താൾ:CiXIV125.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

–൭൩ –

ഴുന്നൊർ കൎത്താ, കമ്പമ്മികികൾ, നായർ, മേനോൻ,
പിള്ള, പണിക്കർ എന്നിങ്ങിനെ ഉള്ള പേരുകളും
കല്പിച്ചു. ൧൭ നാട്ടിലും കല്പിച്ച നീതിക്കും നിലെക്കും
വാട്ടം വരാതെ നടത്തേണം എന്നും മൎയ്യാദയും ആ
ചാരവും പട്ടോലപ്പെടുക്കേണം എന്നും ൪ ആളോടു
കല്പിച്ചു. ൧ വേണനാട്ടു തൃപ്പാസ്വരൂപത്തിങ്കൽ ക
ല്ക്കുളത്ത് ഓമന പുതിയ കോവില്ക്കൽ പണ്ടാരപ്പിള്ള,
൨ പെരിമ്പടപ്പിൽ വാലിയത്തു മേനോൻ. ൩ ഏറനാ
ട്ടു, നെടിവിരിപ്പിൽ മങ്ങാട്ടുരാരിച്ചമേനോൻ, ൪ കോ
ലത്തിരി സ്വരൂപത്തിൽ പുതുശ്ശേരി നമ്പിയാർ, നാ
ട്ടധികാരി, കണക്കപിള്ള. മങ്ങാട്ടച്ചന്നു പ്രഭുത്വം കൂ
ട കല്പിക്കകൊണ്ടു ശേഷം ൩ ആളും മേനോന്നു വഴ
ക്കം ചെയ്യേണം. കൎക്കട വ്യാഴം മകരമാസത്തിൽ വ
രുന്ന സൽ‌പൂയത്തിന്നാൾ തിരുനാവായി മണല്പുറ
ത്ത് ഈ നാലു പട്ടോലക്കാരരും ഒരു നിലയിൽ കൂടി
ഇരുന്നു. ൪ പട്ടോലയും നിവിൎന്നു, കന്യാകുമാരിഗോകൎണ്ണ
ത്തിന്നകത്ത് അഴിയുന്ന മൎയ്യാദയും അടുക്കും ആചാര
വും മേല്പെടുത്തു, ബ്രാഹ്മണരേയും മാടമ്പികളെയും
പ്രജകളെയും പ്രഭുക്കന്മാരെയും ബോധിപ്പിച്ചു, വള്ളു
വക്കോനിൽ തൃക്കൈക്കുടെക്കു വേലയായി ൧൭ നാട്ടിലേ
പ്രജകൾക്ക് ഒക്കയും അലങ്കാരമായ ഒരു മഹാമഖ
വേല നടത്തെണം എന്നു കല്പിച്ചു.) [പതിനേഴു നാട്ടിലു
ള്ള മാടമ്പികളും നാടടക്കി, വളൎഭട്ടത്ത് കോട്ടയിൽ പുരു
ഷാന്തരത്തിങ്കൽ രാജ്യാഭിഷേകത്തിന്നു കെട്ടും കിഴിയും
ഒപ്പിച്ചേപ്പൂ എന്നും കോലത്തിരി വടക്കമ്പെരുമാളുടെ
തൃകാലു കണ്ടു വഴക്കം ചെയ്വൂ എന്നും അരുളിച്ചെയ്തു].

ഇങ്ങനെ എല്ലാം കല്പിച്ചു (തിരുനാവായി മണ


7

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/77&oldid=185807" എന്ന താളിൽനിന്ന് ശേഖരിച്ചത്