താൾ:CiXIV125.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൭൯ –

തിന്ന് ഞങ്ങൾ വിപരീതമായ്വരിക ഇല്ല എന്നും പറ
ഞ്ഞാറെ; നമ്മുടെ സ്ഥാനവും നിങ്ങടെ സ്ഥാനവും
ഒരുപോലെ ആക്കി വെച്ചേക്കുന്നുണ്ടു എന്നു സമയം
ചെയ്തു. പിന്നെ പൊറളാതിരിക്ക് ഇഷ്ടനായി കാൎയ്യ
ക്കാരനായിരിക്കുന്ന മേനോക്കിയെ കൂട്ടികൊണ്ടു വി
ചാരിച്ചു യുദ്ധം ചെയ്യാതെ പൊറളാതിരിയെ പിഴു
ക്കി അന്നാടു കടത്തിയാക്കി. പോലനാടു സ്വാധീന
മാക്കി തന്നാൽ ഞങ്ങൾക്ക് ഈ രാജ്യം ഉള്ളെന്നും ഏ
റക്കുറവില്ലാതെ സ്ഥാനങ്ങൾ കൂട്ടി തരുന്നതിനെ സ
മയം ചെയ്താൽ ഒഴിപ്പിക്കേണ്ടുന്ന പ്രകാരവും പറ
ഞ്ഞാറെ, മേനോക്കിയോടു ഇളമയാക്കിയേക്കുന്നുണ്ട്
(൨ കൂറായേറനാട് വാഴ്ചയായി, പാതി കോയ്മസ്ഥാന
വും നാടും ലോകരെയും തന്നേക്കുന്നുണ്ടു) എന്നു സ
മയം ചെയ്തു] —നാലർ കാൎയ്യക്കാർ (൧ അച്ചനും ൨ ഇ
ളയതും ൩ പണിക്കരും ൪ പാറനമ്പിയും) കൂടി നിരൂ
പിച്ചു. (നായികിയായിരിക്കുന്ന ചാലപ്പുറത്തമ്മ‌‌‌)
നാലകത്തൂട്ടമ്മയെ കണ്ടു, (ഇങ്ങു ബന്ധുവായി നിന്നു
കൊണ്ടു‌‌) കോട്ട പിടിപ്പാന്തക്കവണ്ണം ഒരുപായം ഉ
ണ്ടാക്കി, (ഒരു ഉപദേശം‌) തരേണം എന്നാൽ ൪ ആന
യും ൪0000 പണവും തന്നേക്കുന്നുണ്ടു; (അതു തന്നെ
യല്ല, കോട്ടവാതിൽ തുറന്നു തന്നു എന്നു വരികിൽ ൪
വീട്ടിൽ അമ്മസ്ഥാനവും തന്നു, നാലാം കൂറാക്കി വാ
ഴിച്ചേക്കുന്നതുമുണ്ടു) എന്നു സമയം ചെയ്തു. സമ്മതി
ച്ചു ചെന്നതിന്റെ ശേഷം, (പൊറളാതിരി ജ്യേഷ്ഠനെ
കാണ്മാൻ അനന്തരവരായിട്ടുള്ള തമ്പുരാക്കന്മാരെയും
തമ്പുരാട്ടിമാരെയും കോലത്തുനാട്ടിലേക്ക് എഴുന്നെ
ള്ളിച്ചു, താൻ പോലൂരെ കോട്ടയിൽ ഇരിപ്പൂതും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/83&oldid=185813" എന്ന താളിൽനിന്ന് ശേഖരിച്ചത്