താൾ:CiXIV125.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൭൨ –

പന്തക്കിഴയും, മുത്തുക്കുടയും, പച്ചത്തഴയും, അനുപമ
കൊടി, നടവെടി ഇങ്ങിനെ ഉള്ള രാജഭോഗങ്ങളും
കൊടുത്തു "അറയും തുറയും (തളയും) ആമവും കഴു
വും തീൎത്തു തളിയും സങ്കേതവും രക്ഷിച്ചു രാജ്യാലങ്കാ
രത്തോടും കൂടി ഏകഛത്രാധിപതിയായി ആഴിചൂഴും
ഊഴിയിങ്കൽ കുമാരി ഗോകൎണ്ണം പൎയ്യന്തം അടക്കി വാ
ണു കൊൾക" എന്നരുളിച്ചെയ്തു. നരപതിയംശ
ത്തോട് കൂടി നൂറ്റെട്ടു പട്ടം കെട്ടി വാഴുവാന്തക്കവണ്ണം
മാനിച്ചന്നു വാളും വിക്രമന്നു നീരും കൊടുത്തു. അതു
കണ്ടപ്പോൾ വള്ളുവക്കോനാതിരി ചേരമാൻ പെരുമാ
ളോടുണർത്തിച്ചു "വെട്ടി ജയിച്ചു കൊൾക എന്നിട്ട
ല്ലൊ വാൾ കൊടുത്തതു. ഇനി എനിക്കൊരു രക്ഷ
കല്പിക്കെണം" എന്നാറെ, പെരുമാൾ ആകട്ടെ "ത
ടുത്തുനിന്നു കൊൾക" എന്നു കല്പിച്ചു, വള്ളുവക്കോ
നാതിരിക്ക് പലിശയും കൊടുത്തു, (പലിശക്കു മൂന്നു
വെട്ടും കൊടുത്തു) ജയിപ്പാനായിട്ട് വാളും തടത്തു ര
ക്ഷിപ്പാനായി പലിശയും കൊടുത്തു പോക കൊണ്ടു
ഇന്നും വള്ളുവകോനാതിരിയോട് പടകൂടിക്കൂടാ. വേ
ണാടടികളും കോലത്തിരിയും ഇവർ ഒഴികെ ഉള്ള രാ
ജാക്കന്മാരോട് എശുപെട്ടു കൊൾക എന്നും അരുളി
ചെയ്തു (നെടിയിരിപ്പു) നിടിവിരിപ്പിൻ സ്വരൂപം എ
ന്നും കല്പിക്കയും ചെയ്തു. (ഇങ്ങിനെ ൧൭ നാട്ടിലും
൧൮ രാജാക്കന്മാരെ വാഴിച്ചതിന്റെ ശേഷം: നമ്പി,
നമ്പിടി, നമ്പൂരി, നമ്പിയാതിരി എന്നിങ്ങിനെ ഉള്ള
വൎക്ക് ഓരോ ദേശം കൊടുത്തു. അവർ ഓരോ സ്വരൂ
പത്തിങ്കൽനിന്നു മാടമ്പിയായി കല്പിച്ചു. വെള്ളാ
ളൎക്കും പല നാട്ടിലും ഇടവാഴ്ചസ്ഥാനവും വാഴും (വാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/76&oldid=185806" എന്ന താളിൽനിന്ന് ശേഖരിച്ചത്