താൾ:CiXIV125.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൫൪ –

രുടെ കോട്ടെക്ക് പുറത്ത് ചെന്നു വെച്ചിരിക്കുന്ന പാ
ളയത്തിൽ കടന്നു. അന്നു പകൽ മുഴുവൻ യുദ്ധം ചെ
യ്തു. വളരെ ആനകൾക്കും കുതിരകൾക്കും കാലാൾക്കും
തട്ടുകേടും വരുത്തി, പാളയം ഒഴിപ്പിച്ചു കോട്ടയുടെ ഉ
ള്ളിൽ ആക്കുകയും ചെയ്തു. രാത്രിയിൽ മാനച്ചനും
വിക്രമനും കൂടി വിചാരിച്ചു, കോട്ടയുടെ വടക്കെ വാ
തിൽക്കൽ ൧0000 നായരെ പാതിയാക്കി നിൎത്തി, ശേഷ
മുള്ളവരെ ൪ ഭാഗത്തും നിൎത്തി ഉറപ്പിച്ചു, ൩ ദിവസം
രാപ്പകൽ യുദ്ധം ചെയ്തു രായരെ ഒഴിപ്പിച്ചു, കോട്ട
പിടിക്കയും ചെയ്തു]. അന്നു പെരുമാൾ എല്ലാവൎക്കും
വേണ്ടുന്ന സമ്മാനങ്ങളെ കൊടുത്തു, പുരുഷാരത്തെ
യും പിരിച്ചു, [സാമന്തരിൽ ജ്യേഷ്ഠനെ തിരുമടിയിൽ
ഇരുത്തി, വീരശൃംഖല വലത്തെ കൈക്കും വലത്തേ
കാല്ക്കും ഇടീപ്പുതും ചെയ്തു. ൧0000 നായൎക്ക് കേരള
ത്തിൽ അത്യന്തം തെളിഞ്ഞ നാട്ടിൽ ഇരിപ്പാന്തക്കവ
ണ്ണം കല്പിച്ചു, പോലനാട്ടിൽ ഇരിക്കേണം എന്ന മ
ന്ത്രികൾ പറഞ്ഞിട്ട് അവിടെ ഉള്ള പ്രജകളെ അവി
ടുന്നു വാങ്ങിച്ചു നാട്ടിലുള്ള നഗരങ്ങളെ ഒഴിപ്പിച്ചു,
അവർ കെട്ടുന്നതും മാറ്റി ഒരു കൂട്ടത്തെ എടക്കഴി നാ
ട്ടുതറയിൽ ഇരുത്തി, അട്ടത്തിൽ ഉള്ള നായരെ ഇരി
ങ്ങാടിക്കോട്ടും തെരിഞ്ഞ നായരിൽ പ്രധാനന്മാരെ
കോഴിക്കോട്ടു ദേശത്തും ആക്കി ഇരുത്തിയ പ്രകാര
വും മന്ത്രികൾ പെരുമാളെ ഉണൎത്തിക്കയും ചെയ്തു.
മാനവിക്രമന്മാരെ തിരുമുമ്പിൽ വരുത്തി: നിങ്ങൾ
ഇരിവരെയും അനന്തരവരാക്കി വാഴ്ച ഇവിടെ തന്നെ
ഇരുത്തേണം എന്നു കല്പിച്ചിരിക്കുന്നു എന്നരുളിച്ചെ
യ്താറെ ഞങ്ങൾ കാശിക്ക് പോയി ഗംഗാസ്നാനവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/58&oldid=185788" എന്ന താളിൽനിന്ന് ശേഖരിച്ചത്