താൾ:CiXIV125.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൭൮ –

ച്ചേകം, ഒരു ചെമ്പിലെ ചോറ്, ഒരു കുടക്കീഴിൽ വേ
ല); ഇങ്ങിനെ അത്രെ പൊറളാതിരി രാജാവിന്നാകു
ന്നതു.

അവരോട് കുന്നലകോനാതിരി പട വെട്ടി ആവ
തില്ലാഞ്ഞ് ഒഴിച്ചുപോയതിന്റെ ശേഷം, — [ശ്രീ
പോർക്കൊല്ലിക്ക് എഴുന്നെള്ളി, ൬ മാസം ഭഗവതിയെ
സേവിച്ചു പ്രത്യക്ഷമായാറെ: ഞാൻ ചെല്ലുന്ന ദിക്ക് ഒ
ക്കെ ജയിപ്പാന്തക്കവണ്ണം നിന്തിരുവടി കൂടി എന്റെ
രാജ്യത്തേക്ക് എഴുന്നള്ളുകയും വേണം എന്നുണ
ൎത്തിച്ചാറെ: അപ്രകാരം തന്നെ എന്ന് വരവും കൊടു
ത്തു, വാതിലിന്മേൽ മറഞ്ഞിരുന്നതു കണ്ടിട്ട് ഭഗവതി
യുടെ നിത്യ സാന്നിദ്ധ്യം വാതിലിന്മേൽ തന്നെ ഉണ്ട്
എന്നു നിശ്ചയിച്ചു. വാതിൽ കൂടെ കൊണ്ടു പോരു
വൂതും ചെയ്തു. ഇങ്ങു വന്നു മാനവിക്രമന്മാരും വെട്ടമു
ടയ കോവിലും കൂട വിചാരിച്ചിട്ട്, അകമ്പടിജനം
പതിനായിരത്തേയും സ്വാധീനമാക്കേണം എന്നു ക
ല്പിച്ചു, ഉണ്ണിക്കുമാരമേനവനേയും പാറചങ്കരനമ്പി
യേയും അകമ്പടി ജനവുമായി കണ്ടു പറവാന്തക്ക
വണ്ണം പറഞ്ഞയച്ചാറെ, അവർ ഇരുവരും കൂടി ചെ
ന്നു പ്രധാനന്മാരുമായി കണ്ടു പറഞ്ഞു, ഗണപതി
യുടെ നിത്യ സാന്നിദ്ധ്യമുള്ള പെരിമ്പിലാക്കൽ എന്നു
കുറിച്ചു അയക്കുകയും ചെയ്തു. ഉച്ചതിരിഞ്ഞിട്ടു മാന
വിക്രമന്മാരും ബ്രാഹ്മണരും പേരൻപിലാക്കലേക്ക്
ചെന്നപ്പോൾ, അകമ്പടി ജനത്തിൽ പ്രധാനമായി
രിക്കുന്നവരെ കണ്ടു സന്തോഷിച്ചു, അന്യോന്യം കീഴിൽ
കഴിഞ്ഞ വൃത്താന്തങ്ങൾ എപ്പേൎപ്പെട്ടതും പറഞ്ഞു,
പൊറളാതിരിയെ ഒഴിപ്പിപ്പാൻ പ്രയത്നം ചെയ്യുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/82&oldid=185812" എന്ന താളിൽനിന്ന് ശേഖരിച്ചത്