താൾ:CiXIV125.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൬൮ –

ട്ടത്ത് കോട്ടയുടെ വലതു ഭാഗത്ത് മുതുകുനിവിൎന്നു
ചുരിക കെട്ടി ചേകിച്ചു (സേവിച്ചു) കാണ്മാന്തക്കവ
ണ്ണം കല്പിച്ചു. (പെരുമാളുടെ കട്ടാരവും കൊടുത്തു. വെ
ന്തൃക്കോവിലപ്പന്റെ അംശം മേല്പെടുക്കേണം എന്ന്
കൽപ്പിച്ചു, പെരിഞ്ചെല്ലൂർ പുളിയപ്പടമ്പ ഗൃഹത്തിൽ
നായകനമ്പൂതിരിപ്പാട്ടിലേ വരുത്തി, ദേവന്റെ അം
ശം നടത്തുവാനാക്കി, ദേവന്റെ അരിയും ചാൎത്തി രാ
ജ്യാഭിഷേകം കഴിപ്പിച്ചു. കോലസ്വരൂപത്തിന്റെ മാ
ടമ്പികളായ ചുഴന്നകമ്മൾ (ചുഴലി) എന്നും നേ
ൎപ്പെട്ടകമ്മൾ എന്നും രണ്ടു നമ്പ്യാൎക്ക് ൧൨ കാതം
വഴി നാട്ടിൽ ഇടവാഴ്ച സ്ഥാനവും ആയിരത്തിരുനൂറീ
ത് നായരെയും കൊടുത്തു. ഉദയവൎമ്മനെ അനുഗ്ര
ഹിച്ചു "വരുവിൽ ഇളങ്കൂറു, വരായ്കിൽ ചേരമാൻ പ
ട്ടം (മേൽക്കോയ്മ സ്ഥാനവും)" എന്നരുളി ചെയ്തു "ഇ
ങ്ങിനെ മേൽപ്പെട്ടു ൧00 കൊല്ലം വാഴ്ച വാണോളുക പി
ന്നെ വമ്പനു വാഴുവാനവകാശം" എന്നും കൽപ്പിച്ചു)
. തെക്കു (കുലശേഖരന്റെ സ്വരൂപമായ) വേണാടടി
കൾക്ക് ൩൫0000 നായരെ (കൽക്കുളത്ത് കോട്ടയുടെ
വലതുഭാഗത്തു) ഓമന പുതിയകോവിലകത്ത് ചു
രിക കെട്ടി, ചെകിപ്പാന്തക്കവണ്ണം നാടുകോയ്മസ്ഥാ
നവും (ഓണനാടും വേണനാടോട് ചേൎത്തും) കല്പി
ച്ചു കൊടുത്തു. കോലസ്വരൂപത്തിൽ നീ തുണയാ
യി നിന്നു അൎത്ഥം ചെലവിട്ടുകൊൾക എന്നരുളിചെയ്തു
കൂവളരാജ്യത്തിങ്കൽ വാഴുവാൻ കല്പിക്കുകയും ചെയ്തു.
രണ്ടു സ്വരൂപത്തിന്നും ഇന്നും തമ്മിൽ പുലസംബ
ന്ധമുണ്ടു. (വളരെ വസ്തുവും കൊടുത്തു ചിത്രകൂടം
രക്ഷിപ്പാനും കൽപ്പിച്ചു. പിന്നെ സൂൎയ്യക്ഷത്രിയന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/72&oldid=185802" എന്ന താളിൽനിന്ന് ശേഖരിച്ചത്