താൾ:CiXIV126.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 94.] THE GREAT DISCOURSE ON THE BREAD OF LIFE. 181

John VI.

60 Many therefore of his disciples, when they
had heard this, said, This is an hard saying;
who can hear it?

61 When Jesus knew in himself that his
disciples murmured at it, he said unto them,
Doth this offend you?

62 What and if ye shall see the Son of man
ascend up where he was before?

63 It is the spirit that quickeneth; the flesh
profiteth nothing: the words that I speak unto
you, they are spirit, and they are life.

64 But there are some of you that believe not.
For Jesus knew from the beginning who they
were that believed not, and who should betray
him.

65 And he said, Therefore said I unto you,

that no man can come unto me, except it were
given unto him of my Father.

66 From that time many of his disciples went
back, and walked no more with him.

67 Then said Jesus unto the twelve, Will ye
also go away ?

68 Then Simon Peter answered him, Lord,
to whom shall we go? thou hast the words of
eternal life.

69 And we believe and are sure that thou art
that Christ, the son of the living God.

70 Jesus answered them, Have not I chosen
you twelve, and one of you is a devil?

71 He spake of Judas Iscariot the son of
Simon: for he it was that should betray him,
being one of the twelve.

യേശുവിൻ സ്നാനത്തിന്നും കഷ്ടാനുഭവത്തിന്നും ഇടയിൽ ഉള്ള സകല
കഥകളിലും ഈ അത്ഭുതഭോജനം മാത്രം യോഹനാൻ മറ്റേ മൂവർ എന്ന പോ
ലെ എഴുതി ഇരിക്കുന്നതു അതിനാൽ ഉണ്ടായ വിശേഷഫലം നിമിത്തം ത
ന്നെ. യേശു ആ ൫൦൦൦ത്തെ ശമിപ്പിച്ചു പറഞ്ഞയച്ചശേഷം ഒർ അപ്പരാ
ജാവെ ആഗ്രഹിക്കുന്ന മശീഹാസക്തന്മാർ ഒരു കൂട്ടം വേൎപിരിയാതെ യേശു
വെ കിഴക്കേ കരയിൽ അന്വേഷിച്ചു കാണാഞ്ഞപ്പോൾ രാവിലേ തിബേൎയ്യ
യിൽനിന്നു പടകുകളിൽ ഏറി കഫൎന്നഹുമിൽ ചെന്നു. അവിടെ യേശു ലോ
കരെ അകറ്റുവാനും ശിഷ്യന്മാരെ പരീക്ഷിപ്പാനും തക്ക വാക്കുകൾ പലതും
പറഞ്ഞു. അതു പെസഹക്കു മുമ്പിൽ ഉള്ള ഒരു ശനിയാഴ്ചയിൽ പള്ളിയിൽ
തന്നെ നടന്നു. അന്നു പെസഹ എപ്രിൽ ൧൮ആമതും അതിന്റെ മുമ്പെ
ശബ്ബത്തുകൾ എപ്രിൽ ൯. ൧൬ ആയ തിയ്യതികളും തന്നെ.

ആ മശീഹാസക്തന്മാൎക്ക് യേശു മുമ്പെ ഉപദേശിച്ചതു (൨൫—൪൦):
നിങ്ങൾ ഭക്ഷണപ്രീതി നിമിത്തമത്രെ എന്നെ തിരയുന്നു. നശിക്കുന്നത
ല്ല നശിക്കാത്ത ആഹാരം സമ്പാദിപ്പാൻ മനസ്സുണ്ടെങ്കിൽ ഞാൻ ലോകത്തി
ന്റെ ജീവൻ എന്ന മുദ്രയെ പിതാവിൽനിന്നു പ്രാപിച്ചവനാകയാൽ ആയ്തു
നിങ്ങൾക്ക് തരാം. അതിന്നു വേണ്ടുന്ന പണികളെ ചെയ്യാം, പറക എന്നവർ
ചോദിച്ചപ്പോൾ, പലതുമല്ല ഒന്നത്രെ! കൎമ്മവുമല്ല വിശ്വാസം തന്നെ വേ
ണ്ടത് എന്നു യേശു ഉരെച്ചു. വിശ്വാസത്തിന്നു ഉറപ്പായിട്ടു നിത്യമായ ഒർ
അത്ഭുതം വേണം, യവത്തിൽനിന്നല്ല മുകളിൽനിന്നു ഒന്നു കാട്ടി തരേണം,
പക്ഷെ മന്നയെ ഇറക്കിയാലോ (സങ്കീ. ൭൮, ൨൪) എന്നു ചോദിച്ചാറെ
മോശെ കൊടുത്തതിലും സത്യമായ സ്വൎഗ്ഗാഹാരം പിതാവ് ഇപ്പോൾ തരുന്നു
എന്നരുളിച്ചെയ്തു. അതു വിടാതെ തരേണം എന്നു ചൊന്നപ്പോൾ ജീവാഹാരം
ഞാൻ തന്നെ, എന്നെ ആശ്രയിച്ചാൽ ദാഹവും വിശപ്പും മാറും; നിങ്ങളോ എ
ന്നെ വളരെ കാലം കണ്ടു പോന്നിട്ടും വിശ്വസിക്കാത്തവരാകയാൽ അതിൽ
എത്തുകയില്ല, ദൈവം വിധിച്ചവർ അതിൽ എത്തുകേ ഉള്ളു. എന്നാൽ സൎവ്വ
ലോകത്തിന്നല്ല പക്ഷെ തലയെഴുത്തുള്ളവൎക്കത്രെ ഗുണം എന്നു നിരൂപിക്കേ
ണ്ടാ, വരുന്നവനെ ഒക്കെയും ഞാൻ കൈക്കൊള്ളും. ഞാൻ സ്വൎഗ്ഗത്തിൽനിന്ന്
ഇറങ്ങി വന്നത് പിതാവിന്റെ ഇഷ്ടം നിവൃത്തിപ്പാനത്രെ. ആ ദേവേഷ്ടം
എന്തെന്നാൽ: എനിക്ക തരുന്നത് ഒന്നും കളയരുത് എന്നു വേണ്ടാ, അതു പുന

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/205&oldid=186424" എന്ന താളിൽനിന്ന് ശേഖരിച്ചത്