താൾ:CiXIV125.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൪൪ –

അടക്കവും ഒടുക്കവും കല്പിച്ചു കൊടുത്തു. പിന്നെ
൬൪ലിന്നും കല്പിച്ച നിലെക്കും നിഷ്ഠെക്കും തങ്ങളിൽ
വിവാദം ഉണ്ടായാൽ വിവാദം തീൎത്തു നടത്തുവാൻ
ആലത്തൂർ ഗ്രാമത്തിങ്കൽ ഒരാളെ കല്പിച്ചു, ആഴുവാ
ഞ്ചെരി സാമ്രാജ്യം കല്പിച്ചു, സാമ്പ്രാക്കൾ (തമ്പുരാ
ക്കൾ) എന്ന പേരുമിട്ടു, ബ്രാഹ്മണൎക്കു വിധികൎത്താവെ
ന്നും കല്പിച്ചു. ഇവർ ഇരുവരും കേരളത്തിങ്കൽ ബ്രാ
ഹ്മണശ്രേഷ്ഠന്മാർ]. ശേഷം അവരവർ അവടവിടെ
വിശേഷിച്ചു പറയുന്നു, ഒന്നു പോലെ നടപ്പില്ല, മ
ഹാക്ഷേത്രങ്ങളിൽ കുറുമ്പനാട്ട് ൬ ഗ്രാമത്തിലും ഏറ
കാണുന്നു. (൬ ദേശത്തുള്ളവൎക്കു ഏറ ആകുന്നതു). [കുറു
മ്പനാട്ടു ൬ ഗ്രാമവും ൪ ദേശവും കൂടി ഒന്നായി കുള
മ്പടിയും, രാമനല്ലൂർ, കാരുശ്ശേരി, ചാത്തമങ്ങലം, ഇ
തു ഒന്നായി; ഒഴിയടി (ഒഴായടി), ഉഴുതമണ്ണൂർ, തലപെ
രുമൺ, ഇതു ഒന്നു; കൂഴക്കോടു; നെല്ലിക്കാടു, ചാലപ്പു
രം, ചാത്തനെല്ലൂർ, ചെറുമണ്ണൂർ, പറപ്പൂർ, ചെറുമാം
(— മണ)പ്പുറം, ഇതുഒന്നായി.]


൫. കൃഷ്ണരായരുടെയും ചേരമാൻ പെരുമാളുടെയും കഥ.

ഇങ്ങനെ ൬൪ ഗ്രാമത്തിൽ ബ്രാഹ്മണരും പെരു
മാക്കളും കൂടി സ്വല്പകാലം രക്ഷിച്ചു വന്നതിന്റെ ശേ
ഷം ൬൪ ഗ്രാമവും കൂടി യോഗം തികഞ്ഞു, തൃക്കാരി
യൂർ ക്ഷേത്രത്തിൽ (തിരുനാവായി മണപ്പുറത്ത കൂടി
തല തികഞ്ഞു) അടിയന്തരസഭയിങ്കന്നു നിരൂപിച്ചു,
"(ഈവണ്ണം കല്പിച്ചാൽ മതി അല്ല നാട്ടിൽ ശിക്ഷാ
രക്ഷ ഇല്ലാതെ പോം. ബ്രാഹ്മണർ നാടു പുറപ്പെട്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/48&oldid=185778" എന്ന താളിൽനിന്ന് ശേഖരിച്ചത്