താൾ:CiXIV125.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൭൬ –

൩ തമ്പുരാക്കന്മാരുടെ കാലം

൧. താമൂതിരി പോലനാടടക്കിയതു.

മലയാളഭൂപതിമാരിൽ വിശേഷം പ്രതി കുന്നല
ക്കോനാതിരി രാജാവ് കുന്നിന്നും ആലുക്കും അധിപ
തി എന്നു മലവഴിയും കടല്വഴിയും വരുന്ന ശത്രുക്ക
ളെ നിൎത്തുകകൊണ്ടത്രേ പറയുന്നതു. കുന്നലക്കോനാ
തിരി പോലനാട്ട് ലോകരെയും തനിക്കാക്കിക്കൊൾവാൻ
എന്ത് ഒരുപായം എന്ന് നിരൂപിച്ചു പന്നിയങ്കരവാ
തിൽ മാടത്തിൽ ഇരുന്നു ചരവക്കൂറ്റിലും പുതുക്കോട്ട
ക്കൂറ്റിലും ഉള്ള ഇടപ്രഭുക്കന്മാരെ എഴുതി അയച്ചു വരു
ത്തി, "നിങ്ങൾ ഞങ്ങൾക്ക് ബന്ധുവായിരിക്കെണം (തു
ണയായി നില്ക്കയും വേണം)" എന്നാൽ അങ്ങിനെ
തന്നെ എന്നു കൈപിടിച്ചു സമയം ചെയ്തു. ചരവ
ക്കൂറ്റിൽ മുല്പട്ട വെട്ടമുടയ കോവിൽ പാട്ടിന്നു
( ൫000 നായൎക്ക് പ്രഭു) പയ്യനാട്ട് നമ്പിടിക്ക് ൫000
൫൦൦൦(൪൦൦൦ — ൧൦൦൦)നായർ, മങ്ങാട്ട് നമ്പിടിക്ക് ൧൨ നാ
യർ, മുക്കുടക്കാട്ട് ൩ താവഴിയിലും കൂടി ൫00 നായർ
(൫000), പെരിയാണ്ടമുക്കിൽ കിഴക്കേ നമ്പിടി
ക്ക് ൧000 നായർ. ഇത് ഒക്കയും കൂട്ടക്കടവിന്നു പടിഞ്ഞാറേ
ചറവക്കൂറായിട്ടുള്ളത്. ഇനി പുതുക്കോട്ടക്കൂറ്റിൽ കാ
രണപ്പെട്ട തിരുമലശ്ശേരി നമ്പൂതിരിപാട്ടിന്നു ൩000
നായർ, മാണിയൂർ നമ്പിടിക്ക് ൧00, കോഴിക്കൊല്ലി
(– ള്ളി) നായൎക്ക് ൩00, പെരിയാണ്ടമുക്കിൽ പടി
ഞ്ഞാറെ നമ്പിടിക്ക് ൫00, കൊട്ടുമ്മൽ പടനായകൻ
൩00, ഇരിക്കാലിക്കൽ അധികാരൻ ൩00, ഇതൊക്കെ
)യും കൂട്ടക്കടവിന്നു പടിഞ്ഞാറെ പുതുക്കോട്ടക്കൂറ്റിലു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/80&oldid=185810" എന്ന താളിൽനിന്ന് ശേഖരിച്ചത്