താൾ:CiXIV125.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൯ —

(അകമ്പടി) അമ്പലവാസികളിൽ കൂടിയവർ, മാരയാ
ർ (മാരാന്മാർ) അമ്പലവാസികളിൽ കൂടുകഇല്ല; അ
വർ വാദ്യപ്രയോഗക്കാർ (കൊട്ടുമാരയാർ) അസ്ഥികു
റച്ചി, (അസ്ഥിവാരി); ശവസംസ്കാരത്തിൽ പരിചാരം
ചെയ്കകൊണ്ടു പരിയാരത്തവരിൽ ആകുന്നു. ഇവർ
ഒക്ക നാലു വൎണ്ണത്തിൻ ഇടയിൽപെട്ട അന്തരജാതി
കൾ.

ക്ഷത്രിയരിൽ സൂൎയ്യവംശവും സോമവശംവും ര
ണ്ടു വകയിൽ മൂഷികക്ഷത്രിയനും മുടിക്ഷത്രിയനും
സാമന്തരും ഉണ്ടു. (ഏറാടിയും നെടുങ്ങാടിയും വെള്ളോ
ടിയും അവരിൽ താണ പരിഷ എന്നും അടിയോടിക
ൾ എന്നും പറയുന്നു). മയൂരവൎമ്മൻ മലയാളം (തൗ
ളവം) വാണതിൽ പിന്നെ ഉണ്ടായ രാജാക്കന്മാരുടെ
നാമധേയാന്ത്യത്തിങ്കൽ ഒക്കയും വൎമ്മൻ ശൎമ്മൻ എ
ന്നുള്ള പേർ കൂടുന്നു.

വൈശ്യന്മാർ മലയാളത്തിലുണ്ടു എന്നും ഇല്ല
എന്നും പറയുന്നു; (വയനാട്ടിലുണ്ടു).

ബ്രാഹ്മണൎക്ക് വേദശാസ്ത്രങ്ങളും യാഗാദികൎമ്മങ്ങ
ളും ജപഹോമാദിശാന്തികളും, ക്ഷത്രിയൎക്ക് രാജത്വം
രക്ഷാശിക്ഷ പ്രജാപരിപാലനവും, വൈശ്യന്നു കൃഷി
ഗോരക്ഷ വാണിഭവും, ശൂദ്രന്നു പട നായാട്ടു മുന്നാഴി
പ്പാടു കാവൽ ചങ്ങാതം. അതിൽ കിഴിഞ്ഞവൎക്ക് താ
ളി പിഴിഞ്ഞ് കുളിപ്പിക്ക, തണ്ടെടുക്ക, ചുമടുകെട്ടുക, എ
ള്ളിടുക, പുഞ്ചേല മുക്കുക മറ്റും കൂലി ചേകവും ഉണ്ടു.

ശൂദ്രജാതികൾ പലപ്രകാരവും പറയുന്നു. അ
തിൽ വെള്ളാളസ്വരൂപത്തിൽ പേരുകൾ: തങ്ങൾ
എന്നും കമ്മൾ എന്നും കുറുപ്പെന്നും പണിക്കർ എ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/63&oldid=185793" എന്ന താളിൽനിന്ന് ശേഖരിച്ചത്