താൾ:CiXIV125.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൬൨ –

കളിൽ കടന്നിരുന്നു കോട്ടയിട്ടുറപ്പിച്ചു, കച്ചോടം തുട
ങ്ങി ഇരിക്കുന്നു). —ചാലിയർ പരദേശത്തുനിന്നു വ
ന്നു, തെരു കെട്ടി നെയ്തു തുടങ്ങിയവർ (ചെട്ടിയാർ, ചേ
ടർ,).— ഈഴവരും,തീയരും,ഈഴം(സീ
ഹളം, ചിങ്ങളം) എന്ന ദ്വീപിങ്കന്നു വന്നവർ (മരം ക
യറ്റും ഈൎച്ച മൂൎച്ചയും, കാച്ചും വാണിഭവും; അവരിൽ
തണ്ടായ്മസ്ഥാനമുണ്ടു; കാവുതീയൻ :ക്ഷുരകൻ). അവ
രോട് കൂട മുകവർ (മുകയർ: പുഴയിൽ മീൻ പിടിക്ക),
മുക്കുവരും (കടവർ: വല കെട്ടി മീൻ പിടിക്ക, തോ
ണി കടത്തുക, കെട്ടെടുക്ക) ഈഴത്തനിന്നു വന്നവർ
എന്നു പറയുന്നു. — കമ്മാളർ (കൎമ്മാളർ) ഐവർ
(ഐങ്കുടി) എന്നും നാൽവർ എന്നും പറയുന്നു. അതിൽ
ബ്രാഹ്മണൻ ആചാരി (ആശാരി: മരംവെട്ടി കുറെക്ക),
ക്ഷത്രിയൻ തട്ടാൻ (പെരുന്തട്ടാൻ: ആഭരണവും വി
ഗ്രവും ഉണ്ടാക്കുക, ചോഴിതട്ടാൻ: കമ്മട്ടം പുക്കു
പണമടിക്ക, പൊൻപണി ചക്രകുത്തിയാൎക്കു കുത്തു
പണി), വൈശ്യൻ മൂചാരി (മൂശാരി ഓട്ടുപണി, പൂ
ജാപാത്രങ്ങൾ മറ്റും വാൎത്തുണ്ടാക്കുക). ശൂദ്രൻ കൊ
ല്ലൻ (പെരുങ്കൊല്ലൻ: ഇരിമ്പു പണി). ചെമ്പുകൊ
ട്ടി (ചെമ്പോട്ടി: ചെമ്പു പണി). കമ്മാളരിൽനിന്നു
പിരിഞ്ഞ് കഴിഞ്ഞ് പോയവർ: നാല് കൊല്ലർ;
അതിൽ തീക്കൊല്ലൻ, കരുവാൻ, അമ്പുകെട്ടിക്കൊ
ല്ലൻ (പടക്കുറുപ്പു: വില്ലുഴിക,അമ്പ കെട്ടുക, പയറ്റി
ക്ക), പലിശക്കൊല്ലൻ (കിടാരൻ: പലിശ എടുത്തു
കൊടുക്ക, തോല്പണി), വാൾകൊല്ലൻ (കടച്ചക്കൊ
ല്ലൻ: ആയുധം വെളുപ്പിക്ക, എടുത്തുകൊടുക്ക. — കൂലി
ച്ചേകം ഇല്ലാത്ത നാലു കുറുപ്പും ഉണ്ടു: വടിക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/66&oldid=185796" എന്ന താളിൽനിന്ന് ശേഖരിച്ചത്