താൾ:CiXIV126.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

186 FURTHER SEVEN MONTHS’ LABOURS IN GALILEE. [PART III. CHAP. II.

(൪ മോ. ൨൮, ൯) അധൎമ്മമല്ലാത്തത്. മനുഷ്യപുത്രനോ ദേവാലയത്തിന്നും
മേല്പെട്ടവൻ (മത്ത.). പിന്നെ എനിക്ക് ബലിയല്ല കരുണ തന്നെ വേണ്ട
ത് എന്നും ഉണ്ടല്ലോ (മത്ത. ൯, ൧൩). ഒടുക്കം മനുഷ്യൻ ശബ്ബത്തെ ഭയത്തോ
ടും പീഡയോടും സേവിപ്പാനല്ല, ശബ്ബത്തു മനുഷ്യന്റെ സേവെക്കും ആത്മ
സൌഖ്യത്തിന്നും ആയിട്ടു വെച്ചതാകകൊണ്ടു ആ നാളിൽ വിശന്നും നൊന്തും
വലഞ്ഞും പോകേണ്ടതല്ല. മനുഷ്യനെ ജീവിപ്പിച്ചും രക്ഷിച്ചും പോരേണ്ടതി
ന്നു ശബ്ബത്തിന്നു കല്പനയായതു പോലെ മനുഷ്യപുത്രന്ന് അധികം ഉണ്ടു.
ശബ്ബത്ത് അവന്നു മുങ്കുറിയും, അവൻ താൻ അതിന്റെ നിവൃത്തിയും നാ
ഥനും ആകുന്നു. ആകയാൽ അവന്റെ നിഴലിങ്കീഴിലും അവന്റെ സമാധാ
നത്തിലും നടക്കുന്നവർ വല്ല മാനുഷകല്പനയെ ലംഘിച്ചാലും അധൎമ്മമല്ല
എന്നും, സ്വതവേ വെപ്പുകളെ സങ്കല്പിച്ചു ആചരിപ്പിച്ചു പരന്മാരെ ഹേമിക്കു
ന്നവരത്രെ ശബ്ബത്തെ ലംഘിക്കുന്നവർ എന്നും വന്നുവല്ലോ.

മറ്റൊരു ശബ്ബത്തിൽ (ലൂക്ക.; കതിരുകളെ പറിച്ചതിൻ പിറ്റേനാൾ എ
ന്നു തോന്നുന്നു; അതു പെസഹയുടെ അന്ത്യദിനം ആകകൊണ്ടു നിജശബ്ബ
ത്ത് തന്നെ.) പള്ളിയിൽ പഠിപ്പിപ്പാൻ ചെന്നപ്പോൾ വലങ്കൈ ശോഷിച്ച
ഒരു വാതരോഗിയെ കണ്ടു. അവൻ കല്ക്കൊത്തി എന്നും, ഇനി കഴിച്ചലിന്നു
ഇരക്കാതെ ഇരിക്കേണ്ടതിന്നു കൈയെ സൌഖ്യമാക്കേണം എന്നു യാചിച്ചു
എന്നും ഒരു പഴമ ഉണ്ടു. പറീശന്മാരും വൈദികരും കുറ്റം കാണേണ്ടതിന്നു വ
ളരെ സൂക്ഷിച്ചു നോക്കി (മാൎക്ക.) ഒടുക്കം ശബ്ബത്തിൽ രോഗശാന്തി വരുത്തുന്നതു
ന്യായമോ എന്നു ചോദിച്ചു (മത്ത.). നിങ്ങൾ ആരും കിണറ്റിൽ വീണ ആടി
നെ ശബ്ബത്തിൽ തന്നെ കരേറ്റുക ഇല്ലയോ ? ആടും മനുഷ്യനുമായി തമ്മിൽ
വളരെ ഭേദമല്ലോ (മത്ത.) എന്നു യേശു പറഞ്ഞു, ദീനക്കാരനെ നടുവിൽ വിളി
ച്ചു നിറുത്തി, ശബ്ബത്തിൽ ഗുണം ചെയ്കയോ ദോഷം ചെയ്കയോ, ജീവനെ
രക്ഷിക്കയോ കൊല്ലുകയോ ഏതു ന്യായം എന്നു ചോദിച്ചു. അവർ രോഗിയിൽ
ഒട്ടും കരുണയില്ലാതെ യേശുവിങ്കൽ ഹിംസ്രന്മാരാകകൊണ്ടു കുലപാതകർ എ
ന്ന് ഒരു ബോധത്തോടെ നാണിച്ചു മിണ്ടാതെ ഇരുന്നു (മാൎക്ക.). യേശുവും അ
വരുടെ മാറാത്ത ഹൃദയകാഠിന്യം നിമിത്തം വളരെ ദുഃഖിച്ചു കോപത്തോടെ എ
ല്ലാവരേയും ക്രമേണ നോക്കി (ലൂക്ക.) വ്യാധിതനോടു കൈ നീട്ടുക എന്നു കല്പി
ച്ചു സൌഖ്യമാക്കി. പറീശന്മാരോ ഭ്രാന്തന്മാരെ പോലെ പുറപ്പെട്ടു (ലൂക്ക.)
ഹെരോദാവിൻ ആളുകളോടും (മാൎക്ക.) നിരൂപിച്ചു അവനെ നിഗ്രഹിക്കേണം
എന്നും (മത്ത.) എന്തെല്ലാം ചെയ്യേണം എന്നും (ലൂക്ക.) ശബ്ബത്തിൽ തന്നെ
മന്ത്രിക്കയും ചെയ്തു.

(മത്ത.) ആയതു യേശു അറിഞ്ഞു വാങ്ങിപ്പോയി. പുരുഷാരങ്ങൾ പിൻ
ചെന്നാറെ അവരിൽ രോഗികളെ സൌഖ്യമാക്കി, തന്നെ വെളിപ്പെടുത്തരുത്
എന്ന് അമൎച്ചയായി കല്പിച്ചയച്ചു. മശീഹ ഘോഷം കൂടാതെ തന്റെ പ്രജക
ളിൽ സഞ്ചരിപ്പതിന്നു യശ. ൪൨, ൧—൪ തന്നെ ദൃഷ്ടാന്തമായി. യഹോവാ
ദാസനല്ലോ എതിരികളോടു വാദിപ്പാനും നിലവിളിക്കുന്നവരോടു എതിരെ വി
ളിപ്പാനും പോകാതെ ചതഞ്ഞതും താണതും എല്ലാം മനസ്സലിഞ്ഞു നോക്കി മെ
ല്ലേ രക്ഷിച്ചു കൊണ്ടു ന്യായവിധിയെ പതുക്കെ ജയത്തോളം നടത്തി, ഹൃദയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/210&oldid=186429" എന്ന താളിൽനിന്ന് ശേഖരിച്ചത്