താൾ:CiXIV125.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൭൭ –

ള്ളതു. നെടുങ്ങനാടുമീത്തൽ തെക്കും കൂറ്റിൽ ക
ൎത്താവു ൧00 നായർ, കാരക്കാട്ടു മൂത്ത നായർ ൧000,
വീട്ടിയക്കാട്ടു പടനായർ ൩00, വീട്ടി(ൽ)ക്കാട്ട് തെക്ക്
നായർ ൧00; ഇതുതെക്കും കൂറു. കൂടക്കടവിന്നു കിഴക്കേ
നെടുങ്ങനാട്ടിന്നു മീത്തൽ വടക്കൻ കൂറ്റിൽ കൎത്താ
വു ൧00, കരിമ്പുഴ ഇളമ്പിലാശ്ശേരി നായർ ൩00, കണ്ണ
ന്നൂർ പടനായർ ൫00, നെടുങ്ങനാടു പടനായർ ൩00,
തെക്കങ്കൂറ്റിൽ വടക്കന്നായർ ൩00, മുരിയലാട്ട് നായർ
൩00, ചെരങ്ങാട്ടു കുളപ്പള്ളി നായർ ൩00, മുളഞ്ഞ പ
ടനായർ ൩00, മങ്കര ൫00, വെണ്മണ്ണൂർ വെള്ളൊട്ടുഅ
ധികാരൻ ൧00, കുഴൽ കുന്നത്തു പുളിയക്കോട്ടു മൂത്ത
നായർ ൫00, കൊങ്ങശ്ശേരി നായർ ൧00, ആലിപ്പറ
മ്പിൽ മേനോൻ ൧00, മേലെതലപാൎക്കും കേളനല്ലൂർ
തലപാൎക്കും കൂടി ൫00, അതുവും കൂടി കുതിരപട്ടത്ത്
നായർ ൫000, വെങ്ങനാട്ട് നമ്പിടി ൧000, മാച്ചുറ്റിരാ
മൻ ഉള്ളാടർ ൧000, വടകരെ കൂറ്റിൽ പിലാശ്ശേരിനാ
യർ ൫0, ഇങ്ങിനെ ഉള്ള ഇടപ്രഭുക്കന്മാരും മാടമ്പി
കളും പുരുഷാരവും അന്നു കൂടി ചരവകൂറായുള്ളവർ
താമൂതിരി തൃക്കൈക്കുടക്കീഴ്, വേലെയാക്കി, പുതുക്കോട്ട
ക്കൂറ്റിൽ ഉള്ളവർ (എറനാട്ടു) ഇളങ്കൂറുനമ്പിയാതിരി
തിരുമുല്പാട്ടിലെ തൃക്കൈക്കുടക്കീഴ് വേലയാക്കി, പുരു
ഷാരവും അടുപ്പിപ്പൂതും ചെയ്തു. പന്നിയങ്കര ഇരുന്ന
രുളി നാലു പന്തീരാണ്ടു കാലം പൊറളാതിരി രാജാ
വോട് കുന്നലക്കോനാതിരി പട കൂടുകയല്ലോ ചെയ്ത
തു. —പൊലനാടുമുക്കാതം വഴിനാടു ൭൨ തറയും ൧0000
നായരും അതിൽ ൩ കൂട്ടവും ൩൨ തറവാട്ടുകാരും ൫
അകമ്പടിജനവും (ഓരമ്മ പെറ്റ മക്കൾ, ഒരു കൂലി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/81&oldid=185811" എന്ന താളിൽനിന്ന് ശേഖരിച്ചത്