താൾ:CiXIV125.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൪൫ –

പോകേണ്ടിവരും) ഒരു രാജാവു വേണം" എന്നു ക
ല്പിച്ചു ഐകമത്യപ്പെട്ടു പരദേശത്തു ചെന്നു (ആന
കുണ്ടി) കൃഷ്ണരായരുമായി കണ്ടു, പന്തീരാണ്ടു ൧൨ ആ
ണ്ടു കേരളം പരിപാലിപ്പാൻ ഒരുത്തരെ അയക്കണം
എന്ന അവധി പറഞ്ഞു (പല സമയവും സത്യവും
ചെയ്തു) ഒരു പന്തീരാണ്ടു വാഴുവാൻ (ആദിരാജാപെ
രുമാളെയും പിന്നെ പാണ്ടിപ്പെരുമാളെയും കല്പിച്ച
അയക്കയും ചെയ്തു. അവരുടെ വാഴ്ച കഴിഞ്ഞ ശേ
ഷം ക്ഷത്രിയനായ) ചേരമാൻ പെരുമാളെ കല്പിച്ചു
നിശ്ചയിച്ചു. അങ്ങിനെ ചേരമാൻ പെരുമാളെ കൂട്ടി
കൊണ്ടു പോരുമ്പോൾ, വാസുദേവമഹാഭട്ടതിരിയെ
ശകുനം കണ്ടു നടകൂടി കൊണ്ടു പോന്നു തൃക്കാരിയൂർ
പൊന്മാടത്തിങ്കീഴ് അടിയന്തരം ഇരുന്നു. ൬൪ ഗ്രാമ
ത്തിൽ ബ്രാഹ്മണർ കേരളരാജ്യം ൧൬0 കാതം അടക്കി
വാഴുവാന്തക്കവണ്ണം ആനായതീട്ടു കൊടുത്തു, ഏകഛ
ത്രാധിപതിയായി അവരോധിച്ചു കൊൾവാന്തക്കവ
ണ്ണം പൂവും നീരും കൊടുത്തു. ചേരമാൻ പെരുമാൾ
കേരളരാജ്യം, ൧൬0 കാതം നീർ വാങ്ങുകയും ചെയ്തു.
അന്നു കലി: സ്വർഗ്ഗസന്ദേഹപ്രാപ്യം (ക്രിസ്താബ്ദം ൪൨൮).

അതിന്റെ ശേഷം ചേരമാൻ പെരുമാൾ ആക
ട്ടെ ൧൬0 കാതം നാടു നടന്നു നോക്കി കണ്ടേടത്തു (തൃ
ക്കാരിയൂരും തിരുനാവായി മണപ്പുറവും) വളൎഭ
ട്ടത്തുകോട്ട(യും ഈ മൂന്നു ദേശവും) സത്യഭൂമി എന്നു കല്പി
ച്ചു, വളൎഭട്ടത്തു (— ട്ടണത്തു) കോട്ടയുടെ വലത്തു ഭാഗ
ത്തു ചേരമാൻ കോട്ടയും തീൎത്തു. (പിന്നെ ൧൮ അഴി
മുഖവും നോക്കി കണ്ടെടുത്ത് തിരുവഞ്ചാഴി മുഖം പ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/49&oldid=185779" എന്ന താളിൽനിന്ന് ശേഖരിച്ചത്