താൾ:CiXIV125.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൪൨ –

അവിടെനിന്നു ഒക്കത്തക്ക അനുവാദം മൂളി എഴുനീറ്റു
നില്പു എന്നു കച്ചയും തലയിൽ കെട്ടും കെട്ടി ചന്ദന
വും തേച്ചു, ഊത്ത കൈയിലും പിടിച്ചു ദ്വാരത്തിങ്കൽ
ചോരെക്ക് നന്നായിരിക്ക എന്നിവ നില്പോളം നിൽക്ക
യും വേണം. ദീക്ഷ ധരിക്കരുത്; അമ്പലവാസിസ്പൎശ
നം അരുത്. ഉണ്മാൻ ഇരിക്കുമ്പോൾ ക്ഷത്രിയന്ന് ഒരു
വിളക്കു വേറെ വെച്ചു ഇലവാട്ടി വെച്ചു സമ്മാനിച്ചു
വിളമ്പുകേയുള്ളു. വേറെ വെച്ചു കൊള്ളുകയും വെ
ണം. വിളമ്പുമ്പൊൾ, പന്തിയിൽ ഒരില വെപ്പാൻ
ഒഴിച്ചു അമ്പലത്തിന്നു പുറത്ത് ഒരു ശാല കെട്ടിക്ക.
സദ്യക്ക് അതു സ്ഥലം പോര എന്നു വരികിൽ പുറത്ത്
ഒരു പുര കെട്ടി നിത്യാഭ്യാസം അഭ്യസിപ്പൂ, ആയുധം
എടുത്തു പിടിക്കയും യോഗ്യസംഗീതം കളിക്കൊട്ടിവ
അഭ്യസിക്കാം, പ്രബന്ധം നോക്കാം. ദേവിക്കൊട്ടും വേ
ശിയാട്ടും അരുത്. മഹാരായർ പൂണുനൂൽ ഇറക്കാതെ
ചെയ്യാം; പൂണുനൂൽ ഇറക്കി ഒന്നും വ്യാപരിക്കരുത്; ദീ
പപ്രദക്ഷിണം സൎവ്വപ്രായശ്ചിത്തം. സന്യാസിയു
ടെ ചാതുൎമ്മാസ്യം തന്നെ ദിവസത്തിന്റെ സംഖ്യ.
ചാതുൎമ്മാസ്യം തുടങ്ങുന്ന ദിവസം തുടങ്ങേണ്ടു; ബുദ്ധി
പൂർവമായി ശൂദ്രനെ സ്പർശിക്കരുത്; അടിച്ചു തളിക്കാ
രും മാരയാരും അല്ലാതെ ഉള്ള ശ്രൂദ്രർ ക്ഷേത്രത്തിങ്കൽ
കടക്കരുത; ബ്രാഹ്മണക്ഷേത്രത്തിൽ കണമുള്ളു.
പുലയിൽ കണമരുത. കണത്തിന്നു തെക്കും, വടക്കും, വിശേ
ഷമില്ല; സമയം ചെയ്ത നിരായുധക്കാരിൽ ആയുധ
ക്കാർ കുറയും.|

(അതിന്റെ ശേഷം ഗ്രാമങ്ങളുടെ വകഭേദങ്ങളെ
തിരിച്ചു കല്പിച്ചു) മലയാളക്ഷേത്രങ്ങളിൽ ഗോകൎണ്ണം,

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/46&oldid=185776" എന്ന താളിൽനിന്ന് ശേഖരിച്ചത്