താൾ:CiXIV126.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 90.] CONFLICT WITH THE HIERARCHY. 169

എങ്കിലും ഇത്ര വലിയത് എല്ലാം പുത്രൻ തന്നാൽ അല്ല പിതാവിന്റെ
തീൎപ്പ് നിത്യം കേട്ടിട്ടത്രെ അനുഷ്ഠിച്ചു പോരുന്നു. എന്നിട്ടും വിശ്വാസം ജനി
ക്കുന്നില്ല എന്നു വന്നാൽ അതു പ്രമാണങ്ങളുടെ കുറവിനാൽ അല്ല. തന്നെ
കുറിച്ചു താൻ സാക്ഷ്യം പറഞ്ഞാൽ അതുവും തള്ളേണ്ടതല്ല (൮, ൧൪), എങ്കിലും
അതു പോകട്ടെ, മറ്റൊരുത്തൻ എനിക്കു സാക്ഷി, പിതാവു തന്നെ. മനു
ഷ്യന്റെ സാക്ഷി എനിക്ക് വേണ്ടാ, നിങ്ങളുടെ രക്ഷെക്കായിട്ടു ഒന്ന് ഓൎപ്പി
ക്കേണ്ടത് താനും. നിങ്ങൾ സ്നാപകന്റെ അടുക്കൽ ദൂതരെ അയച്ചപ്പോൾ
അവൻ എനിക്ക് സാക്ഷ്യം പറഞ്ഞുവല്ലോ; നിങ്ങളോ ആ ജ്വലിച്ചു വിളങ്ങു
ന്ന തീവട്ടിയുടെ ചുറ്റും കുറയ നേരം പാറിക്കളിച്ചു അനുതാപവിശ്വാസങ്ങ
ൾക്ക് ഇടം കൊടുക്കാതെ അവങ്കൽ രസം വിട്ടുപോയി. അവനാൽ ഒഴികെ
മഹാ ക്രിയകളാൽ തന്നെ പിതാവ് എനിക്ക് സാക്ഷ്യം തരുന്നു (൧൦, ൨൫;
൧൪, ൧൧; കുഷ്ഠരോഗികളെ ഗുണമാക്കിയ ശേഷം അഹരോന്യരടുക്കൽ അ
യച്ചത് ആ സാക്ഷ്യത്തിന്നായി തന്നെ). പിന്നെ അവൻ പണ്ടു സാക്ഷ്യം ത
ന്നത് (൩൭) പഴയ നിയമത്തിന്റെ വെളിപ്പാടുകളാൽ അത്രെ. നിങ്ങ
ളോ മോശെ മുതലായവരെന്ന പോലെ ദൎശനങ്ങളെ കണ്ടും ദേവശബ്ദങ്ങളെ
കേട്ടും കിട്ടിയവരല്ല, അവർ നിങ്ങളിൽ ഏല്പിച്ച എഴുത്തുകളെ വിശ്വസിക്കുന്ന
തും ഇല്ല. ആ പഴയവരെ നിങ്ങൾ മനസ്സിൽ ആക്കി എങ്കിൽ എന്റെ കാ
ൎയ്യവും ബോധിക്കുമായിരുന്നു. ആകയാൽ നിങ്ങൾ നിത്യജീവനോടു സമമായ
ഉടമ എന്നു പ്രശംസിക്കുന്ന വേദത്തെ ആരാഞ്ഞു നോക്കുവാൻ തുടങ്ങു
വിൻ; അതിങ്കലേ അക്ഷരവും താല്പൎയ്യവും എല്ലാം എനിക്കു സാക്ഷിനില്ക്കുന്നു.

എന്നാറെ കാൎയ്യസാരം ഞരങ്ങി പറഞ്ഞു: ജീവനുള്ളവരാകുവാൻ എന്റെ
അടുക്കൽ വരേണ്ടതിന്നു നിങ്ങൾക്കു മനസ്സില്ല. എന്റെ മാനം പോകട്ടെ,
നിങ്ങൾക്കു ദേവസ്നേഹം ഇല്ല കഷ്ടം. പിതാവിൻ നാമത്തിൽ വന്നവൻ
നിങ്ങൾക്കു ബോധിക്കായ്കകൊണ്ടു നിങ്ങൾ സ്വനാമപ്രശംസികളായവരുടെ
(൭, ൧൮) കൈവശമായി പോകും (അതിൻവണ്ണം കള്ള മശീഹമാർ ഏകദേ
ശം ൬൪ ക്രമത്താലെ ഉദിച്ചു, മാനത്തേയും ലൌകികത്തേയും കൊത്തിക്കുന്ന മ
നപ്പൊരുത്തത്താൽ അവൎക്ക് എല്ലാവൎക്കും ആശ്രിതന്മാർ ലഭിക്കയും ചെയ്തു).
തല്ക്കാലതേജസ്സിനെ ആഗ്രഹിക്കുന്നവർ ആരും വരുവാനുള്ള ദേവതേജസ്സി
നെ വിശ്വസിക്കയും പ്രാപിക്കയും ഇല്ല.

ഞങ്ങൾക്കു പുതിയ വേദം ഒട്ടും വേണ്ടാ, മോശ മതി എന്നതിനുള്ള ഉ
ത്തരമോ: ഞാനല്ല നിങ്ങൾ ആശ്രയിക്കുന്ന മോശെ തന്നെ നിങ്ങളിൽ കുറ്റം
ചുമത്തും; അവന്റെ ചരിത്രവും ഉപദേശവും എല്ലാം എനിക്കായി മുങ്കുറിയും
വാഗ്ദത്തവും ആകുന്നുവല്ലോ, അവനെ വിശ്വസിക്കാത്തവരായാൽ എന്നെ
എങ്ങിനെ വിശ്വസിക്കും എന്നു തീൎച്ച പറഞ്ഞു. ആകയാൽ നീ കല്പനകളിൽ
നാലാമതിനേയും ഒന്നാമതിനേയും ലംഘിച്ചു എന്നതിന്നു നിങ്ങൾ മുഴുവേദ
ത്തേയും ലംഘിച്ചു എന്നും, കൊല്ലുവാൻ ഭാവിച്ചതിന്നു ഞാൻ വിടാതെ ജീവി
പ്പിച്ചുകൊണ്ടിരിക്കും എന്നും ഉത്തരം പറഞ്ഞതിനാൽ അവരെ മിണ്ടാതെ ആ
ക്കി വിരോധം കൂടാതെ പുറപ്പെട്ടു പോകയും ചെയ്തു.


22

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/193&oldid=186412" എന്ന താളിൽനിന്ന് ശേഖരിച്ചത്