താൾ:CiXIV125.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

–൭൪ –

ല്പുറത്തു നിന്നു തിരുപഞ്ചക്കളത്തിന്നു വേദക്കാരരെ ക
പ്പലിൽനിന്നു കരെക്കെത്തിച്ചു) അശുവിന്നു എഴുന്നെ
ള്ളുവാൻ കൊടുങ്ങല്ലൂർ കോയിൽ എഴുന്നെള്ളുകയും
ചെയ്തു. (വേദക്കാരുമായി ഒക്കത്തക്ക കപ്പലിൽ ക
രേറി ചേരമാൻ പെരുമാൾ മക്കത്തിന്നു എഴുന്നെള്ളു
കയും ചെയ്തു. ചേരമാൻ ദേശപ്രാപ്യഃ എന്ന കലി,
ക്രിസ്താബ്ദം ൩൫൫.)

[മാപ്പിളമാർ പറയുന്ന പഴമ കേട്ടാലും: ചേര
മാൻ പെരുമാൾ കൊടുങ്ങല്ലൂർ തുറമുഖത്തുനിന്നു ക
പ്പലിൽ ഗൂഢമായി കയറി, കൊയിലാണ്ടിക്കൊല്ല
ത്തിന്റെ തൂക്കിൽ ഒരു ദിവസം പാൎത്തു, പിറ്റാം ദിവ
സം ധൎമ്മപട്ടണത്ത് എത്തി ൩ ദിവസം പാൎത്തു, ധ
ൎമ്മപട്ടണത്തു കോവിലകം രക്ഷിപ്പാൻ താമൂതിരി
യെ ഏല്പിച്ചു; കപ്പലിൽ കയറി പോയതിന്റെ ശേ
ഷം, കൊടുങ്ങല്ലൂർ നിന്നു കപ്പല്ക്കാരും മറ്റും പോയി
പെരുമാൾ കയറിയ കപ്പല്ക്കാരുമായി വളരെ യുദ്ധമു
ണ്ടായി പിടികൂടാതെ സെഹർമുക്കല്ഹ എന്ന വന്ത
രിൽ ചെന്നിറങ്ങുകയും ചെയ്തു. അപ്പോൾ മഹമ്മ
ത് നെവി ജിദ്ധ എന്ന നാട്ടിൽ പാൎത്തുവരുന്നു; അ
വിടെ ചെന്നു തങ്ങളിൽ കണ്ടൂ മാൎഗ്ഗം വിശ്വസിച്ചു,
താജുദ്ദീൻ എന്ന പേരുമായി, മാലിക്ക ഹബിബദീനാ
റെന്ന അറവിൽ രാജാവിന്റെ പെങ്ങളായ റജിയത്ത
എന്നവളെ കെട്ടി, ൫ വർഷം പാൎത്തതിന്റെ ശേഷം
മേൽപറഞ്ഞ രാജാവും മക്കൾ പതിനഞ്ചും പെരു
മാളും കൂടി സെഹർമുക്കല്ഹ എന്ന നാട്ടിൽ വന്നു
വിശാലമായ വീടും പള്ളിയും ഉണ്ടാക്കി, സുഖേന പാ
ൎത്തുവരുമ്പോൾ മലയാളത്തിൽ വന്നു ദീൻ നടത്തേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/78&oldid=185808" എന്ന താളിൽനിന്ന് ശേഖരിച്ചത്