താൾ:CiXIV125.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വന്നു കേരളത്തിൽ വെച്ചു. അവർ ആരും ഉറെച്ചിരു
ന്നില്ല; അവർ ഒക്ക താന്താന്റെ ദിക്കിൽ പോയ്ക്കള
ഞ്ഞു. അതിന്റെ ഹേതു: കേരളത്തിൽ സർപ്പങ്ങൾ വ
ന്നു നീങ്ങാതെ ആയി പോയി; അവരുടെ പീഡ കൊ
ണ്ടു ആർക്കും ഉറെച്ചു നില്പാൻ വശമല്ലാഞ്ഞതിന്റെ
ശേഷം നാഗത്താന്മാർ (കുറയ കാലം) കേരളം രക്ഷി
ച്ചു, എന്റെ പ്രയത്നം നിഷ്ഫലം എന്ന് വരരുത് എ
ന്നു കല്പിച്ചു, ശ്രീ പരശുരാമൻ ഉത്തര ഭൂമിയിങ്കൽ
ചെന്നു, (ആൎയ്യപുരത്തിൽനിന്നു) ആൎയ്യബ്രാഹ്മണ
രെകൊണ്ടുപോന്നു. ആൎയ്യബ്രാഹ്മണർ (നടെ) അ
ഹിഛത്രം ആകുന്ന ദിക്കിന്നു പുറപ്പെട്ടു സാമന്ത
പഞ്ചകം ആകുന്ന ക്ഷേത്രത്തിൽ ഇരുന്നു, ആ ക്ഷേ
ത്രത്തിന്നു കുരുക്ഷേത്രം എന്ന പേരുണ്ടു; അവിടെ
നിന്നു പരശുരാമൻ ൬൪ ഗ്രാമത്തെയും പുറപ്പെടീ
ച്ചു കൊണ്ടുവന്നു നിരൂപിച്ചു, "പരദേശത്ത് ഓരോ
രോ അഗ്രഹാരങ്ങൾ ഗ്രാമം എന്നു ചൊല്ലിയ ഞായം
അതു വേണ്ട എന്നു കല്പിച്ചു; ൬൪ ഗ്രാമം ആക്കി
കല്പിച്ചു ൬൪ലിന്നും പേരുമിട്ടു.

അതാകുന്നത്: ഗോകർണ്ണം, ഗൊമകുടം, കാരവ
ള്ളി, മല്ലൂർ, എപ്പനൂർ, ചെപ്പനൂർ, കാടലൂർ, കല്ലന്നൂർ,
കാൎയ്യച്ചിറ, പൈയൻ‌ചിറ, ഇങ്ങിനെ ഗ്രാമം പത്തും
തൃക്കണി, തൃക്കട്ട, തൃക്കണ്പാല, തൃച്ചൊല, കൊല്ലൂർ,
കൊമലം, വെള്ളാര, വെങ്ങാടു, വെണ്കടം, ചെങ്ങൊ
ടു, ഇങ്ങിനെ ഗ്രാമം പത്തും; കോടീശ്വരം, മഞ്ചീശ്വ
രം, ഉടുപ്പു, ശങ്കരനാരായണം, കൊട്ടം, ശിവള്ളി (ശി
വവെള്ളി), മൊറ, പഞ്ച, വിട്ടൽ (ഇട്ടലി) കുമാരമം
ഗലം (കുഞ്ഞിമംഗലം), അനന്തപുരം, കണ്ണപുരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/8&oldid=185737" എന്ന താളിൽനിന്ന് ശേഖരിച്ചത്