താൾ:CiXIV126.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

168 JESUS ATTENDING THE PURIM-FESTIAL. [PART III. CHAP. II.

ചിലർ ദീനക്കാരുടെ ഗുണത്തിനായി മണ്ഡപങ്ങളെ നിൎമ്മിച്ചു. ബെത്ഥസ്ദ
(“ദയാപുരം”) എന്ന പേർ വിളിച്ചിരുന്നു. ൩൮ വൎഷം വ്യാധിതനായ ഒരു മ
നുഷ്യനെ യേശു അവിടെ കണ്ടു, വാതത്തെയോ മുടവിനെയോ ഒരു വാക്കി
നാൽ മാറ്റി, കിടക്കയെ എടുത്തുകൊണ്ടു പോവാൻ കല്പിക്കയും ചെയ്തു.

ഇതു ശബ്ബത്തിൽ ആകാ എന്നു യഹൂദർ കണ്ടു പറഞ്ഞപ്പോൾ സ്വസ്ഥ
മാക്കിയത് ആർ എന്ന് അന്വേഷിപ്പാൻ സംഗതി വന്നു. യേശുവെ ഉടനെ
അല്ല കുറയ പിന്നെ ദേവാലയത്തിൽ കണ്ടപ്പോൾ ചഞ്ചലഭാവത്തിന്നു പ
റ്റുന്ന ഒർ ഉപദേശം ആയാൾ കേട്ടു യേശുവിന്റെ പേർ അറിഞ്ഞു. അന്വേ
ഷിച്ചവരോടു ബോധിപ്പിക്കയും ചെയ്തു. അന്നുമുതൽ സൻഹെദ്രിനിലേ പ്ര
മാണികൾ യേശുവിൽ വൈരം ഭാവിച്ചു. ഈ ധൎമ്മലംഘനത്തിന്നു പൈതൃക
ന്യായപ്രകാരം മരണശിക്ഷ വേണം എന്ന് വിചാരം ഗൎഭിച്ചു വരികയും ചെ
യ്തു (൭, ൧൯—൨൫). അവർ യേശുവെ (ചെറിയ ന്യായസ്ഥലത്തു) വരുത്തി
വിസ്തരിച്ചപ്പോൾ, ദൈവം താൻ ൭ആം ദിവസത്തിൽ സ്വസ്ഥനായിരുന്നു
എന്ന വാക്യത്തെ യേശു വ്യാഖ്യാനിച്ചു. യഹോവ അന്നുമുതൽ പുതിയത് ഒ
ന്നും സൃഷ്ടിക്കാതെ പാൎത്തവൻ എങ്കിലും മഹാസ്വസ്ഥതയോടും കൂടെ വിടാതെ
രക്ഷിച്ചും ഊനങ്ങളെ തീൎത്തും പഴകുന്നതു പുതുതായി ജീവിപ്പിച്ചും പോന്നു
നിത്യം പോരുകയും ചെയ്യുന്നു. അപ്രകാരം അനുഷ്ഠിപ്പാൻ അവൻ പുത്രനെ
ഉത്സാഹിപ്പിച്ചു നിത്യം പ്രവൃത്തി ചെയ്യിച്ചു പോരുന്നതും ഉണ്ടു.

അതിനാൽ ദേവദൂഷണത്തിന്റെ ശങ്ക ജനിച്ചപ്പോൾ (യോ. ൧൦, ൩൩)
അവൻ തനിക്കും പിതാവിന്നും ഉള്ള സംബന്ധം അറിയിച്ചത് ഇപ്രകാരം:
പിതാവു ചെയ്യിക്കുന്നതല്ലാതെ പുത്രൻ ഒന്നും ചെയ്കയില്ല; അവൻ സ്നേഹ
ത്താലെ പുത്രനെ ചെയ്യിക്കുന്നതോ അതിശയമുള്ള സ്നേഹപ്രവൃത്തികൾ
അത്രെ ആകുന്നു. അവറ്റെ കണ്ടാൽ ഇവങ്കൽ ശബ്ബത്തതിക്രമമോ ദേവദൂ
ഷണമോ ഒട്ടും പറ്റുകയില്ല, പിതാവോടു തന്നെ അന്യായപ്പെടേണ്ടി വരും
എന്നു ബോധിപ്പാൻ സംഗതി ഉണ്ടു.

ഈ സ്നേഹപ്രവൃത്തികൾ മൂന്നു വിധം: യേശു ജഡത്തിൽ സഞ്ചരി
ക്കും കാലം തനിക്ക് ഇഷ്ടന്മാരെ സൌഖ്യമാക്കി ജീവിപ്പിച്ചും പോരുന്നത് ഒ
രു വിധം (൨൧—൨൩). അതിന്നായി ബോധിച്ചവരെ തെരിഞ്ഞെടുപ്പാൻ പി
താവിങ്കൽനിന്നു അധികാരം കിട്ടിയതുകൊണ്ടു വേൎത്തിരിക്കുന്ന ഒരു ന്യായവി
ധി ഇപ്പോഴും പുത്രന്റെ മാനത്തിന്നായി നടക്കുന്നു. വ്യത്യാസം കൂടാതെ എ
ല്ലാവരേയും അല്ലല്ലോ യേശു സ്വസ്ഥരാക്കി പോന്നത്. രണ്ടാമതു, സഭയിൽ
നടക്കുന്ന വചനത്താൽ ആത്മാക്കളെ ജീവിപ്പിക്ക തന്നെ (൨൪—൨൭). യേശു
വാക്യം കേട്ടു വിശ്വസിച്ചു സൂക്ഷിക്കുന്നവന്നു ന്യായവിധിയിൽ വരാത്ത നി
ത്യജീവൻ ഉണ്ടു. പിതാവിന്ന് എന്നപോലെ പുത്രനിലും തീരാത്ത ജീവന്റെ
ഉറവും പുതിയ മനുഷ്യജാതിമേൽ ന്യായാധിപത്യവും ഉണ്ടുപോൽ. മൂന്നാമത്
അന്ത്യമായ ഉയിൎപ്പു തന്നെ (൨൮ƒ.). അന്ന് അവന്റെ വചനശക്തി കുഴി
കളിൽ ഉള്ള ദുഷ്ടന്മാരേയും ജീവിപ്പിക്കും, നല്ലവർ പൂൎണ്ണ ജീവനായും ദുഷ്ടന്മാർ
ന്യായതീൎപ്പിന്നായും എഴുനീല്ക്കും. ഇപ്രകാരം ൩ വിധത്തിൽ ഉള്ള ഉയിൎപ്പോടു
ത്രിവിധമായ ന്യായവിധിയും ചേൎന്നിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/192&oldid=186411" എന്ന താളിൽനിന്ന് ശേഖരിച്ചത്