താൾ:CiXIV125.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൬൯ –

൫൨ കാതം നാടും വളരെ പുരുഷാരവും ൧൮ മാട
മ്പികളും ൪൮ കാൎയ്യക്കാരെയും കല്പിച്ചുകൊടു
ത്തു, പെരിമ്പടപ്പ് എന്ന പേരും വിളിച്ചു. (കാൎയ്യ
ക്കാരിൽ ബാല്യത്തച്ചൻ മുമ്പൻ എന്നറിക; അവർ
യുദ്ധത്തിന്ന് ഒട്ടും കുറക ഇല്ല).

[അവന്റെ അനുജനായ കവിസിംഹരേറു ത
മ്പുരാനെ തുളുനാടു രക്ഷിപ്പാൻ കല്പിച്ചു. പെരിമ്പുഴെ
ക്ക് വടക്ക് മേല്ക്കോയ്മസ്ഥാനവും കൊടുത്തു. പരമ്പർ
(നന്ദവാരിലേബംഗർ, അജലർ, (അജിലർ),സവി
ട്ടർ, (മൂഡുബിദ്രിയിലെ ചൌടർ), സാമന്തരേറു (മുളു
ക്കിയിലേ സാമന്തർ) എന്നിങ്ങനെ ൪ പ്രഭുക്കന്മാരും
കവിസിംഹരേറക്കു തുണ എന്നും കല്പിച്ചു]. മികച്ച
നാടാകുന്ന പോലനാടും മനുഷ്യജന്മം പിറന്ന നാ
യർ ൧0000വും അതിൽ ൩ കൂട്ടവും ൭൨ തറയും അഞ്ച
കമ്പടിയും എന്നിങ്ങനെ മുക്കാതം നാട് പൊറളാ
തിരിരാജാവിന്നു കൊടുത്തു, [മല്ലൂർ കോയിലകത്ത്
എഴുന്നെള്ളി] ൧൮ ആചാരവും നടത്തുവാൻ കല്പി
ച്ചു. അതാകുന്നതു: തോലും കാലും, കണയും കരിമ്പ
ടവും, അങ്കവും, (വിരുത്തിയും) ചുങ്കവും, ഏഴയും കോ
ഴയും, ആനയും വാളും, വീരചങ്ങലയും വിരുതും, വാ
ദ്യം, നിയമവെടി, നെറ്റിപ്പട്ടം (പടപീഠം)പടവീടു,
പറക്കുംകൂത്തു, മുന്നിൽതളി, ചിരുതവിളി, എന്നിങ്ങി
നെ ൧൮ പോലനാട്ടാചാരം. —ശേഷം കുറുമ്പറാതി
രി ( —മ്പിയാതിരി) രാജാവിനു ൩൬ കാതം നാടും ദേ
വജന്മം പിറന്ന നായർ ൬0000വും അവൎക്ക് ൧൨00 ത
റയും കൊടുത്തു. (പിന്നെ കൊല്ലം മുക്കാതം നാടുവാ
ഴാൻ കൊല്ലത്തു രാജാവിന്നും, വേണനാടും ഓണ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/73&oldid=185803" എന്ന താളിൽനിന്ന് ശേഖരിച്ചത്