലത്തിൽ എഴുതി (വാക്ക് എ
ഴുതിയോ എന്നറിയുന്നില്ല. വെറുതെ കുനിഞ്ഞു എഴുതി എന്നു തോന്നുന്നു). അ
വർ പിന്നേയും ചോദിച്ചാറെ പാപം ഇല്ലാത്തവൻ അവളിൽ ഒന്നാമത്തേ
കല്ല് എറിക എന്നു ചൊല്ലി അവൾ്ക്ക് മരണഭയവും പരീക്ഷിക്കാൎക്ക് പാപ
ബോധവും നാണവും മുഴുത്തുവരുവോളം പിന്നേയും കുനിഞ്ഞെഴുതി. തീൎപ്പി
ന്റെ സൂക്ഷ്മമോ: വെറും ധൎമ്മപ്രകാരം വിസ്തരിച്ചാൽ കല്ലെറിക എന്ന ശി
ക്ഷെക്കു അവൾ പാത്രം എന്ന് ഒരു വിധേന സമ്മതിച്ചെങ്കിലും, ഇങ്ങിനെ

*പഠിക്കാത്തവനു ദേവഭക്തി ഇല്ല ജീവിച്ചെഴനീല്പും ഇല്ല എന്നതു റബ്ബിമാരുടെ ഡംഭവാചകം.

27*

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/235&oldid=186454" എന്ന താളിൽനിന്ന് ശേഖരിച്ചത്