താൾ:CiXIV125.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൯൧ –

വിളിച്ചു, അനേകം സ്ഥാനങ്ങളും കൊടുത്തു, പല ഭാ
ഗത്തു നിൎത്തുകയും ചെയ്തു. അതുപോലെ പ്രതിയോ
ഗി ഇല്ല എന്നു ശംഖും കുടയും പിടിച്ചു ശാന്തസ്വാ
മിയെ അരികെ നിൎത്തിക്കുന്നു. —അന്നു ചോവരക്കൂറ്റി
ൽ ഉള്ള സ്ഥാനം പന്നിയൂർകൂറ്റിലെ അടങ്ങി ഇരിക്കു
ന്നു. ആ പരിഭവത്തിന്നു അന്ന് തുടങ്ങി, തിരുമാനം
കുന്നത്ത് ഭഗവതിയുടെ ആജ്ഞയാലെ ഇന്നും (അങ്ക
പ്പോരുണ്ടായി) മരിക്കുന്നു ആൎങ്ങോട്ടൂർ (ആറങ്ങോട്ടു)
സ്വരൂപത്തിലുള്ള ചേകവർ എന്നറിക. അന്നു പ
ത്തു കുറയ ൪൦൦ തണ്ടും, ൧൨൦൦ (നെടിയ) കുട
യും കൊടുത്തിട്ടുണ്ടു; ആൎങ്ങോട്ടൂർ സ്വരൂപത്തിലേ മേ
ല്ക്കോയ്മ വിട്ടു, നേടിയിരിപ്പു സ്വരൂപത്തിലേക്കടങ്ങി
ഇരിക്കുന്നു. അന്നു തുടങ്ങി അവൎക്ക് രാത്തെണ്ടലും മ
റ്റേയവൎക്ക് പകൽ തെണ്ടലും ആയ്‌വന്നു — ഓരോരോ
നാടും നഗരവും പിടിച്ചടക്കിത്തുടങ്ങി. അന്നീ സ്വരൂ
പത്തിങ്കൽ ഏല്ക്കും മാറ്റാനില്ലാതെ ആയി].

വെള്ളപ്പനാട്ടുകരേ പ്രവൃത്തിക്കായ്ക്കൊണ്ട് തറ
ക്കൽ ഇട്ടുണ്ണിരാമവാരി ചുന്നക്കാടു തലചെണ്ണോരായി
വാളും പുടവയും കൊടുത്തു. ൧൦൦൦ നായൎക്ക് യജമാന
നായിട്ടു, പിന്നെ ചുള്ളിയിൽ ശങ്കരനമ്പിയെന്നൊരു
തിരുവുളകാൎയ്യക്കാരൻ വള്ളുവകോനാതിരിപ്പാട്ടിലേ
നാടു മലപ്പുറം മുക്കാതം പിടിച്ചടക്കി. അതു കൊ
ണ്ടു ആ സ്ഥാനത്തേക്ക് അവനായ്ക്കൊണ്ട് കണ്ണും മു
കവും തിരിയും കൊടുത്തിരിക്കുന്നു; അതുകൊണ്ടു "മ
ലപ്പുറത്ത് പാറനമ്പി" എന്നു പറവാൻ കാരണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/95&oldid=185825" എന്ന താളിൽനിന്ന് ശേഖരിച്ചത്