താൾ:CiXIV126.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

172 FURTHEIR SEVEN MONTHS’ LABOURS IN GALILEE. [PART III. CHAP. II.

യാത്തവൻ എന്നും കണ്ടു താനും കൊയ്ത്തിന്റെ യജമാനനോടു വേലക്കാരെ
അയച്ചു കളയേണ്ടതിന്നു അപേക്ഷിച്ചു ശിഷ്യരേയും പ്രാൎത്ഥിപ്പാൻ ഉത്സാഹി
പ്പിച്ചതല്ലാതെ പൎവ്വതപ്രസംഗത്തിന്നു മുമ്പെ അപോസ്തലസ്ഥാനത്തി
ന്നായി വേൎതിരിച്ച പന്തിരുവരെ (§൮൦) സുവിശേഷവേലെക്കു നിയോഗി
ച്ച് അയക്കയും ചെയ്തു. പണ്ടു മോശ അഹരോൻ എന്നവരെ പോലെ കേ
ഫാവോടു യാക്കോബും, ഊഷ്മാവുള്ള ശീമോനോടു ഉപയക്കാരനായ യഹൂദാവും
മറ്റും ചേരുമാറു തന്നെ കൎത്താവു പന്തിരുവരെ ഇണെച്ച് അയച്ചതു അ
വർ അന്യോന്യം താങ്ങി പരസ്പരം കാണുന്ന ഊനങ്ങൾ്ക്കു സംസൎഗ്ഗത്താൽ ഭേ
ദം വരുതേണ്ടതിന്നു തന്നെ.

അയക്കുമ്പോൾ താൻ ചെയ്യുന്ന പ്രകാരം ഒക്കയും ചെയ്വാൻ അവൎക്ക്
അധികാരം കൊടുത്തു. അതു രാജ്യസുവിശേഷത്തെ അറിയിക്ക, ദുൎഭൂതങ്ങ
ളെ നീക്കുക, ദീനങ്ങളെ ശമിപ്പിക്ക, ഇങ്ങിനെ സത്യവചനത്തോടും കൂടെ ജീ
വനേയും ശുദ്ധിയേയും വരുത്തുക എന്നത്രെ. ഈ ഉപകാരം സൎവ്വലോക
ത്തിന്ന് ആവശ്യം എങ്കിലും, അന്നു ചെല്ലേണ്ടുന്ന വഴി ശമൎയ്യ മുതലായ ജാ
തികളെ അല്ല മുമ്പിൽ തന്നെ ഇസ്രയേൽ ആടുകളെ (യിറ, ൫൦, ൬) തിരയേ
ണ്ടതിന്നത്രെ പോകേണ്ടതു. സുവിശേഷം അറിയിക്കേണ്ടുന്ന വിധമോ,
സൌജന്യമായി കിട്ടിയതു, സൌജന്യമായി കൊടുക്കേണ്ടു. ആകയാൽ സു
വിശേഷം ഒരുനാളും ലൌകികവ്യാപാരമാക്കരുത് (അപോ, ൮, ൧൮), മനഃപൂൎവ്വ
മായ സ്നേഹത്താൽ ദേവരാജ്യത്തിന്റെ നന്മകളെ എല്ലാം ഇല്ലാത്തവൎക്കു കൊ
ടുക്കുന്നത് ആദിന്യായം തന്നെ. അഹോവൃത്തിക്കു വേണ്ടേ എന്നാൽ ദുഃ
ഖവിചാരത്തോടും നടക്കേണ്ടതല്ല; പണം കെട്ടു പൊതിച്ചോറു വസ്ത്രം ചെരി
പ്പു വടി ഈ വക ഒരുമ്പാടു യാത്രെക്കു വേണ്ടാ (കയ്യിൽ ഉണ്ടെങ്കിൽ വടിയും
ചെരിപ്പും ചാടേണ്ടതുമല്ല, മാൎക്ക.). പോകുന്നതു പരദേശത്തല്ലല്ലോ, ഇസ്ര
യേൽഭൂമിയിൽ അത്രെ. അതിൽ ചിതറി ഇരിക്കുന്ന സഹോദരന്മാരിൽനിന്നു
വേണ്ടുന്നത് അന്വേഷിയാതെ കിട്ടും(൧ കൊര. ൯, ൭ƒƒ). വേലക്കാരൻ കൂലി കൂ
ടാതെ ഇരിക്കയില്ല, വേലയെ കല്പിച്ചവനെ ആശ്രയിച്ചു നടന്നാൽ വയറ്റി
ന്നായി കരുതിക്കൊണ്ടു ദുഃഖിപ്പാൻ ഒട്ടും സംഗതി വരികയും ഇല്ല. പിന്നെ
ഒർ ഊരിൽ പ്രവേശിച്ചാൽ മുമുക്ഷുക്കളായ ആത്മാക്കളെ ആരാഞ്ഞു കണ്ടു ശ
ലോം (സലാം) എന്ന സമാധാനം അനുഗ്രഹമായി പറയേണം. അതു വീ
ട്ടുകാർ ചിലർ എങ്കിലും കൈക്കൊണ്ടാൽ എന്റെ അനുഗ്രഹം അവിടെ ചേ
രും; അവർ അതു തള്ളി എങ്കിൽ അനുഗ്രഹഫലം നിങ്ങൾ്ക്കു അധികമാകും (മ
ത്ത.). നിങ്ങളെ ഒരു വീട്ടിൽ ചേൎത്തുകൊണ്ടാൽ ഊർ വിട്ടു പോകുവോളം പാൎപ്പു
മാറ്റാതെ ആ വീട്ടുകാരെ മുഴുവനും ആദ്യവിളവാക്കി നേടുവാൻ നോക്കേണം.
ഒരു ദേശത്തിൽ നിങ്ങളെ ചേൎത്തുകൊള്ളാതെ ഇരുന്നാൽ പുറപ്പെട്ടു കാലിലേ
പൊടി കുടഞ്ഞു കളഞ്ഞു, ഇത് അജ്ഞാനഭൂമിയായ്പോയി എന്നു കാട്ടുവിൻ. അ
തിന്റെ ശിക്ഷ സിദ്ദിം താഴ്വരയുടേതിലും അതിഘോരമാകും (മത്ത.).

എന്നതിന്റെ ശേഷം യേശു പറഞ്ഞതു: (മത്ത.) മനുഷ്യർ എങ്ങിനെ എ
ങ്കിലും രക്ഷാദൂതന്മാരെ ക്രമത്താലെ വെറുത്തു നിരസിക്കും. ലോകരുടെ പക
യും ദുഷ്ടതയും പുതിയ സുവിശേഷകന്മാൎക്കു ബോധിക്കയില്ല, അതിശയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/196&oldid=186415" എന്ന താളിൽനിന്ന് ശേഖരിച്ചത്