താൾ:CiXIV125.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൫൩ –

ഉറവിങ്കൽ പാറചങ്കരനമ്പിയെയും കല്പിച്ചയക്കയും
ചെയ്തു]. പടെക്ക് പോകുന്ന വഴിക്കൽ രാത്രിയിൽ പ
ടയാളികൾ ഉറങ്ങുന്നിടത്തു സാമന്തർ ചെന്നു പു
രുഷാരം ൩ പ്രദക്ഷിണം വെച്ചു, കഴുവിന്റെ തൂവൽ
കൈയിൽ വെച്ചു മനുഷ്യജന്മം പിറന്നിട്ടുള്ളവൎക്കും
വെള്ളികൊണ്ടു ഓരോ അടയാളമിട്ടെ നോക്കിയാറെ
൧0000 നായർ മനുഷ്യജന്മം പിറന്നവരുണ്ടായിരുന്നു;
(൩0000 ദേവജന്മം പിറന്നിട്ടും ശേഷമുള്ള പുരുഷാരം
അസുരജന്മമായ്ക്കണ്ടു). ൧0000 നായൎക്ക് മോതിരം ഇ
ടുവിച്ചു പോരികയും ചെയ്തു. [ഉറക്കത്ത് ശൂരന്മാരാ
യിരിക്കുന്നവരെ ലക്ഷണങ്ങൾ കൊണ്ടറിഞ്ഞ് അവരു
ടെ ആയുധങ്ങളിൽ ഗോപികൊണ്ടും ചന്ദനംകൊ
ണ്ടും അടയാളം ഇട്ട്, ആരും ഗ്രഹിയാതെ കണ്ടു യ
ഥാസ്ഥാനമായിരിപ്പതും ചെയ്തു]. ഈ ൧0000 നായ
രും നമ്പിയാരും കൂടി വലത്തെ കോണിൽ പട ഏ
റ്റു, പെരുമാളുടെ കാൎയ്യക്കാരിൽ പടമലനായർ ഒഴി
കെ ഉള്ള കാൎയ്യക്കാരന്മാർ ൧൧ പേരും കൂടി ഇടത്ത്
കോണിൽ പട ഏറ്റു, ഇടത്ത് കോൺ പട ഒഴിച്ചു
പോന്നു വലത്തെ കോണിന്നു പട നടന്നു മലയാളം
വിട്ട്, പരദേശത്തു ചെന്നു പോൎക്കളം ഉറപ്പിച്ചു, മാ
റ്റാനെ മടക്കി പൊരുതു ജയിച്ചു പോന്നിരിക്കുന്നു.
[സാമന്തർ വില്ലും ശരങ്ങളും (തോക്കും തിരിയും)കൈ
ക്കൊണ്ടിരിക്കുന്ന ൩0000 നായരെ മുമ്പിൽ നടത്തി,
അവരുടെ പിന്നിൽ ൧൮ ആയുധങ്ങളിലും അഭ്യസി
ച്ച് മേൽ കിരിയത്തിൽ ഒരുമയും ശൂരതയും നായ്മ
സ്ഥാനവും ഏറി ഇരിക്കുന്ന ൧0000 നായരെയും നട
ത്തിച്ചു, ൩൨ പടനായകന്മാരോടും കൂട ചെന്നു രായ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/57&oldid=185787" എന്ന താളിൽനിന്ന് ശേഖരിച്ചത്