താൾ:CiXIV126.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

174 FURTHER SEVEN MONTHS’ LABOURS IN GALILEE. (PART III. CHAP. II.

ചാടി കൊടുപ്പാൻ കഴിയുന്നതും അല്ല. വചനം എന്ന വാൾകൊണ്ടു പ്രപഞ്ച
ത്തോടു പട കൂടേണം; ഹിംസയാകുന്ന വാൾ വചനത്തോട് എതിൎപ്പാൻ തുട
ങ്ങും (ലൂക്ക. ൧൨, ൫൧ ƒƒ). അതിനാൽ വമ്പടകളും വീടുതോറും ചെറുപടകളും ഛിദ്ര
ങ്ങളും ജനിച്ചു വൎദ്ധിക്കും, എന്നിട്ടും മടുത്തു പോകരുതെ. ബന്ധുക്കളുടെ രക്ഷി
താവും വഴിയും ജീവനും ആയവനേക്കാൾ ബന്ധുക്കളുടെ ക്ഷണികമായ
പ്രസാദത്തെ അധികം ഇഛ്ശിക്കുന്നവൻ എനിക്കു യോഗ്യനല്ല.—൬.) ക്രൂശി
ന്റെ ഘോരരഹസ്യം കൂടെ ആശ്വാസകാരണമായ്വരുന്നു. രോമരുടെ ഈ നി
ന്ദ്യശിക്ഷയെ മശീഹെക്കും അവന്റെ ആശ്രിതന്മാൎക്ക് എല്ലാവൎക്കും ലോകാ
രംഭം മുതൽ മുൻ വിധിച്ചതത്രെ; എങ്കിലും യേശു നിമിത്തം ജീവനെ കള
ഞ്ഞാൽ പുതുജീവന്റെ പൂൎണ്ണത ലഭിക്കും. അവൻ താൻ തന്നെ നമ്മുടെ ജീ
വൻ (കൊല. ൩, ൩). ൩൦ വെള്ളിയെ തന്റെ ജീവനാക്കിയവൻ സത്യജീവ
നെ കളഞ്ഞു. പഴയ ജീവനെ ബലികഴിച്ചേല്പിച്ചവർ കൎത്താവിന്റെ ഉയി
ൎപ്പിൽ കൂടി ജീവിച്ചെഴുനീറ്റുവല്ലോ.—൭.) നിങ്ങൾ ഇന്നവർ എന്നു ബോധി
ക്കേണ്ടു. എനിക്കും പിതാവിന്നും പകരം ലോകത്തിലേക്ക് അയക്കപ്പെട്ടവർ ത
ന്നെ ആകയാൽ നിങ്ങളെ കൈക്കൊള്ളുന്നവന്ന് എല്ലാം നിങ്ങൾ്ക്ക ഉള്ളതു ലഭി
ക്കും. ദേവരാജ്യത്തിൻ ആശയും ദിവ്യനിശ്ചയവും പ്രവാചകന്നുള്ളതു; അവ
നെ കൈക്കൊള്ളുന്നവൎക്കും അതു ലഭിക്കും. വിശ്വാസനീതിയുടെ കൂലി നിത്യ
ജീവൻ തന്നെ; ആ നീതിനിമിത്തം നീതിമാനെ കൈക്കൊണ്ടാൽ നീതിയുടെ
ജീവഫലം അങ്ങോട്ടു പകരും. ചെറുശിഷ്യരിൽ നിക്ഷേപിച്ച വെളിച്ചവരങ്ങ
ളും എല്ലാം അവരെ കൈക്കൊള്ളുന്നവരിൽ വന്നു വിളങ്ങും. നിങ്ങൾ ഇപ്പോൾ
ചെറിയവരത്രെ, എങ്കിലും നിങ്ങളിൽ ഒടുക്കത്തവനെ എങ്കിലും (പക്ഷെ യൂദാ
വെ) യേശുവിന്നു ശിഷ്യൻ എന്നു വെച്ചു വല്ലവർ ചേൎത്തുകൊണ്ട് ആശ്വ
സിപ്പിച്ചാൽ ഫലം ഉണ്ടു നിശ്ചയം.

ഇപ്രകാരം സകലവും വിചാരിച്ചു നോക്കുന്നവനും എല്ലാവരിലും പ്രവൃ
ത്തിക്കുന്നവനും ആയ കൎത്താവിൽ ആശ്രയിച്ചു ലോകാന്ധകാരത്തിൽ സമാ
ധാനത്തെ അറിയിപ്പാൻ ഇറങ്ങി പോകേണ്ടതു (യശ. ൫൨, ൭).

അനന്തരം ശിഷ്യന്മാർ വെവ്വേറെ പുറപ്പെട്ടു സ്വൎഗ്ഗരാജ്യത്തെ അറിയി
ച്ചു അനുതാപത്തെ ചോദിച്ചു (എണ്ണയും പ്രയോഗിച്ചു. മാൎക്ക.) രോഗശാന്തി
വരുത്തി ഭൂതങ്ങളെ നീക്കി ഊർതോറും കടന്നു പോന്നു. യേശു താനും പുറ
പ്പെട്ടു ഘോഷണയാത്രയെ തികെക്കേണ്ടതിന്നു ഗലീലയിൽ എങ്ങും പ്രസം
ഗിച്ചു പോന്നു. അപോസ്തലർ പോയിരുന്ന ഊരുകളിലും (മത്ത. ൧൧, ൧) ക
ൎത്താവു പിന്നെ ചെന്നു ഉപദേശശേഷം കഴിച്ചു, അവരാൽ തീരാത്ത സങ്കട
ങ്ങളെ മാറ്റി എന്നു വിചാരിപ്പാനും ഇട ഉണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/198&oldid=186417" എന്ന താളിൽനിന്ന് ശേഖരിച്ചത്