താൾ:CiXIV125.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൫ -

ഇങ്ങിനെ ൧൨ ഗ്രാമം ഇങ്ങിനെ; ൩൨ ഗ്രാമം എന്നു
കല്പിച്ചു. പൈയനൂർ, പെരിഞ്ചെല്ലൂർ, കരിക്കാടു, ഈ
ശാനമംഗലം, ആലത്തൂർ, കരിന്തൊളം, (കാരന്തോ
ളം), തൃശ്ശിവപേരൂർ, പന്നിയൂർ, ചൊവരം (ശിവപു
രം) ഇങ്ങിനെ പത്തും; പറപ്പൂർ, ഐരാണിക്കുളം (—
ക്കളം), മൂഷികക്കുളം, ഇരിങ്ങാടിക്കോടു (— ണിക്കുടം),
അടപ്പൂർ, ചെങ്ങനോടു (— നാടു), ഉളിയനൂർ, കഴുത
നാടു, കഴച്ചൂർ, ഇളിഭ്യം, ചമുണ്ഡ (ചാമുണ്ഡ), ആവ
ടിപ്പുത്തൂർ, ഇങ്ങിനെ പന്ത്രണ്ടും; കാടുകറുക (കടുമറ
ക), കിടങ്ങൂർ, കാരനല്ലൂർ, കവിയൂർ, എറ്റുളനിയൂർ
(ഏറ്റുവന്നൂർ), നില്മണ്ണ (നീൎമണ്ണു), ആണ്മണി, ആ
ണ്മളം, തിരുവല്ലായി (— വില്ലായി), ചെങ്ങനിയൂർ,
ഇങ്ങിനെ ൬൪ ഗ്രാമം എന്നു കല്പിച്ചു.

അവരെ ഗോകർണ്ണത്തിൽ വെച്ചു, തലമുടി ചിര
ച്ചു (കളയിച്ചു) മുമ്പിൽ കുടുമവെപ്പിച്ചു "(പൂൎവ്വശി
ഖ പരദേശത്തു നിഷിദ്ധം) മുമ്പിൽ കുടുമവെച്ചാൽ
പിന്നെ അങ്ങു ചെന്നാൽ സ്വജാതികൾ അംഗീകരി
ക്ക ഇല്ല" എന്നിട്ടത്രെ മുമ്പിൽ കുടുമവെച്ചത്, അ
തിന്റെ ശേഷം അറുപതുനാലിന്നും പൂവും നീരും
കൂട "ബ്രഹ്മക്ഷത്രമായി (— ഛത്രം, — ക്ഷത്രിയരായി)
നിങ്ങൾ അനുഭവിച്ചു കൊൾക" എന്നു പറഞ്ഞു
കൊടുക്കയും ചെയ്തു. ആ കൊടുത്തതു ഏകോദകം.

അതിന്റെ ശേഷം ഭൂമി രക്ഷിക്കേണം എന്ന് ക
ല്പിച്ചു "നിങ്ങൾക്കു ആയുധപ്രയോഗം വേണമല്ലൊ;
അതിന്നു എന്നോട് ആയുധം വാങ്ങി കൊൾക" എന്നു
൬൪ലിലുള്ളവരോട് ശ്രീപരശുരാമൻ അരുളിചെ
യ്താറെ, എല്ലാവരും കൂടെ നിരൂപിച്ചു കല്പിച്ചു, "ആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/9&oldid=185738" എന്ന താളിൽനിന്ന് ശേഖരിച്ചത്