താൾ:CiXIV125.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൬൩ –

റുപ്പു (കുന്തവടി തീൎക്ക). പരകുറുപ്പു (കുമ്മായം ഉണ്ടാക്കു
ക: പരവൻ) കാട്ടുകുറുപ്പു, വേലക്കുറുപ്പു. (വേലൻ, പേ
റ്റി, ചികിത്സ, ൟറ്റെടുക്ക, ശസ്ത്രപ്രയോഗവും സൂതി
കാകൎമ്മവും. —പാണർ (മുന്നൂറ്റൻ, അഞ്ഞൂറ്റൻ,
വേലൻ, പരവൻ: മരം ഏറുക, കളം മനിയുക, കെ
ട്ടിയാട്ടം, കൂളി അടക്കുക, ഒടി തീൎക്ക, മന്ത്രവാദം) ക
മ്മാളൎക്കു അടിമയായി നില്ക്കുന്നു; അതിൽ ൪ വക മ
ൺകുത്തി, മരം കയറി, കൊടഞ്ചി, കൊട്ടമുട്ടി; ഇവർ
ഒന്നു തന്നെ. —വണ്ണാൻ (മണ്ണാൻ, പെരുവണ്ണാൻ: എ
റ്റും മാറ്റും, കെട്ടിയാട്ടം, ചാഴിയും പുഴുവും വിലക്കു
ക, മന്ത്രവാദം, കുത്തുപണി). —പിന്നെ കണിശൻ
(കണിയാൻ: ജ്യോതിശാസ്ത്രം, മന്ത്രവാദം, നാല്പത്തീ
രടിസ്ഥാനത്തിൽ ആയുധം എടുത്തുകൊടുക്ക, കള
രിയിൽ ആചാൎയ്യസ്ഥാനം, കൂട്ടുംബാധതിരിക്ക). —
വേട്ടുവൎക്ക്: ഉപ്പു വിളെക്കുക, മണ്പണി. —പുള്ളുവന്നും
(ഔഷധക്കാരൻ) വള്ളുവന്നും: കൂലിപ്പണി. —പിന്നെ
കുന്നുവാഴികൾ ൧൬ വംശം എന്ന് പറയുന്നു: പുളി
യർ (ഇവൎക്ക്‌ കുറുമ്പിയാതിരി കുന്നിൻകൂർവാഴ്ച, വെ
ട്ടിയടക്കം, കെട്ടിപ്പാച്ചൽ, നായാട്ടു, പട, കൂലിച്ചേ
കം, ഈ അവകാശങ്ങൾ കൊടുത്തു). മലയിൽ പണി
യന്മാർ (പയറ്റുക), പണിയർ, കാടർ, കാട്ടുവർ, കു
റിച്ചിയപ്പണിക്കർ, മാവിലവർ, കരിമ്പാലർ, തുളു
വർ [കുളുവർ] (കാട്ടുവാഴ്ച നായാട്ടു, വല്ലിപ്പൊഴുത്തി),
ഇറയവൻ, (എറവാളൻ, തേൻ കുറുമ്പർ,) മലയർ,
കള്ളാടിമാർ (ഏറവക്കളി: കെട്ടിയാട്ടം, കൂളിയടക്കം),
ആളർ (പേരാളർ, ഉള്ളാളർ, ഉള്ളവർ), മലയാളർ, കു
റുമ്പർ, (പല വിത്തുകളും എടുക്ക), മൂത്തോരൻ (നായാ


6*

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/67&oldid=185797" എന്ന താളിൽനിന്ന് ശേഖരിച്ചത്