താൾ:CiXIV125.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൫൨ –

സേതു സ്നാനവും ചെയ്തു കാശിക്കു പോകുന്ന വഴി
യിൽ ശ്രീ നാവാക്ഷേത്രത്തിങ്കൽ ചെന്നു. അവിടെ
ഇരിക്കുമ്പോൾ തോലൻ എന്ന് പ്രസിദ്ധനായി പെ
രുമാളുടെ ഇഷ്ടമന്ത്രിയായിരിക്കുന്ന ബ്രാഹ്മണർ വഴി
പോക്കരായി വന്ന സാമന്തരോടു ഓരോ വിശേഷങ്ങൾ
പറഞ്ഞിരിക്കുന്നതിന്റെ ഇടയിൽ, രായർ മലയാളം
അടക്കുവാൻ കോട്ടയിട്ട പ്രകാരവും ചേരമാൻ പെ
രുമാൾ യുദ്ധത്തിൽ മടങ്ങിയ പ്രകാരവും പറഞ്ഞ
പ്പോൾ മാനവിക്രമന്റെ സത്യംകൊണ്ടും ശീലത്വം
കൊണ്ടും വളരെ പ്രസാദിച്ചു. പിന്നെ ബ്രാഹ്മണരും
പെരുമാളും വെള്ളത്തിൽ ഏറിയതിന്റെ ശേഷം രാ
യരോട് ജയിപ്പാൻ പോകുന്ന പ്രകാരം കല്പിക്കകൊ
ണ്ട് അവരോടു പറഞ്ഞാറെ, സാമന്തർ ഇരിവരും കൂ
ടി നിരൂപിച്ചു ഞങ്ങളെ കൂടെ അയച്ചാൽ യുദ്ധം ചെ
യ്തു രായരുടെ കോട്ട ഇളക്കാം എന്ന് ബ്രാഹ്മണരോട്
പറകയും ചെയ്തു. അപ്രകാരം പെരുമാളെയും ഉണ
ൎത്തിച്ചതിന്റെ ശേഷം ഇരിവരെയും കൂട്ടിക്കൊണ്ടു വ
ന്നു ബഹുമാനിച്ചിരുത്തി, പല ദിവസവും അന്യോ
ന്യ വിശ്വാസത്തിന്നായ്ക്കൊണ്ടും ബുദ്ധിശക്തികളും പ
രീക്ഷിച്ചെടത്ത് സാമന്തർ യുദ്ധകൌ
ശലത്തിങ്കൽ ശക്തന്മാർ എന്നറിഞ്ഞിട്ടു കാലതാമ
സം കൂടാതെ പുരുഷാരത്തെ വരുത്തി യോഗം തിക
ച്ചു കൂട്ടി, പെരുമാളും തന്റെ പടനായകന്മാർ ൧൨൦
പേരും അവരോട് കൂടി ഒമ്പതുനൂറായിരം ചേകവ
രും കാരായ്മയായിരിക്കുന്ന ഈ ശരീരം അനിത്യം എ
ന്നുറച്ചു, സാമന്തരോടും കൂടി കണക്ക് എഴുതുവാൻ ത
ക്കവണ്ണം കീഴൂർ ഉണ്ണിക്കുമാരമേനോനെയും വരക്കൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/56&oldid=185786" എന്ന താളിൽനിന്ന് ശേഖരിച്ചത്