താൾ:CiXIV125.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൯൨ –

൨. കോഴിക്കോട്ടു മഹത്വം

(മലയാളത്തിൽ കുന്നലക്കോനാതിരി രാജാവ് മ
ഹാരാജാവ് എന്നു സിദ്ധാന്തം). അന്നു തുടങ്ങി തെ
ക്ക് വേണാടടികളും വടക്ക്‌ കോലത്തിരിരാജാവും ഇ
വർ ഒഴികെ ഉള്ള രാജാക്കന്മാരോട് അന്നന്നു ചെന്നു
ഏല്ക്കും എടവപാതി കഴിവോളം. എടവപാതി ക
ഴിഞ്ഞാൽ പേരൻപിലാക്കീഴ് കൂടി കൊട്ടിൽ കുറിച്ചു
ലോകൎക്ക്‌ ശിലവിന്നും കൊടുത്തു, അച്ചനും ഇളയതും
മുന്നടന്നു, പടകൂടുമ്പോൾ ചോവരക്കൂറ്റിൽ എഴുതി
യയച്ചേ ഏല്ക്കും. മങ്ങാട്ടച്ചനു ചതിപ്പടയില്ല എ
ന്നതിന്റെ കാരണം "കൂടിനിന്നു പോകിലും താഴ്ച
ആകിലും കാണാം" എന്നറിയിക്കും; നേരുകൊണ്ടു ജ
യിച്ചു വൎദ്ധിച്ചിരിക്കുന്നു നെടിയിരിപ്പുസ്വരൂപം എ
ന്നറിക.

[പരദേശങ്ങളിലുള്ള രാജാക്കന്മാർ:– പുന്നാടൻ,
മയിസൂരാൻ, മയിലോമ്പൻ, (— മ്പട്ടൻ), ചടക്കരൻ, മു
കിളൻ, മൂക്കുപറിയൻ, ഇക്കേറിയാൻ, മുളുക്കി, അമ്മാ
ശി, കൊങ്ങൻ, പാണ്ടിയൻ, പാലേറിയാൻ, സേതുപ
തി, കാശി രാജാവു, പാൎശാവു, ചോഴരാജാവു, പലി
ച്ചെയൻ, പരിന്തിരീസ്സു ഇങ്കിരീസ്സ് പറുങ്കി, ലന്താ,
ദ്വീപാഴി, പുതുക്കരാജാവാദിയായുള്ളവരും പടയും പ
ണ്ടു കടലൂടെയും കരയൂടെയും വന്ന്‌ എതിൎക്കും. ഈ
ഭൂമി അടക്കുവാൻ; അവരെയും മടക്കി, മാറ്റാർ ഒരുത്ത
രും നേരെ നില്ലാതെയായി. — ഈ ഭൂമിയിങ്കൽ ൧൮
വൈഷ്ണവങ്ങളും ൯൬ നഗരങ്ങളും തികവായുണ്ടല്ലൊ.
അതിൽ കേളി മികച്ചതു കോഴിക്കോടു; ഒരു കാലം
താഴ്ചയും ഇല്ല, ഒരു കാലം അനൎത്ഥവുമില്ല. അതിന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/96&oldid=185826" എന്ന താളിൽനിന്ന് ശേഖരിച്ചത്