താൾ:CiXIV126.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 95.] THE PLUCKING OF CORN ON THE SABBATH. 185

Matt. XII.

16 And charged them that they should not
make him known:

17 That it might be fulfilled which was
spoken by Esaias the prophet, saying,

18 Behold my servant, whom I have chosen;
my beloved, in whom my soul is well pleased:
I will put my spirit upon him, and he shall
shew judgment to the Gentiles.

19 He shall not strive, nor cry; neither
shall any man hear his voice in the streets.

20 A bruised reed shall he not break, and
smoking flax shall he not quench, till he send
forth judgment unto victory.

21 And in his name shall the Gentiles
trust.

Mark III.

8 And from Jerusalem, and from Idumæa, and
from beyond Jordan; and they about Tyre and
Sidon, a great multitude, when they had heard
what great things he did, came unto him.

9 And he spake to his disciples, that a small
ship should wait on him because of the multi-
tude, lest they should throng him.

10 For he had healed many; insomuch that
they pressed upon him for to touch him, as many
as had plagues.

11 And unclean spirits, when they saw him, fell
down before him, and cried, saying, Thou art
the Son of God.

12 And he straitly charged them that they
should not make him known.

യഹൂദർ തന്നെ കൊല്ലുവാൻ ഭാവിക്കുന്നു എന്ന് അറിഞ്ഞിട്ടു (യോ. ൭, ൧)
യേശു ആ പെസഹെക്കായി (ക്രി. ൨൯) യരുശലേമിൽ പോകാതെ ഗലീല
യിൽ ഇരുന്നു എന്ന യോ. ൬, ൪ൽ വിളങ്ങുന്നു. “ദ്വിതീയാദ്യമായ ശബ്ബത്ത്”
(ലൂക്ക, ൬, ൧) എന്നു അപൂൎവ്വകാലസൂക്ഷ്മവും ഇതിനെ തെളിയിക്കുന്നു എ
ന്നു തോന്നുന്നു. ദ്വിതീയാദ്യശബ്ബത്ത് എന്തെന്നാൽ യഹൂദരുടെ വൎഷക്കണ
ക്കിൽ പെസഹയുടെ മുമ്പിൽ രണ്ടോ മൂന്നോ ശബ്ബത്തുകളുള്ളത് ഒന്നാം മണ്ഡ
ലവും, പെസഹമുതൽ പഞ്ചാശദ്ദിന പൎയ്യന്തം ൫൦ നാൾ ( ൩ മോ. ൨൩, ൧൫)
രണ്ടാം മണ്ഡലവും എന്നു ഒരു ന്യായം ഉണ്ടായിരുന്നു. എന്നാൽ ദ്വിതീയ
മണ്ഡലത്തിലേ ആദ്യ ശബ്ബത്ത് ആ ൨൯ വൎഷത്തിൽ ഏപ്രിൽ മാസം ൨൩ആ
മതിൽ തന്നെ ആകുന്നു*. ആ പൎവ്വത്തിൽ കോതമ്പത്തിന്നു മൂപ്പില്ല, യവത്തി
ന്നു ഏകദേശം പഴുപ്പു എത്തി ഇരിക്കുന്നു.

അന്നു യേശു വിളഭൂമിയിൽ കൂടി നടക്കുമ്പോൾ ശിഷ്യന്മാർ വിശന്നു ക
തിരുകളെ പറിച്ചു തിരുമ്പി തിന്നു (൫ മോ. ൨൩, ൨൫). ഒറ്റുനോക്കുന്ന പ
റീശന്മാർ അതറിഞ്ഞു, ശബ്ബത്തിൽ ചെയ്തതാകകൊണ്ടു കുറ്റം എന്നു പറഞ്ഞ
പ്പോൾ യേശു മുമ്പെ വിശപ്പിൻറ ന്യായം ചൊല്ലി ശിഷ്യന്മാൎക്ക് ഒഴിച്ചൽ
പറഞ്ഞു. ദാവിദ് വിശന്നപ്പോൾ (അബ്യതാരിന്റെ അഛ്ശനായ അഹിമേ
ലക്കോടു, മാൎക്ക.) കാഴ്ചയപ്പങ്ങളെ വാങ്ങി തിന്നു; അതിനാൽ ദേവകല്പനെക്കു ലം
ഘനം വന്നിട്ടും (൩ മോ. ൨൪, ൯) യഹോവ ഇരുവരോടും കോപിച്ചതും ഇല്ല.
പിന്നെ ശബ്ബത്തിന്റെ മഹിമ എത്ര വിചാരിച്ചാലും ദേവാലയം ശബ്ബത്തി
ന്നു മേല്പെട്ടതത്രെ, അതുകൊണ്ടു അഹരോന്യർ ശബ്ബത്തിൽ ചെയ്യുന്ന വേല


* മറ്റും പല അൎത്ഥങ്ങളെ ഊഹിക്കാം. കറുത്ത വാവിന്റെ മുമ്പെയുള്ള നാൾ ശബ്ബത്തായാൽ ര
ണ്ടു വിശ്രാമദിവസങ്ങളിൽ ഒന്നാമതിന്നു ആ പേർ കൊള്ളും എന്ന് ഒരു പക്ഷം.- പെസഹയാഴ്ചവ
ട്ടത്തിൽ ഒന്നാം ഏഴാം ദിവസങ്ങൾക്കു യഹൂദർ ശബ്ബത്ത് എന്ന പേർ വിളിക്കയും ശബ്ബത്ത് എന്ന
പോലെ ആചരിക്കയും ചെയ്യേണ്ടിവന്നു (൩ മോശ. ൨൩, ൬ ƒƒ); രണ്ടിന്നിടേ ശനിയാഴ്ച എന്ന സാ
ധാരണ ശബ്ബത്തും കൂടെ ഉണ്ടു.. ഇങ്ങിനെ പെസഹ കൊണ്ടാടുന്ന ഏഴു ദിവസങ്ങൾക്കകം ൩ ശബ്ബ
ത്തുകൾ ഇരുന്നു. അതിൽ ആദ്യമായതിന്നു ഒന്നാം ഉത്സവശബ്ബത്ത് എന്നും, ഒടുക്കത്തിന്നു രണ്ടാം ഉത്സ
വശബ്ബത്ത് എന്നും, മദ്ധ്യേ ഇരിക്കുന്നതിന്നു “ദ്വിതീയാദ്യമായ” ശബ്ബത്ത് എന്നും പേർ ഇരിക്കുന്നു എന്ന്
ഒരു പക്ഷവും ഉണ്ടു. അങ്ങിനെ ആയാൽ അതു ക്രി. ൨൯ലേ ഏപ്രിൽ ൨൩ആം തന്നെ. ഈ ശബ
ത്തിന്നു മുമ്പിലും പിമ്പിലും പെസഹയെ കൊണ്ടാടിയ സംഗതിയാൽ അതു യഹൂദരുടെ കണക്കിൽ
അതിശുദ്ധം തന്നെ (“വലിയൊരു നാൾ” യോ. ൧൯, ൩൧). ആകയാൽ ശിഷ്യർ ഇങ്ങിനെത്ത ഒരു
ശബ്ബത്തിനെ ലംഘിച്ചതു അതിപാപം തന്നെ എന്നു പറീശൎക്കു തോന്നുവാൻ ഇട ഉണ്ടായി.

24

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/209&oldid=186428" എന്ന താളിൽനിന്ന് ശേഖരിച്ചത്