താൾ:CiXIV126.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 91.] THE TWELVE INSTRUCTED AND SENT OUT. 173

വരം നിമിത്തം സകലവും സാധിക്കും എന്ന നിരൂപണവും തോന്നും. അങ്ങി
നെ അല്ല: നിങ്ങൾ ആടുകൾ, അവർ ചെന്നായ്ക്കൾ; നിങ്ങൾ അല്പം ജനം,
അവർ വലിയ കൂട്ടം. എന്നാൽ അവർ നിങ്ങളെ വിഴുങ്ങാതെ ഇരിക്കേണ്ടതിന്നു
പാമ്പുകളെ പോലെ നോക്കി വിചാരിച്ചു വളഞ്ഞു തെറ്റിക്കൊള്ളെണം, പ്രാ
വുകളെ പോലെ ശത്രുവെ അടുത്തു നിൎമ്മലസ്നേഹഭാവം കാട്ടി, ദോഷം തോന്നു
മളവിൽ പറന്നു പോകയും വേണം. എങ്ങിനെ ആയാലും നടുക്കൂട്ടം തിരുപ
ള്ളി രാജസന്നിധി നാടുവാഴി മണ്ഡപം മുതലായ ന്യായസ്ഥലങ്ങൾ്ക്കു തെറ്റി
പോകയില്ല. അവിടെ എന്ത് വേണ്ടത് എന്നാൽ വിചാരപ്പെടരുതു; ആത്മാ
വിൽ ജീവിക്കേ വേണ്ടു, എന്നാൽ വിചാരിയാതെ നല്ല ഉത്തരം വരും (ലൂക്ക.
൧൨, ൧൧). പിന്നെ പ്രമാണികൾ മാത്രമല്ല, വേദങ്കള്ളം നിമിത്തം കുഞ്ഞി
ക്കുട്ടികളും കയൎത്തു നിങ്ങളെ ദ്രോഹിക്കും. ഒടുക്കം എന്നാമം മൂലം എല്ലാവരും നി
ങ്ങളെ പകെക്കും. ഇതറിഞ്ഞിട്ടു വേണം അന്തത്തോളം നിലനില്പാൻ.

ഈ ദുഃഖവൎണ്ണനത്തോടു ചേൎത്തതു ൭ ആശ്വാസങ്ങൾ തന്നെ:
൧) ഹിംസാസ്ഥലങ്ങളിൽനിന്നു മണ്ടി പോയി സുവിശേഷത്തിന്ന് അധികം ന
ല്ല ഭൂമിയെ അന്വേഷിക്കാം. നിങ്ങൾ ഇപ്പോൾ ഇസ്രയേൽപട്ടണങ്ങളെ ക
ടന്നു തീരുമ്മുമ്പെ ഞാൻ നിങ്ങളോട് എത്തും; എല്ലാ യഹൂദരോടും സുവിശേഷം
അറിയിച്ചു തീരുമ്മുമ്പെ യരുശലേമിൽ ന്യായവിധിയെ കഴിപ്പാൻ വരും; ഭൂമി
യിൽ എന്നാമത്തിൻ ഘോഷണം വ്യാപിച്ചു തീരുമ്മുമ്പെ മനുഷ്യപുത്രൻ മ
ഹത്വത്തോടു കൂടെ വരും.—൨) നിങ്ങളുടെ കഷ്ടാനുഭവം എന്റെ കഷ്ടങ്ങളുടെ
തുടൎച്ചയത്രെ. ഗുരുവോട് ഇങ്ങിനെ ചേൎന്നിരിക്കുന്നതു ശിഷ്യന്മാൎക്കുമാനമല്ലോ.
എന്നെ ബെൽജബൂബ് എന്നു വിളിച്ചു എങ്കിൽ (§ ൬൫) നിങ്ങളേയും വിളിക്കും
(അത് “ഈച്ച സ്വാമി” എന്നൎത്ഥമുള്ള എക്രോനിലേ ദേവർ, ൨. രാജ. ൧, ൨; യ
ഹൂദർ ബെൽജബൂൽ (“കാഷ്ഠസ്വാമി”) എന്നും പരിഹാസനാമം ആക്കി മാറ്റി
ദുൎഭൂതനാഥനെ അങ്ങിനെ വിളിക്കും).—൩..) ശത്രുക്കളുടെ വല്ലാത്ത രഹസ്യങ്ങ
ളും സുവിശേഷത്തിന്റെ നല്ല രഹസ്യങ്ങളും എല്ലാം വെളിപ്പെടേണ്ടുന്നതാക
യാൽ യേശു തൽകാലത്തു ഗൂഢമായി അറിയിച്ചതും (മലയിൽ മറുരൂപമായതും
ഗഥ്ശമനിയിൽ ക്ലേശിച്ചതും) മറ്റും പല മൎമ്മോപദേശങ്ങളെ ഭയത്തോടെ
ചരതിച്ചു കാത്തുകൊള്ളുകയല്ല, പ്രസിദ്ധമാക്കുകേ വേണ്ടു. സകലവും ഒരിക്കൽ
വെളിച്ചത്താകും പോൽ (ലൂക്ക. ൧൨, ൧ƒƒ).—൪.) ഇപ്രകാരം ഘോഷിക്കുമ്പോൾ
ശരീരഹിംസ്രന്മാരായ മനുഷ്യരിൽ ഭയമരുതു; ആത്മാവേയും അഗ്നിനരകത്തിൽ
സംഹരിപ്പാൻ കഴിയുന്നവനായ ദൈവം എന്ന ഏക ന്യായാധിപനെ (യാ
ക്കൊ. ൪, ൧൨) ഭയപ്പെടുകേ ഉള്ളു. ദേഹത്തിന്നു ഛേദം വരുത്തുവാനും അഛ്ശന്റെ
ഇഷ്ടം കൂടാതെ വഹിയാ. ചെറുപക്ഷികളേയും വെവ്വേറെ എണ്ണി താങ്ങുന്ന
വൻ നിങ്ങളുടെ ജീവന്റെ വിലയെ മതിച്ചു അതിനെ രോമത്തോളം മറക്കാ
തെ ഉദ്ധരിച്ചു പുതുക്കും (ലൂക്ക, ൧൨, ൪ ƒƒ).—൫.) എന്റെ നാമത്തെ ശങ്കകൂടാതെ
അറിയിച്ചാൽ ഞാനും നാണം കൂടാതെ നിങ്ങളുടെ നാമങ്ങളെ പിതാവിൻ സിം
ഹാസനംമുമ്പാകെ സീകരിച്ചു കൊള്ളും (ലൂക്ക. ൧൨, ൮ƒƒ). എന്നെ മറുത്തു പ
റഞ്ഞാലോ ഞാനും മറുത്തു പറയും. ഈ എന്റെ സാക്ഷ്യം ലോകത്തോട് ഒരി
ക്കലും ചേരുകയില്ല, ഭൂമിക്കു സമാധാനത്തെ ഒരു ഭിക്ഷ എന്ന പോലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/197&oldid=186416" എന്ന താളിൽനിന്ന് ശേഖരിച്ചത്