താൾ:CiXIV125.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൬൫ –

കൊണ്ടു ഗതി വരുത്തി കൂടും; അതു കൊണ്ടീവണ്ണം
കല്പിച്ചുറപ്പിച്ചിരിക്കുന്നു. അതിനു വിഘ്നം വരുത്തു
ന്നവൎക്ക് ദാരിദ്ര്യവും മഹാവ്യാധിയും അല്ലലും മനോ
ദു:ഖവും ഒരിക്കലും തീരുകയില്ല. അതുകൊണ്ട് അ
തിന്നു നീക്കം വരുത്തിക്കൂടാ എന്നു ൬൪ ഗ്രാമവും ശ
ങ്കരാചാൎയ്യരും രാജാക്കന്മാരും പല ദിവ്യജനങ്ങളും
മഹാലോകരും കൂടിയ സഭയിങ്കൽനിന്നു കല്പിച്ചു.

---

൭. ചേരമാൻ പെരുമാൾ കേരളത്തെ വിഭാഗിച്ചു കൊടുത്തതു.


(ചേരമാൻ പെരുമാൾ ഇങ്ങിനെ സ്വൈരമായി
വാഴും കാലത്ത് തിരുമനസ്സകൊണ്ടു നിരൂപിച്ചു ക
ല്പിച്ചു. ഈ ഭൂമിയെ ബ്രാഹ്മണൎക്കല്ലൊ പരശുരാമൻ
ഉദകദാനം ചെയ്തതു വളരെ കാലം ഞാൻ അനുഭവി
ച്ചതിന്റെ ശേഷം പരിഹാരത്തിന്ന ഏതു കഴിവുള്ളു
എന്നു നിരൂപിച്ചതിന്റെ ശേഷം, പല ശാസ്ത്രികളും
ആറു ശാസ്ത്രത്തിങ്കലും ൩ വേദത്തിങ്കലും ഒരു പ്രായ
ശ്ചിത്തം (പരിഹാരം) കാണ്മാനില്ല നാലാം വേദത്തി
ങ്കൽ തന്നെ അതിന്നു നിവൃത്തി ഉള്ളു എന്നു നിരൂ
പിച്ചുണൎത്തിച്ചു). അക്കാലം ചേരമാൻ പെരുമാൾ
"അകമ്പടിക്കാരനായ പടമലനായരെ പിടിച്ചു
ശിക്ഷിക്കേയുള്ളൂ "എന്ന പെൺചൊൽ" കേട്ടു നിശ്ച
യിച്ചു. അതിന്റെ കാരണം: പെരുമാളുടെ ഭാൎയ്യ ആ
മന്ത്രിയെ മോഹിച്ചു കാമവാക്കുകൾ പറഞ്ഞിട്ടും സ
മ്മതിപ്പിച്ചതുമില്ല. അതുകൊണ്ടു കോപിച്ചു നിന്നെ
തപ്ത തൈലത്തിൽ പാകം ചെയ്കേ ഉള്ളൂ" എന്നാണ
യിട്ടു കൌശലത്താൽ പെരുമാളെ വശമാക്കുകയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/69&oldid=185799" എന്ന താളിൽനിന്ന് ശേഖരിച്ചത്