താൾ:CiXIV126.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 95.] THE CHARGE OF SABBATH-DESECRATION. 183

തിരുവത്താഴത്തെ ഉദ്ദേശിച്ചു പറഞ്ഞതു സ്പഷ്ടം. ഇതിന്നു മാത്രം കൊള്ളിച്ചാൽ
അൎത്ഥത്തെ ഞെരുക്കി കുറെച്ചു വെക്കുന്നു എന്നു ചിലരുടെ പക്ഷം.

എന്നത് എല്ലാം കേട്ടു ശിഷ്യന്മാരായി അനുഗമിച്ചവർ പലരും വാക്കി
ന്റെ സ്ഥൌല്യം നിമിത്തവും (൩ മോ. ൭, ൨൭,) തന്നെത്താൻ എല്ലാവൎക്കും പു
ലൎച്ചയ്ക്ക് അത്യാവശ്യമാക്കിയ നിമിത്തവും അധികം പിറുപിറുത്തു (൬൦—൬൬).
എന്നാറെ യേശു പറഞ്ഞു: മനുഷ്യപുത്രൻ സ്വൎഗ്ഗാരോഹണം ചെയ്യുന്നതു നി
ങ്ങൾ സത്യാത്മാവിനാൽ കണ്ടല്ലാതെ ഈ ഇടൎച്ച തീരുകയില്ല. പുത്രൻ നമ്മു
ടെ അരിഷ്ടതയിൽ ഇറങ്ങി വന്നതും നമുക്കായി കയറിയതും ആത്മാവെ ഒഴു
ക്കുന്നതിനാൽ തിരികെ വന്നു പോറ്റുന്നതും ആത്മികന്മാരേ അറിയുന്നുള്ളു.
ജഡം അപ്പം മന്ന മുതലായത് എല്ലാം ആത്മാവെ ഒഴിച്ചു നിസ്സാരമത്രെ; എ
ന്റെ ആത്മാവ് അതിനെ ജീവിപ്പിച്ചു സാരമാക്കുവാൻ പോരും. ഈ പറയു
ന്ന വചനങ്ങളും ജീവനും ആത്മാവും ആയി വിശ്വാസികളെ പിടിച്ചു വലി
ച്ചു ജീവിപ്പിച്ചു പോറ്റുന്നുണ്ടു. ജീവാഹാരത്തിന്റെ ഒർ അനുഭവം അതി
നാൽ ഇന്നും ആരംഭിച്ചിരിക്കുന്നു. വിശ്വാസമില്ലാത്തവരോ പിതാവിന്റെ
ആകൎഷണത്തിന്ന് ഇടം കൊടുക്കാത്തവർ അത്രെ (൪൪). എന്നു കേട്ടാറെ പല
രും ഇടറി അവന്റെ സംസൎഗ്ഗം വിട്ട് അകന്നു പാൎത്തു.

അതിനാൽ കൎത്താവ് ഒട്ടും ഭ്രമിയാതെ പന്തിരുവരിലും ഒരുവൻ ദ്രോ
ഹിയായി വൎദ്ധിക്കുന്നു എന്നറിഞ്ഞു അവരെ പാറ്റുവാൻ ഒന്നു പറഞ്ഞു
(൬൬—൭൧). കാരണം തനിക്ക് ശേഷിച്ച കാലത്തിന്നകം സമ്മിശ്രസംഘങ്ങ
ളെ അല്ല പിതാവിന്റെ മൃദു ശബ്ദത്തെ ചെവികൊണ്ടു മരണംവരെ അനുഗ
മിക്കുന്ന വിശുദ്ധ സഭയെ ചേൎപ്പാൻ അത്യാവശ്യമായി തോന്നി. “നിങ്ങൾ്ക്കും
പോവാൻ മനസ്സില്ലയോ” എന്നതിന്നു കേഫാ വിശ്വാസത്തിൽ ഉറെച്ചു
“ഞങ്ങൾ എവിടെ പോകേണ്ടു? നീ നിത്യജീവന്റെ വചനങ്ങൾ ഉള്ളവൻ
തന്നെ, നീ ദൈവത്തിന്റെ വിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചറി
ഞ്ഞും ഇരിക്കുന്നു” എന്നല്ലാവൎക്കും വേണ്ടി പറഞ്ഞു. പന്തിരുവരെ തെരിഞ്ഞെ
ടുത്തതിൽ ഒരുവൻ പിശാച് ആകുന്നുവല്ലോ എന്നതു യേശുവിന്റെ ഉത്ത
രം. ആയവൻ യേശുവാൽ വരുന്ന ജീവനെ ഉള്ളു കൊണ്ടു വെറുത്തു തുടങ്ങി
എന്നു കൎത്താവ് അന്നു കണ്ടു, തന്റെ ഇഷ്ട പ്രകാരം വരുത്തുവാൻ കഴിഞ്ഞു
എങ്കിൽ അവനും മറ്റവരെ പോലെ പോയ്ക്കുളയുന്നതിനെ ആഗ്രഹിച്ചിട്ടു
ണ്ടായിരിക്കും.

§ 95.

THE TWO-FOLD CHARGE OF SABBATH- DESECRATION.

രണ്ടു ശബ്ബത്തുകളിൽ ഉണ്ടായ വിരോധം.

a) The plucking of corn, on a Sabbath.

ശബ്ബത്തിൽ കതിരുകളെ പറിച്ചതു.

MATT. XII.

1 At that time Jesus went on the sab-
bath day through the corn; and his
disciples were an hungered, and began
to pluck the ears of corn, and to eat.

MARK II.

23 And it came to pass,
that he went through the corn
fields on the sabbath day;
and his disciples began, as

LUKE VI.

1 And it came to pass on
the second sabbath after the
first, that he went through
the corn fields; and his

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/207&oldid=186426" എന്ന താളിൽനിന്ന് ശേഖരിച്ചത്