താൾ:CiXIV125.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൬൬ –

ചെയ്തു). അഴിയാറ എന്ന പുഴയിൽ കൊണ്ടു നിറു
ത്തി ശിക്ഷിപ്പാന്തുടങ്ങുമ്പോൾ "എന്റെ ജീവിതം ത
ന്നെ എന്നെ കൊല്ലാവു" എന്ന് പടമലനായർ പ
റഞ്ഞു, അവന്റെ ജീവിതം അടക്കി കൊടുക്ക എന്ന്
ചേരമാൻ പെരുമാൾ അരുളിചെയ്തു . പടമലനായ
രുടെ മുണ്ടിന്മൂടരിഞ്ഞു പുഴയിൽ കാട്ടി മടിപിടിച്ചു
നാളും കോളും തീൎത്തു ജീവിതം അടക്കി കൊടുത്തു.
അരിയളവും കഴിച്ചു; അന്നഴിയാറെന്ന പുഴെക്ക അ
രിയാറെന്ന പേരുണ്ടായി. ശിക്ഷിപ്പാന്തുടങ്ങുമ്പോൾ
സ്വൎഗ്ഗലോകത്തിൽ നിന്നു വിമാനം താഴ്ത്തി "വിമാന
ത്തിന്മേൽ കയറികൊൾക" എന്ന് ദേവകൾ പറ
ഞ്ഞു "എന്റെ അകമ്പടിസ്ഥാനം നടത്തി കൊൾ
ക" എന്നു പടമലനായർ പതിനായിരത്തോടും പറ
ഞ്ഞു വിമാനത്തിന്മേൽ കരേറി പോകുമ്പോൾ "എ
നിക്ക് എന്തു ഗതി" എന്നു പെരുമാൾ അപേക്ഷിച്ച
തിന്റെ ശേഷം "അശുവിങ്കൽ (ഹജ്ജ്‌) ചതുരപുര
ത്തു വേദആഴിയാർ (ആജിയാർ, ആതിയാർ) എന്ന
ഒരു ചോനകൻ ഉണ്ടു; അവനെ ചെന്ന് കണ്ടാൽ നാ
ലാം വേദമുറപ്പിച്ചു അടയാളം കാട്ടി തരും. അതിന്നീ
വേദക്കരരെ ഒലമാരികപ്പൽ വെപ്പിച്ചു തിരുവഞ്ചാ
ഴിമുഖത്ത് കരക്കെത്തിച്ചു മാൎഗ്ഗം വിശ്വസിച്ചു അ
വരുമായി അശുവിന്നു പോയി കൊണ്ടാൽപാതി മോ
ക്ഷം കിട്ടും" എന്നും പറഞ്ഞു. പടമലനായർ സ്വൎഗ്ഗം
പൂക്കു. അതിന്റെ ശേഷം ബ്രാഹ്മണരും പെരുമാളും
കൂടി മഹ മഖത്തിന്നാളത്തേ മഹാതീൎത്ഥമാടും കാ
ലം വേദിയരാൽ വേദം കൊണ്ടിടഞ്ഞു, ബൌദ്ധന്മാരു
മായി അശുവിനു പോകെണം എന്നുറച്ചു, ചേരമാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/70&oldid=185800" എന്ന താളിൽനിന്ന് ശേഖരിച്ചത്