താൾ:CiXIV126.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

192 FURTHER SEVEN MONTHS’ LABOURS IN GALILEE. [PART III. CHAP. II.

Matt. XVI.

10 Neither the seven loaves of the four thousand,
and how many baskets ye took up ?

11 How is it that ye do not understand that I spake
it not to you concerning bread, that ye should beware
of the leaven of the Pharisees and of the Sadducees?

12 Then understood they how that he bade them
not beware of the leaven of bread, but of the doc-
trine of the Pharisees and of the Sadducees.

Mark VIII.

five thousand, how many baskets full of
fragments took ye up? They say unto him,
Twelve.

20 And when the seven among four
thousand, how many baskets full of frag-
ments took ye up? And they said, Seven.

21 And he said unto them, How is it that
ye do not understand?

യേശു ഗലീലകരെക്ക് എത്തിയ ഉടനെ വിരോധികൾ എതിൎത്തു, നീ മശീ
ഹ എങ്കിൽ ആകാശ ചിഹ്നം കാട്ടേണം എന്നു പരീക്ഷിച്ചു പറഞ്ഞു. ദാനി.
൭, ൧൩; യോവെൽ ൨, ൩൦ƒƒ. മുതലായ പ്രവാചകങ്ങളെ അവിശ്വാസത്തി
ന്നു ഒഴിച്ചലാക്കി യഹൂദർ ആ ചോദ്യം ആവൎത്തിച്ചു പറഞ്ഞു (§§ ൫൫, ൬൭,
൯൪ ഒത്തു നോക്ക). അന്നു പറീശന്മാരും ഹെരോദ്യർ മുതലായ ചദൂക്യരും (മാൎക്ക.)
അവനെ പരീക്ഷിപ്പാൻ ഒന്നിച്ചു ചേരുകകൊണ്ടു യേശു വൈരവൎദ്ധന
വിചാരിച്ചു ആത്മാവിൽ ഞരങ്ങി, ഹോ മായാഭക്തിക്കാരേ, ഈ കാണുന്ന
ആകാശത്തിലേ കുറികളെ നിങ്ങൾ കണ്ടു വകതിരിച്ചു ലക്ഷണം പറയുന്നു;
കാലലക്ഷണങ്ങളേയും ഹൃദയക്കുറികളേയും നിങ്ങൾ വിവേചിക്കുന്നില്ല താ
നും. പഴയ നിയമത്തിന്റെ സായങ്കാലം യേശുജനനത്താൽ നല്ല ചെമ്മാ
നമായി വന്നിട്ടും ഇനി തെളിവു വരും എന്ന് ആരും ഊഹിച്ചില്ല. പുതുനി
യമത്തിലേ ഉഷസ്സിന്നു ചെമ്മാനവും മൂടലും വരുവാൻ തുടങ്ങീട്ടും ന്യായ
വിധിയാകുന്ന കൊടുങ്കാറ്റ് അണയുന്നപ്രകാരം നിങ്ങൾ അറിയുന്നതും
ഇല്ല. അതുകൊണ്ടു പുറജാതികൾ്ക്ക് സമമായ ഈ ജാതിക്ക് യോനാസമമായ
അടയാളം മാത്രം കാണായി വരും (മത്ത.) എന്നു ചൊല്ലി അവരെ വിട്ടു പട
കേറി തിരികെ കിഴക്കേ കരെക്ക് ഓടുകയും ചെയ്തു (മാൎക്ക.).

ഇപ്രകാരം ദേശഭ്രഷ്ടർ എന്ന പോലെ ഗലീലയിൽനിന്നു ഓടിപ്പോയ
പ്പോൾ യേശു പറീശചദൂക്യന്മാരുടെ പുളിച്ചമാവ് പറ്റാതിരിപ്പാൻ സൂ
ക്ഷിക്കേണ്ടു എന്നു കല്പിക്കയാൽ മിസ്രയിൽനിന്നു പുറപ്പെടുന്നവൎക്ക് തക്ക ശു
ദ്ധിയെ ചോദിച്ചു (൨ മോ. ൧൨, ൧൫ ƒƒ.; ൧ കൊ. ൫ ൬ ƒƒ.), ആകാശചിഹ്നം സ്വ
സ്ഥവാസം മുതലായ പ്രപഞ്ചാശകളും ഇനി വേണ്ടാ, കേവലം പുറപ്പാടിന്നാ
യി ഒരുമ്പെടേണം എന്നു സൂചിപ്പിക്കയും ചെയ്തു. ശിഷ്യന്മാർ അതു ഗ്രഹിയാ
തെ ഇനിമേൽ ആ കള്ളരോടു കൊള്ളക്കൊടുക്കയും അരുത് എന്നു നിരൂപിച്ചു,
പിന്നെ പടകിൽ ഒർ അപ്പമേ ഉള്ളു എന്നു കണ്ടു (മാൎക്ക.), പക്ഷേ നാം അപ്പ
ങ്ങളെ കൊണ്ടുവരായ്കയാൽ ആയിരിക്കും എന്നു വിചാരിച്ചു പോയി. അതിന്നി
മിത്തം യേശു അവരെ ശാസിച്ചു, അല്പവിശ്വാസികളേ (മത്ത.), കണ്ണും ചെവി
യും ഹൃദയവും ഉണ്ടായിട്ടും കാഴ്ചയും കേൾവിയും ഉണൎച്ചയും ഇല്ലാത്തവരാകു
ന്നുവോ (മാൎക്ക.) എന്നു ചൊല്ലി, രണ്ടു വട്ടം ജനസംഘങ്ങളെ ഭക്ഷിപ്പിച്ച വി
വരം ചോദിച്ചു, ൫ അപ്പങ്ങളാൽ ൫൦൦൦ ജനങ്ങൾ്ക്ക് തൃപ്തി വരുത്തിയ ശേഷം
൧൨ കൊട്ട നിറയ കഷണങ്ങൾ ഉള്ളതും ൭ അപ്പങ്ങളാൽ ൪൦൦൦ ജനങ്ങൾ്ക്കു തൃപ്തി
വരുത്തിയപ്പോൾ ൭ കൊട്ട നിറയ ശേഷിച്ചിട്ടുള്ളതും ഓൎപ്പിച്ചു, തന്റെ രക്ഷാ
മഹത്വം ബുദ്ധിമുട്ടിന്നു തക്കവണ്ണം വിളങ്ങുന്നപ്രകാരം സംഖ്യയാൽ കാണി
ക്കയും ചെയ്തു. അപ്പോൾ അവൎക്കു ഇത് ഉപദേശത്തിലേ പുളിച്ചമാവത്രെ
എന്ന ബോധം ഉണ്ടായി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/216&oldid=186435" എന്ന താളിൽനിന്ന് ശേഖരിച്ചത്