താൾ:CiXIV125.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൬൭ –

പെരുമാൾ എന്ന തമ്പുരാൻ (വാൎദ്ധക്യമായതിന്റെ
ശേഷം തന്റെ രാജ്യം തനിക്ക്‌ വേണ്ടപ്പെട്ട ജനങ്ങ
ൾക്ക്‌ പകുത്തു കൊടുക്കെണം എന്നു കല്പിച്ചു. കന്യാ
കുമാരി ഗോകൎണ്ണത്തിന്റെ ഇടയിൽ, കന്നെറ്റി പുതു
പട്ടണത്തിന്റെ നടുവിൽ തെക്കെ ചങ്ങലപ്പുരത്ത
ഴിയും വടക്ക് പുതുപട്ടണത്തഴിയും കിഴക്ക് ൧൮ ചു
രത്തിൻ (കണ്ടി) വാതിലും പടിഞ്ഞാറെ (കടല്ക്കു്)
൧൮ അഴിമുഖവും, വടക്കു പടിഞ്ഞാറ് മൂല അഗ്നി
കോണ്, വടക്കു കിഴക്ക് മൂല ൟശാനകോണ്, തെ
ക്ക്കിഴക്ക മൂല വടപുറായി മൂല, തെക്ക്പടിഞ്ഞാറ്
, മൂല ചെമ്പുറായി മൂല, ഇതിനിടയിൽ ചേരമാൻ നാ
ടു (പരശുരാമഭൂമി) ൧൬0 കാതം വഴിനാടും ൪൪൪൮
ദേവപ്രതിഷ്ഠയും, ൧0൮ ദുൎഗ്ഗാലയവും, ൩൬0 ഭൂതപ്ര
തിഷ്ടയും, ൧0൮ നാല്പത്തീരടിയും, ൬൪ ഗ്രാമവും,
൯൬ നഗരവും, ൧൮ കോട്ടപ്പടിയും, ൧൭ നാടും, (തുളു
നാടു, കോലത്തുനാടു, പൊലനാടു, കുറുമ്പനാടു, പു
റവഴിനാടു, ഏറനാടു, പറപ്പനാടു, വള്ളുവനാടു, രാവ
ണനാടു, വെട്ടത്തുനാടു, തിരുമാശ്ശേരിനാടു, പെരി
മ്പടപ്പുനാടു, നെടുങ്ങനാടു, വെങ്ങനാടു, മുറിങ്ങനാടു,
ഓണനാടു, വേണനാടു). അണഞ്ഞ ൫ നാടു: പാ
ണ്ടി, കൊങ്ങു, തുളു, വയനാടു, പുന്നാടും എന്നു പറ
യുന്നു. കേരളവും, കൊങ്കണവും, (കൊടകും) കൂടാതെ
൫൬ രാജ്യമുണ്ടെന്നു കേൾപുണ്ടു.

ഇങ്ങിനെ ഉള്ള ചേരമാന്നാട്ടിൽ ഉദയവൎമ്മൻ
കോലത്തിരി വടക്കമ്പെരുമാൾ (കിരീടപതിയും കേ
രളാധിപതിയും) എന്നു കല്പിച്ചു (തൊള്ളായിരത്ത്നാ
നാല്പത്തുനാല ഇല്ലത്തിൽ) ൩൫0000 നായർ വളൎഭ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/71&oldid=185801" എന്ന താളിൽനിന്ന് ശേഖരിച്ചത്