താൾ:CiXIV125.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൬൪ –

ട്ടു വലകെട്ടുക ഉറി മിടക), കുറവൻ (വിഷം കിഴിക്ക,
പാമ്പാട്ടം, ചപ്പിടിക്കളി, കൈ നോക്കുക, കാക്കമാം
സം ഭക്ഷിക്ക, പുല്പായിടുക). —പറയൻ (പറയിപെ
റ്റ പന്തീരുകുലം —വായില്ലാകുന്നിലപ്പൻ പരദേവത;
കുടയും മുറവും കെട്ടുക, ഒടിക്ക, മാട്ടുക, പശുമാംസം ഭ
ക്ഷിക്ക). —ചെറുമരിൽ കയറിയവർ ഇരുളർ (എരള
ൻ, കണക്കരും; ഒടുക്കം പുലയരും (പായുണ്ടാക്കുക,
നായാടികളും (നായടിച്ചു തിന്നുക).

ഇങ്ങിനെ ൭൨ കുലത്തിന്നും ചിലർ തമ്മിൽ ത
മ്മിൽ തൊട്ടുകുളി തീണ്ടിക്കുളി എന്നുള്ള ക്രമങ്ങൾ അ
ടുക്കും ആചാരം നീതിയും നിലയും, തളിയും കുളിയും,
പുലയും, പുണ്യാഹവും, ഏറ്റും, മാറ്റും, ദിനവും മാ
സവും എന്നിങ്ങനെ ഉള്ളത് എല്ലാം ശങ്കരാചാൎയ്യർ
൬൪ ഗ്രാമം ബ്രാഹ്മണരെയും മറ്റു ഊരും ഗ്രാമവും
സ്വരൂപവും നാനാവൎണ്ണങ്ങളും നിറയപ്പെട്ടിരിപ്പൊ
രു സമയം കൎക്കടവ്യാഴം പുക്കു വരുന്ന കുംഭമാസ
ത്തിൽ വന്ന മഹാമഖത്തിൽ പിറ്റെ നാൾ തിരുനാ
വായെ പേരാറ്റിൽ മണപ്പുറത്തനിന്നു മഹാരാജാവാ
യി മലയാളത്തിൽ ൧൭ നാടു മടക്കി വാഴും പെരുമാ
ളെയും നമ്പിമാടമ്പിസ്മാൎത്തൻ മറ്റും പല പ്രഭു
ക്കന്മാരെയും വരുത്തി ബോധിപ്പിച്ചു, —സൎവ്വജ്ഞരാ
യിരിപ്പോരു ശങ്കരാചാൎയ്യർ എന്നറിക. ഈശ്വരന്നു
ആരിലും ഒരു കുലഭേദവിമില്ല. പരദേശികൾ ഒരു ജാ
തിക്കും തീണ്ടിക്കുളിയുമില്ല ഏകവൎണ്ണിച്ചിരിക്കുമത്രെ.
അതു പോര ഈ കൎമ്മഭൂമിയിൽ ഭൂമിക്ക് കൎമ്മംകൊ
ണ്ട് ശുദ്ധി വരുത്തുകേ ഉള്ളു. ജ്ഞാനഭൂമിയാകുന്ന രാ
ജ്യങ്ങളിൽ ഒന്നിച്ചു നടക്കാം. കൎമ്മഭൂമിയിങ്കൽ കൎമ്മം

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/68&oldid=185798" എന്ന താളിൽനിന്ന് ശേഖരിച്ചത്