താൾ:CiXIV126.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

182 FURTHER SEVEN MONTHS’ LABOURS IN GALILEE. [PART III. CHAP. II.

രുത്ഥാനത്തോളം ജീവിപ്പിച്ചും മഹത്വം വരുത്തിയും പോരെണം എന്നത്രെ.
ഇപ്രകാരം യേശു ഡംഭികളെ പ്രജകൾ ആക്കുവാൻ കഴിയാത്തത് എന്നും,
സാധുക്കൾ ആരാലും തനിക്ക് കൊള്ളാം എന്നും, അവരെ നിത്യം പോറ്റും എ
ന്നും ഉരെക്കയും ചെയ്തു.

ഞാൻ ജീവാഹാരമായി സ്വൎഗ്ഗത്തിൽനിന്നു വന്നു എന്നതു പറീശന്മാർ
മുതലായ പള്ളിക്കാർ പലരും കേട്ടു ക്രുദ്ധിച്ചു, അവന്റെ അഛ്ശൻ യോ
സേഫല്ലോ എന്നു പിറുപിറുത്തു തുടങ്ങി. അതിന്നായി യേശു പള്ളിയിൽ പ്ര
സംഗിച്ചു (൪൧—൫൧): മനുഷ്യരുടെ വെവ്വേറെ തൎക്കത്താലും വാദത്താലും ഒ
ന്നും വരാ. അവർ ദേവോപദിഷ്ടരാകും എന്നുള്ള വാഗ്ദത്തപ്രകാരം (യശ. ൫൪,
൧൩; യിറ. ൩൧, ൩൩ ƒ ) പിതാവിന്റെ മൃദുശബ്ദം കേട്ടു, മനുഷ്യർ അല്ല പി
താവ് വലിക്കുന്നതത്രെ അനുസരിച്ചു നടക്കേണ്ടത്. അപ്രകാരം ആചരിക്കു
ന്നവൻ എല്ലാം എന്റെ അടുക്കൽ വരും. ആ ദേവപാഠം തന്നെ പഠിച്ചാൽ ഗു
രുവെ കേൾ്ക്കയും അവൻ വലിക്കുന്നത് ഗ്രഹിക്കയും അല്ലാതെ ദൈവത്തെ
കാണ്മാൻ സംഗതി വരികയില്ല. നിത്യം പിതാവിൻ പക്കൽ ഇരിക്കുന്നവനത്രെ
പിതാവെകാണുന്നു, എങ്കിലും അവനെ കാണുവോളം വൎദ്ധിക്കുന്ന നിത്യജീവൻ
എന്നെ അനുഭവിക്കുന്ന വിശ്വാസിക്കു ലഭിക്കും. ആകയാൽ ഞാൻ ജീവാഹാരം
എന്നുള്ളതിന്റെ അൎത്ഥമാവിത്: മന്ന തിന്നവർ മരിച്ചതിനാൽ അതു സ്വൎഗ്ഗീ
യാഹാരമല്ല എന്നു സിദ്ധമല്ലോ. മൃത്യുവെ ജയിക്കുന്ന സ്വൎഗ്ഗീയ ജീവൻ
ആവശ്യമുള്ളവൎക്ക് ഇതാ എന്നിൽ ഉണ്ടു. ഈ ആഹാരം ലോകത്തിന്നു കൊടുക്കു
ന്ന വഴിയോ എന്റെ മാംസത്തെ കഷ്ടമരണങ്ങളിൽ ഏല്പിച്ചതിനാൽ തന്നെ.

ഇതിന്നിമിത്തം അധികം വാദം ഉണ്ടായപ്പോൾ യേശു എത്രയും കഠിന
മായ ഉപദേശം ചൊല്ലി ജ്ഞാനഗൎവ്വികളോടു സത്യത്താൽ അഹങ്കരിച്ചു
തുടങ്ങി (൫൨—൫൮). ആമെൻ ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു:
൧.) മനുഷ്യപുത്രന്റെ മാംസരക്തങ്ങൾ അനുഭവിച്ചല്ലാതെ നിങ്ങൾ മരിച്ചവ
രത്രെ (യേശുവെ മുഴുവനും വിശേഷാൽ അവന്റെ മരണത്തേയും നിത്യവി
ശ്വാസത്താലും, വിശന്നു ചേരുന്ന സഭാസംസൎഗ്ഗത്താലും ആഹാരം ആക്കി
യാലേ മനുഷ്യജീവൻ എന്നു പറയാവു).—൨.) യേശുമാംസം തിന്നു രക്തം കുടി
ക്കുന്നവൻ നിത്യജീവനുള്ളവനും അന്ത്യദിനം എഴുനീല്പവനും ആകുന്നു (യേ
ശുവിന്റെ മരണത്തെ സകലത്തിന്നും മീതെ ആഹാരവും ഭോഗവും ആശ്ര
യവും ആക്കിയാൽ സകല മരണങ്ങളിൽനിന്നും മഹത്വമുള്ള എഴുനീല്പു ലഭി
ക്കും). —൩.) എൻ മാംസം മാത്രം സത്യമായ ആഹാരവും എൻ രക്തം മാത്രം സത്യ
മായ പാനവും തന്നെ (ശേഷം എല്ലാം വിശപ്പിനേയും ദാഹത്തേയും നന്നാ
യി തീൎക്കുകയില്ല, തൃപ്തി എന്നാലേ ഉള്ളു).—൪.) എന്നെ അയച്ച പിതാവ് എ
ന്റെ ആത്മദേഹിദേഹങ്ങളെ തന്നാൽ തന്നെ പോറ്റുന്നതു പോലെ ഞാൻ
എന്നെ അനുഭവിക്കുന്നവരെ പോറ്റി ജീവിപ്പിച്ചു പോരുന്നുണ്ടു.

ഇതു പെസഹെക്ക് എത്രയും യോഗ്യമായ പ്രസംഗം. പഴയ ഇസ്രയേ
ലിന്നു മരണത്തെ വീടുകളിൽനിന്നു വൎജ്ജിക്കുന്ന രക്തവും മാംസവും ഉണ്ടാ
യല്ലോ. ഇനി ഒരു വൎഷം കഴിഞ്ഞാൽ താനും സൎവ്വലോകത്തിന്നും ബലിയും
ആഹാരവുമാകും എന്നു കണ്ടു യേശു ഇപ്രകാരം അരുളിച്ചെയ്തു. ആയതു

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/206&oldid=186425" എന്ന താളിൽനിന്ന് ശേഖരിച്ചത്