താൾ:CiXIV125.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൫൮ –

അവനെ പൂനമ്പി എന്നും ചൊല്ലുന്നു. ബ്രാഹ്മിണി
ക്ക് വെളിച്ചടങ്ങുപാടുക തന്നെ ജീവിതം). —പിഷാ
രോടിക്ക് സന്യാസിയുടെ ആചാരവും ക്ഷേത്രത്തി
ങ്കൽ അടിച്ചു തളിയും മാലകെട്ടും കല്പിച്ചു. —കൈ
ലാസവാസിയെ ക്ഷേത്രപ്രവൃത്തിക്കു കല്പിച്ചു; അ
വന്റെ വക്കലാക്കിയ സ്ത്രീക്ക് അടിച്ചു തളിപ്രധാന
മാക്കി വാരിയത്തി എന്നു പേരും, വാരിജാതിക്ക് ക്ഷത്രി
യരുടെ പുലയും പുണ്യാഹവും പുഷ്പകന്റെ പ്രവൃ
ത്തിയും കല്പിച്ചു. (ഇതിൽ പെറ്റും പിറന്നും ഉണ്ടായ
വർ ഒക്കയും ആഴുവാഞ്ചേരിതമ്പ്രാക്കളുടെയത് എ
ന്നു പറയുന്നു).ശ്ലാഘ്യാരിൽ പുരുഷന്നു ചാക്യാർ
എന്നും സ്ത്രീക്കു നങ്ങ്യാർ എന്നും പേർ; ഈശ്വരകഥ
കളെ പ്രകടിച്ചു പറക, വ്യാകരണം നാടകപുരാ
ണങ്ങളും വായിക്ക, കൂത്താടുക, കൂത്തു പറയിക്ക). അവ
ൎക്ക് പല കൎമ്മങ്ങൾക്കായിട്ടും ചാൎന്നവർ എന്ന് ഒരു കൂട്ട
ത്തെ കല്പിച്ചു; അവർ നമ്പിയാർ.(അതിൽ ഇളയതു
ശൂദ്രൎക്കു ശ്രാദ്ധത്തിന്നു ചോറുവെപ്പിച്ചു വാങ്ങുക).
മൂസ്സതു (ഊരിലേപരിഷ തങ്ങന്മാർ): പരശുരാമദോ
ഷം ഏല്ക്കുകകൊണ്ടു ബ്രാഹ്മണകൎമ്മം ഒന്നും ഇല്ല.
ഇവരോടു കൂടുന്ന ചെലമ്പാണ്ടികൾ തിരുവന്തപുര
ത്ത് ഭഗവാന്റെ അടിയാർ. — ശാസ്താവിങ്കൽ കൂത്താടു
വാൻ തീയാടിനമ്പി എന്നൊരു പരിഷയും കല്പിച്ചു.
തൈയമ്പാടി എന്നൊരു ചാൎന്ന പരിഷയും ഉണ്ടു;
അവർ കളം എഴുതി ദൈവം പാടുന്നവർ. ഭദ്രകാളി
അടിയാന്മാരുടെ പൂജ ഉള്ളേടത്ത് കഴകപ്പൊഴുത്തി
ക്കായിട്ട് ചാൎന്നവർ എന്ന മാനാരി പുത്തില്ലം അങ്ങി
നെ രണ്ടു കൂട്ടത്തെ കല്പിച്ചു. ഇവരും ഉണിത്തിരിമാരും

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/62&oldid=185792" എന്ന താളിൽനിന്ന് ശേഖരിച്ചത്