താൾ:CiXIV125.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൪൩ –

തൃശ്ശിവപേരൂർ, തിരുനാവായി, തൃക്കാരിയൂർ, തൃക്കണ്ണാ
പുരത്തു, തിരുവഞ്ചിക്കുളത്തു, ഇരിങ്ങാണികൂട, ഐ
രാണിക്കുളത്ത, വെള്ളപ്പനാട്ടിൽ, മണ്ഡലത്തിൽ, അ
ങ്ങിക്കൽ ഇങ്ങിനെ ൧0 സ്ഥാനത്തിന്നകത്തു, സമയം
(൧൦ സ്ഥലത്തിനുണ്ടു സമയങ്ങൾ). സോമാഹുതി
൧൧ ഗ്രാമത്തിന്നുണ്ടു (ചോവരം, പെരുമാനം, ഇരി
ങ്ങാണികൂട്, ആലത്തുർ, മൂഷികക്കുളം, ഉളിയന്നൂർ
(ഇരിയനൂർ?) ചെങ്ങനോടു, പെരിഞ്ചെല്ലൂർ, കരിക്കാ
ട്ടു, പൈയനൂർ: ഇവൎക്ക് സോമാഹൂതി ഉള്ളു). ഇതിൽ
സോമാഹുതിക്ക് മുമ്പു: പെരിഞ്ചെല്ലൂർ, കരിക്കാടു, ആ
ലത്തൂർ, പെരുമാനം, ചോവരം, ഇരിങ്ങാണിക്കൂട് ഇ
ത് ആറും ഒരുപോലെ സമ്മതം. മറ്റെ വക ഭേദങ്ങളി
ൽ ഊരിലെ പരിഷക്ക് മുഖ്യത, ദേശത്തിലുള്ളവൎക്ക് യ
ജനം അദ്ധ്യാപനവും ഓത്തും, ഭിക്ഷയും, ദാനവും, പ്ര
തിഗ്രഹവും എന്ന ഷൾകർമ്മങ്ങളെ കല്പിച്ചു; ഇതുള്ള
ആളുകൾക്ക് ൬ ആചാൎയ്യസ്ഥാനമുണ്ടു. അവൎക്ക് അ
മ്പല സംബന്ധവും കേരളത്തിൽ പിതൃകൎമ്മത്തിന്നു
മുമ്പും ദേശികൾ എന്നു പേരും കല്പിച്ചു കൊടുത്തു.
പിന്നെ സഭയിലുള്ളവർക്ക് കന്യാകുമാരി ഗോകൎണ്ണത്തി
ന്റെ ഇടയിൽ പ്രധാനക്ഷേത്രങ്ങളിൽ പാട്ടവും സ
മുദായവും, ശാന്തിയും, (മേൽശാന്തിസ്ഥാനം), അ
രങ്ങും, അടുക്കളയും, അമ്പലപ്പടി, ഊരായ്മയും ഇത്
ആറു പ്രാധാന്യം (പെരിയ നമ്പിസ്ഥാനവും കല്പിച്ചു
കൊടുത്തു). അറുപത്തുനാലിന്റെ വിധികർത്തൃത്വത്തിന്നു ൨ ആളെ കല്പിച്ചു. പെരിഞ്ചെല്ലൂർ ഗ്രാമത്തിൽ പുളിയംപടപ്പുഗൃഹത്തിനു ഒരാളെ ൬൪ലിന്നും പ്ര
ഭുവെന്നും നായക എന്നും പേരും ഇട്ടു, ൬൪ലിലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/47&oldid=185777" എന്ന താളിൽനിന്ന് ശേഖരിച്ചത്