താൾ:CiXIV125.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൩൯ –

ട്ടു, കാരമംഗലം; അതിലെ വെളുള്ളൂർ, കാരമംഗലത്ത്
കരഭാഗത്തു. ഭാട്ടവ്യാകരണം അടിയ, മനച്ചൊക്കാട്ടു,
താഴപ്പള്ളി ഇതിലെ വടക്കന്മങ്ങാട്ടു കൂറ്റിലെ പ്രഭാക
രൻ വാരവക്കത്ത്. ഭാട്ടം: നെന്മണി, നിതാമരം, ചൊ
വ്വരം, പുല്ലു കണ്ട പുളിവ്യാകരണം മറ്റും വളരെ പ
റവാനുണ്ടു.

രക്ഷാപുരുഷന്മാർക്കു ൪ വസ്തു പ്രധാനം: കണം,
കളിക്കൂട്ടം, സംഘലക്ഷണം, അതു ൩ മുമ്പെ ഉണ്ടു.
തിരുനാവായെ കൊടിനാട്ടുക നാലാമതായുണ്ടായി. കളി
ക്കൂട്ടം നാലു വൎണ്ണവും കൂടി വേണ്ട, കളിക്കൂട്ടം കിടാ
ക്കൾ പ്രദക്ഷിണം ചെയ്യുമ്പോൾ, ഒരു ബ്രാഹ്മണൻ
ചേർമങ്ങലം പിടിച്ചു പ്രദക്ഷിണം ചെയ്യേണ്ടു, തളി
യാതിരിമാർ ൩ വൎണ്ണത്തോടും സമയം ചെയ്യുമ്പോൾ,
അവർ ചെയ്യുംകൎമ്മം കൂട ചെയ്യുമാറു എന്നു സമയം
ചെയ്തു. ശേഷം രക്ഷാപുരുഷന്മാർ സമയം ചെയ്ത
പ്പോൾ ബ്രാഹ്മണർ ചെയ്യുന്ന കൎമ്മത്തിങ്കൽ മറ്റ്
൩ വർണ്ണവും ചെയ്യാം, എന്നു ൨ വട്ടം ഉണ്ടെന്നും ൩
വൎണ്ണത്തോടും സമയം ചെയ്തു; ൨ കൂടിയേ തികയും.
പറവു വൈശ്യകഴകം അവിടെ വൈശ്യനോടും ക്ഷ
ത്രിയകഴകമാകുന്ന മൂഷികക്കളത്ത് ക്ഷത്രിയനോടും,
യാഗത്തിനുള്ള ഇരിങ്ങാണിക്കൂടയിൽ ബ്രാഹ്മണനോ
ടും, ശൂദ്രകഴകമാകുന്ന ഐരാണിക്കുളത്ത് ശൂദ്രനോടും,
സമയം ചെയ്യും. അതിന്നാധാരമാകുന്ന ശൂദ്രൻ ബ്രാ
ഹ്മണന്റെ ബലിക്കൂറ്റിൽ കൂട ബലി ഇടേണം. എ
ന്നിട്ടു രക്ഷാപുരുഷന്മാർ തിരുനാവായെക്കെഴുന്നെള്ളി
വിളിച്ചു ചൊല്ലിയപ്രകാരം, തട്ടു കയറി കൊടി നാട്ടി
കൊടിക്കൽ പാട്ടു പാടി, തട്ടിന്മേൽ നിന്നു വൈലാൽ


4*

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/43&oldid=185773" എന്ന താളിൽനിന്ന് ശേഖരിച്ചത്