താൾ:CiXIV125.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൮൦ –

അപ്രകാരം കോഴിക്കോട്ടേക്ക് എഴുതി അയച്ചാറെ
മാനവിക്രമന്മാരും മറ്റും എല്ലാവരും ശ്രമിച്ചു പു
ലൎകാലെ പൊറളാതിരി ഉലപ്പെണ്ണചാൎത്തി, മറക്കു
ളങ്ങരെക്ക് എഴുന്നെള്ളിയ നേരം കോട്ട വാതിൽ തു
റന്നു കൊടുത്തു, (നെടിയിരിപ്പു) കോട്ടെക്കകത്തു കട
ന്നിരുന്നു മൂന്നു (കുറ്റി) വെടിയും വെപ്പിച്ചു. വെടി
കേട്ടാറെ, "ചതിച്ചിതോ" എന്നൊന്നു പൊറളാതിരി
രാജാവരുളിച്ചെയ്തു, നീരാട്ടുകുളി കഴിയാതെ കണ്ടു
കോലടി (കോലോടി) കോവിലേക്ക് എഴുന്നെള്ളുക
യും ചെയ്തു. അവിടുന്നു നീരാട്ടുകുളി കഴിഞ്ഞു കായ
ക്കഞ്ഞി അമറേത്തും (അമൃതം) കഴിഞ്ഞ് കീഴലൂരും
കുരുമ്പട്ടൂരും ഉള്ള ലോകരെ വരുത്തി അരുളിച്ചെയ്തു:
"പോലൂരും ചെറുപറ്റയും (പൊറ്റയും) ആൺ
പെറാതെ (പിറക്കാതെ) ഇരിക്കട്ടെ ആൺ പിറന്നു
എങ്കിലും ഉചിതം നടത്താതെ ഇരിക്കട്ടെ. നമ്മുടെ
നാട്ടിൽ പുരമേല്പുരയും പിരിയൻ വളയും വീരാളിപട്ടുടു
ക്കയും പോത്തു (കൂട്ടി) ഉഴുകയും (കറക്കയും) അരുത്.
നിങ്ങൾ എനിക്ക് തുണയായി നില്ക്കയും വേണം (തു
ണയായിരിക്കട്ടെ) നാട്ടിൽ ശിക്ഷാരക്ഷയ്ക്ക് (ചൈത
ന്യത്തിന്നു) ഏറക്കുറവു കൂടാതെ (വന്നു പോകാതെ)
ഇരിക്ക എന്നാൽ നിങ്ങൾക്ക് ഒരു താഴ്ചയും വീഴ്ചയും വ
രാതെ കണ്ണിനും കൈക്കും മുമ്പു (മുൻകൈസ്ഥാന
വും അവകാശം നാട്ടിൽ നിങ്ങൾക്കായി) ഇരിക്കട്ടെ"
എന്നു പൊറളാതിരി രാജാവ് അനുഗ്രഹിച്ചരുളിച്ചെ
യ്തു. (അങ്ങിനെ തന്നെ ഉണൎത്തിപ്പൂതും ചെയ്തു. അക
മ്പടി നടന്നു തുറശ്ശേരി കടത്തി വിട്ടു വണങ്ങി പോന്നു
കീഴലൂർ നായന്മാർ എന്നു കേട്ടിരിക്കുന്നു). തുറശ്ശേരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/84&oldid=185814" എന്ന താളിൽനിന്ന് ശേഖരിച്ചത്